»   » ഒടുവില്‍ അതു സംഭവിക്കുന്നു , മോഹന്‍ലാലും നിവിന്‍ പോളിയും ഒരുമിക്കുന്നു !!

ഒടുവില്‍ അതു സംഭവിക്കുന്നു , മോഹന്‍ലാലും നിവിന്‍ പോളിയും ഒരുമിക്കുന്നു !!

Posted By: Nihara
Subscribe to Filmibeat Malayalam
മലയാള സിനിമ കാത്തിരുന്ന ഒന്നിക്കല്‍ ഒടുവില്‍ യാഥാര്‍ഥ്യമാകുന്നു. നടന വിസ്മയം മോഹന്‍ലാലും യുവതാരം നിവിന്‍ പോളിയും ഒന്നിക്കുന്നു. ഇരുവരും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന സിനിമ പക്ഷെ പുറത്തിറങ്ങാന്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കണം.

അടുത്ത വര്‍ഷം അവസാനത്തോടെ മാത്രമേ സിനിമ തിയേറ്ററില്‍ എത്താന്‍ സാധ്യതയുള്ളൂ. രാജഗോപാലാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാര്‍ നിര്‍മിച്ചത് ഇദ്ദേഹമാണ്. പുതിയ ചിത്രത്തിന്റെ സംവിധായകനെയും രചയിതാവിനെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

മുന്‍പും അവസരങ്ങള്‍ ലഭിച്ചിരുന്നു

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയില്‍ മോഹന്‍ലാലിനൊപ്പം പ്രധാന വേഷത്തില്‍ അഭിനയിക്കാന്‍ നിവിന്‍ പോളിയെ വിളിച്ചതാണ്. എന്നാല്‍ തിരക്കുകള്‍ കാരണം നിവിന്‍ പോളിക്ക് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല.

പ്രചരിച്ചിരുന്നത്

മോഹന്‍ലാല്‍ ഫോണ്‍ വിളിച്ചിട്ട് നിവിന്‍ എടുത്തില്ലെന്നും ഇരുവരും തമ്മില്‍ നല്ല ബന്ധത്തില്‍ അല്ലെന്നും വാര്‍ത്തകള്‍ ഈ സമയത്ത് പുറത്ത് വന്നിരുന്നു. എന്നാല്‍ അതൊക്കെ കേവലം ഗോസിപ്പുകളാണെന്ന് പിന്നീട് ഇരുവരും തെളിയിച്ചു.

യുവതാരത്തിന് കിട്ടുന്ന അവസരം

മോഹന്‍ലാലിനൊപ്പം അഭിനയിക്കുകയെന്നത് സ്വപ്‌നമായി കൊണ്ടു നടക്കാത്ത യുവതാരങ്ങള്‍ ഉണ്ടാവില്ല. പ്രേമം സിനിമയില്‍ ക്യാപസിലെ നിവിന്‍ പോളിയുടെ എന്‍ട്രി ഷൂട്ടും മഴയത്തുള്ള അടിയുമൊക്കെ ഷൂട്ട് ചെയ്യുമ്പോള്‍ ആടു തോമ സ്‌റ്റൈലിലാണ് നിവിന്‍ പ്രത്യക്ഷപ്പെട്ടത്.

കാത്തിരിപ്പ് നീളും

മേജര്‍ രവി ചിത്രത്തിന്റെ അവസാന ഘട്ട ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് മോഹന്‍ലാല്‍. ലൂസിഫര്‍, രണ്ടാമൂഴം, സത്യന്‍ അന്തിക്കാട് ചിത്രം, ബി ഉണ്ണികൃഷ്ണന്‍ ചിത്രം തുടങ്ങി കൈനിറയെ ചിത്രങ്ങളുമായി മോഹന്‍ലാല്‍ തിരക്കിലാണ്. നിവിന്‍ പോളിയാവട്ടെ തമിഴില്‍ നായകനാകുന്നതിന്റെ തിരക്കിലാണ് റിച്ചിയില്‍ പ്രധാന കഥാപാത്രമായാണ് നിവിന്‍ എത്തുന്നത്.എന്തായാലും മോഹന്‍ലാല്‍ നിവിന്‍ ചിത്രത്തിനായി ഇനിയുമേറെ കാത്തിരിക്കണം.

English summary
Mohanlal, the complete actor might share the screen with young crowd puller Nivin Pauly, soon. If the reports are to be believed, Mohanlal and Nivin have been approached to play the lead roles in an upcoming project.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam