കാര്‍ത്തികേയനാകാനില്ലെന്ന് ലാല്‍
ഒടുവില്‍ ലാലിന് ബുദ്ധിയുദിച്ചെന്ന് തോന്നുന്നു. തുടര്‍ച്ചയായി ബോക്‌സ്‌ഓഫീസില്‍ നിന്നേറ്റ തിരിച്ചടികള്‍ ലാലിനെ ഇരുത്തി ചിന്തിപ്പിച്ചതിന്റെ ലക്ഷണമാണ് ലാലിന്റെ ഏറ്റവും പുതിയ നീക്കങ്ങള്‍.
ഷൂട്ടിംഗ് തുടരുന്ന സത്യന്‍ ചിത്രത്തിനു ശേഷം ലാല്‍ അഭിനയിക്കാനിരുന്ന കാര്‍ത്തിക തിരുന്നാള്‍ കാര്‍ത്തികേയനില്‍ നിന്നും മോഹന്‍ലാല്‍ പിന്‍മാറിയ വാര്ത്തയാണ് ലാലിന്റെ മാറ്റത്തിന് സൂചനയായിട്ടുള്ളത്.
ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു കാര്ത്തിക തിരുന്നാള് കാര്‍ത്തികേയന്‍. നാലു കോടി ചെലവ് പ്രതീക്ഷിച്ച ചിത്രത്തില്‍ നായികമാരായി പദ്‌മപ്രിയ, നമിത, പാര്‍വ്വതി മില്‍ട്ടണ്‍ എന്നിവരെയാണ് തീരുമാനിച്ചിരുന്നത്.
എന്നാല്‍ പതിവിനു വീപരിതമായി തിരക്കഥ ആദ്യമെ തന്നെ വായിച്ചു നോക്കിയ ലാല്‍ ചിത്രത്തില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിയ്‌ക്കുകയായിരുന്നു.
ഓണ ചിത്രമായി തിയറ്ററുകളിലെത്തിക്കാന്‍ തീരുമാനിച്ചിരുന്ന കാര്‍ത്തികേയനില്‍ നിന്നും പിന്‍മാറുന്നതിന് ലാല്‍ ന്യായമായ കാരണങ്ങളാണ് ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവിനും മുന്നില്‍ നിരത്തിയത്.
പതിവ് ശൈലിയിലുള്ള ഈ ചിത്രം തന്റെ മുന്‍കാല മീശപിരിയന്‍ ചിത്രങ്ങളോട് സാമ്യമുള്ളതാണ്. ഇത് കൂടാതെ നാല് കോടിയ്‌ക്കു മുകളില്‍ ചെലവ് പ്രതീക്ഷിയ്‌ക്കുന്ന ചിത്രം പരാജയപ്പെട്ടാല്‍ നിര്‍മാതാവായ സിറാജ് വലിയവീട്ടിലിന് വന്‍ ബാധ്യതയാണ് വരുത്തുക.
ലാലിന്റെ ന്യായങ്ങള്‍ ബോധിച്ച സിറാജ് പദ്ധതിയില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിയ്‌ക്കുകയായിരുന്നു. കാമ്പില്ലാത്ത കഥാപാത്രങ്ങളും കൂറ്റന്‍ ബജറ്റും നല്ലതല്ലെന്ന തിരിച്ചറിവാണ് ലാലിന്റെ പുതിയ നീക്കം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications