»   » നാണക്കേടായിപ്പോയി, 300 കോടി നേടിയ മോഹന്‍ലാലിന്റെ പേര് പോലും ആ ലിസ്റ്റിലില്ല!!

നാണക്കേടായിപ്പോയി, 300 കോടി നേടിയ മോഹന്‍ലാലിന്റെ പേര് പോലും ആ ലിസ്റ്റിലില്ല!!

Posted By: Rohini
Subscribe to Filmibeat Malayalam

2016 ലെ ഇന്ത്യയിലെ മുന്‍നിര താരങ്ങളുടെ പട്ടിക ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ടു. നാണക്കേട് എന്ന് പറയട്ടെ, ഇന്ത്യയിലെ നൂറ് സെലിബ്രിറ്റികളുള്ള പട്ടികയില്‍ ഒരു മലയാളി പേര് പോലും ഇല്ല. മൂന്ന് ചിത്രങ്ങളിലൂടെ മുന്നൂറ് കോടി നേടിയ മോഹന്‍ലാലിന്റെ പേര് പോലും ഇല്ല എന്നതാണ് ഏറെ അതിശയം. പ്രശസ്തിയും പ്രതിഫലവും നോക്കിയാണ് ഈ പട്ടികയില്‍ പേര് ചേര്‍ക്കപ്പെടുന്നത്.

പുലിമുരുകന്‍ ധരിച്ചത് മണിയന്‍പിള്ള രാജുവിന്റെ ചെരുപ്പ്, സോഷ്യല്‍ മീഡിയയുടെ കണ്ടുപിടിത്തം, വീഡിയോ വൈറലാകുന്നു!

ബോളിവുഡ് താരങ്ങളാണ് മുന്നില്‍. രജനികാന്ത് പട്ടികയില്‍ മുപ്പതാം സ്ഥാനത്ത് നില്‍ക്കുന്നു. ശ്രുതി ഹസന്‍ 46ാം സ്ഥാനവും ധനുഷ് 47 ാം സ്ഥാനവും പിടിച്ചു. മകളെക്കാള്‍ പിന്നില്‍, 49 ാം സ്ഥാനത്താണ് കമല്‍ ഹസന്‍. സൂര്യ 51 ാം സ്ഥാനവും വിജയ് 61 ാം സ്ഥാനവും പിടിച്ച പട്ടികയില്‍ തല അജിത്തിന്റെ പേരും ഇല്ല. ക്രുഷ്ണ അഭിഷേകാണ് നൂറാം സ്ഥാനത്ത്. പട്ടികയില്‍ ആദ്യ 10 ഇടം നേടിയത് ആരൊക്കെയാണെന്ന് നോക്കാം

സല്‍മാന്‍ ഖാന്‍

ഫോബ്‌സ് ഇന്ത്യ പുറത്തിറക്കിയ 100 സെലിബ്രിറ്റി പട്ടികയില്‍ ഏറ്റവും മുന്നില്‍ മസില്‍ മാന്‍ സല്‍മാന്‍ ഖാന്റെ പേരാണ്. ഈ വര്‍ഷം പുറത്തിങ്ങിയ സുല്‍ത്താന്‍ എന്ന ചിത്രത്തിന്റെ വിജയമാണ് അതിന് കാരണം. 270 കോടിയാണ് ഈ വര്‍ഷം സല്‍മാന്‍ സമ്പാദിച്ചത്

ഷാരൂഖ് ഖാന്‍

രണ്ടാം സ്ഥാനം ഷാരൂഖ് ഖാന്‍ പിടിച്ചു. 221 കോടിയാണ് ഈ വര്‍ഷം ഷാരൂഖ് നേടിയത്.

വീരാട് കോലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എനര്‍ജ്ജി താരം വീരാട് കോലി പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തി

അക്ഷയ് കുമാര്‍

ബോളിവുഡ് താരം അക്ഷയ് കുമാര്‍ പട്ടികയില്‍ നാലാം സ്ഥാനത്ത് ഇടം നേടി.

ധോണി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി അഞ്ചാം സ്ഥാനത്താണ് ഉള്ളത്

ദീപികാ പദുക്കോണ്‍

പട്ടികയില്‍ ആദ്യം ഇടം നേടിയ സ്ത്രീ സാന്നിധ്യം ദീപിക പദുക്കോണാണ്.

സച്ചിന്‍

ഏഴാം സ്ഥാന്തതാണ് സച്ചിന്റെ സ്ഥനം

പ്രിയങ്ക ചോപ്ര

ബോളിവുഡും കടന്ന്, ഹോളിവുഡില്‍ സ്ഥാനമുറപ്പിച്ച പ്രിയങ്ക ചോപ്ര പട്ടികയില്‍ എട്ടാം സ്ഥാനത്ത് ഇടം നേടി

അമിതാഭ് ബച്ചന്‍

ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഉള്ളത്.

ഹൃഥ്വിക് റോഷന്‍

പത്തില്‍ പത്താം സ്ഥാനത്ത് ഹൃത്വിക് റോഷനും ഇടം പിടിച്ചു

English summary
The new forbes celebrity list has been published and Salman Khan acquired number one position while his colleague Shah Rukh Khan came at second position. The list has been published according to the popularity as well as the remuneration of the celebrities.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam