ജില്ലയില്‍ മോഹന്‍ലാലിന് പ്രതിഫലമില്ല
ജില്ല കാണാനായി പൊങ്കല്‍ വരെ കാത്തിരിക്കാന്‍ ക്ഷമിയില്ലാത്ത അവസ്ഥയിലാണ് മോഹന്‍ലാലിന്റെയും വിജയിയുടെയും ആരാധകര്‍. സാധാരണനിലയ്ക്ക് പൊങ്കലിനെ അത്രവലിയ ഉത്സവമായി കാണാത്ത മലയാളികള്‍ പോലും അടുത്ത പൊങ്കലിനായി കാത്തിരിപ്പാണ്. ലാല്‍ മുണ്ടുടുത്ത് നരകയറിയ മീശയും പിരിച്ച് വരുന്ന ജില്ലതന്നെയാണ് ആരാധകരുടെ ഈ പൊങ്കല്‍ പ്രേമത്തിന് കാരണം.
ജില്ലയെന്ന ചിത്രം നേശന്‍ പ്രഖ്യാപിച്ചതുമുതല്‍ ചിത്രം വാര്‍ത്തകളില്‍ താരമാണ്. ഷൂട്ടിങ് സെറ്റില്‍ നിന്നും ജില്ലയെക്കുറിച്ച് അനുദിനം അപ്‌ഡേറ്റുകള്‍ വരുന്നുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രീകരണമെല്ലാം കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ് ചിത്രം. ഇപ്പോഴും ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിലയ്ക്കുന്നില്ല. ഏറ്റവും പുതിയ വാര്‍ത്ത വന്നിരിക്കുന്നത് ചിത്രത്തില്‍ മോഹന്‍ലാലിന് പ്രതിഫലം നല്‍കിയിട്ടില്ലെന്നതാണ്.

മുഴുനീള വേഷം ചെയ്തിട്ട് അണിയറക്കാര്‍ ലാലിന് പ്രതിഫലം നല്‍കിയില്ലേയെന്ന് അമ്പരക്കാന്‍ വരട്ടെ, സ്വന്തം പ്രതിഫലത്തിലും വലിയ ലാഭമാണ് മോഹന്‍ലാല്‍ ജില്ലയില്‍ നിന്നും കൊയ്യാന്‍ പോകുന്നത്. അഭിനയത്തിന് പ്രതിഫലം പണമായി നല്‍കിയില്ലെന്നേയുള്ളു അണിയറക്കാര്‍ ലാലിന് നല്‍കിയിരിക്കുന്നത് ജില്ലയിലെ കേരളത്തിലെ വിതരണാവകാശമാണ്. ലാലിന് എന്നു പറഞ്ഞാല്‍ അദ്ദേഹത്തിന്റെ സ്വന്തം സ്ഥാപനമായ ആശിര്‍വാദ് സിനിമാസിന് തന്നെ.
3.5 കോടി മുതല്‍ 4കോടിവരെയാണ് ജില്ലയുടെ വിതരണാവകാശത്തിലൂടെ ലാലിന് കിട്ടാന്‍ പോകുന്നത്. എന്നു പറഞ്ഞാല്‍ പണമായിട്ടല്ലെങ്കിലും ലാലിന് കിട്ടിയതില്‍ വച്ചേറ്റവും വലിയ പ്രതിഫലമായിരിക്കും ജില്ലയിലൂടെ വന്നിരിക്കുന്നത്. ജനുവരി പത്തിനാണ് ജില്ല റിലീസ് ചെയ്യുന്നത്. ഇതിനിടെ ജില്ലയുടെ വിദേശത്തെ വിതരണാവകാശം സ്വന്തമാക്കിയ അയ്യങ്കര്‍ എന്റര്‍ടെയ്ന്‍മെന്റ് ഒരു പ്രമോഷണല്‍ വീഡിയോ ഇറക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പ്രമോ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.


Click it and Unblock the Notifications











