»   » പ്രണവിന് കരുത്ത് പകരാന്‍ ജീത്തു ജോസഫ് ചിത്രത്തില്‍ മോഹന്‍ലാലും; സംവിധാകന്‍ വ്യക്തമാക്കുന്നു

പ്രണവിന് കരുത്ത് പകരാന്‍ ജീത്തു ജോസഫ് ചിത്രത്തില്‍ മോഹന്‍ലാലും; സംവിധാകന്‍ വ്യക്തമാക്കുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കാം എന്ന് സമ്മതിച്ചത്. ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് പ്രണവിന്റെ അരങ്ങേറ്റം.

എല്ലാവരും നിര്‍ബന്ധിച്ചത് കൊണ്ടാണ് പ്രണവ് ഇത് ചെയ്യുന്നത് എന്ന് മോഹന്‍ലാല്‍, ഇത് മാത്രമേ ചെയ്യൂ?

പ്രണവ് നായകനായി എത്തുന്ന ചിത്ര പ്രഖ്യാപിച്ചത് മുതല്‍ ചില ഇല്ലാക്കഥകളും പ്രചരിച്ചിരുന്നു. അതിലൊന്നാണ് പ്രണവിന് കരുത്ത് പകരാന്‍ ചിത്രിത്തല്‍ മോഹന്‍ലാല്‍ അതിഥി താരമായി എത്തുന്നു എന്ന്..

വാര്‍ത്ത നിഷേധിച്ചു

എന്നാല്‍ ചിത്രത്തില്‍ ലാല്‍ അതിഥി താരമായി എത്തുന്നു എന്ന വാര്‍ത്ത സംവിധായകന്‍ ജീത്തു ജോസഫ് നിഷേധിച്ചു. അത്തരം വാര്‍ത്തകള്‍ ആരുടെയൊക്കെയോ സങ്കല്‍പ സൃഷ്ടിമാത്രമാണെന്നാണ് സംവിധായകന്‍ പറഞ്ഞത്.

എന്തുകൊണ്ട് വൈകുന്നു

ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കി. ഇനി കുറച്ച് തിരുത്തലുകള്‍ നടത്തേണ്ടതുണ്ട്. പ്രണവിനെ നായകനാക്കി ഒുക്കുന്നത് സിനിമയായതുകൊണ്ട് തന്നെ പ്രീ പൊഡക്ഷന് ഒരുപാട് സമയം വേണ്ടിവരും എന്നാണ് ജീത്തു പറഞ്ഞത്.

മെയില്‍ ചിത്രീകരണം

മെയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നും ഓണത്തിന് തിയേറ്ററിലെത്തും എന്നുമായിരുന്നു വാര്‍ത്തകള്‍. ചിത്രം ഒരു ത്രല്ലറാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതൊക്കെ അടിസ്ഥാനരഹിതമാണെന്നാണ് സംവിധായകന് പറഞ്ഞിരിയ്ക്കുന്നത്.

ലാല്‍ പ്രഖ്യാപിച്ചു

മകന്റെ നായികനായുള്ള അരങ്ങേറ്റത്തെ കുറിച്ച് ആരാധകരെ ഫേസ്ബുക്കിലൂടെ അറിയിച്ചത് മോഹന്‍ലാല്‍ തന്നെയാണ്. ആദ്യ ചിത്രത്തിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്നതും പരൗക്കര് പരശീലനം നടത്തിയതുമൊര്രെ മോഹന്‍ലാല്‍ ആരാധകരെ അറിയിച്ചു.

ആശിര്‍വാദ് നിര്‍മ്മാണം

പ്രണവ് നായകാനായി എത്തുന്ന ആദ്യ ചിത്രം നിര്‍മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. ആദ്യമായാണ് മോഹന്‍ലാല്‍ ഇല്ലാത്ത ഒരു ചിത്രം ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്നത്. അതും മോഹന്‍ലാലിന്റെ മകനെ നായകനാക്കി.

സഹസംവിധായകനായി തുടക്കം

ജീത്തു ജോസഫിന്റെ സഹ സംവിധായകനായിട്ടാണ് പ്രണവ് സിനിമാ ലോകത്തേക്ക് രണ്ടാം വരവ് നടത്തിയത്. കമല്‍ ഹസന് നായകനായി എത്തിയ പാപനാശത്തിലും ദിലീപ് നായകനായി എത്തിയ സൈഫ് ഓഫ് ജോസൂട്ടിയുടെയും സഹ സംവിധായകനായിരുന്നു പ്രണവ്.

ഉപേക്ഷിച്ചതായി വാര്‍ത്തകള്‍

2016 ല്‍ ചിത്രം പ്രഖ്യാപിച്ചതിന് ശേഷം കാര്യമായ അപ്‌ഡേഷനൊന്നും ആരാധകര്‍ത്ത് ലഭിച്ചിരുന്നില്ല. ഈ ഘട്ടത്തില്‍ പ്രണവ് - ജീത്തു ജോസഫ് ചിത്രം ഉപേക്ഷിച്ചു എന്ന് വാര്‍ത്തകള്‍ പ്രചിരിച്ചു. എന്നാല്‍ തിരക്കഥ പൂര്‍ത്തിയാകാത്തതിനാലാണ് അങ്ങനെ സംഭവിച്ചത് എന്ന് സംവിധായകന്‍ അറയിച്ചു.

English summary
Mohanlal not in Pranav Mohanlal's film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam