For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരിമ്പടം മാറ്റി മുഖം കാണിച്ച് ഒടിയന്‍, പുതിയ ടീസറിനൊപ്പം റിലീസ് തീയതിയും! കാണൂ!

  |

  മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഒടിയനായി കാത്തിരിക്കുന്നത്. ഒടിയന്‍ മാണിക്കനാവാനായി താരം നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഈ സിനിമയിലൂടെ താരത്തിന് സുപ്രധാനമായ പല പുരസ്‌കാരങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. പോസ്റ്ററുകളും ടീസറുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

  മഞ്ജു വാര്യര്‍ ഇത്രയും മോഡേണാണോ? ചിരിച്ചുല്ലസിച്ച് പൂര്‍ണ്ണിമയും നവ്യയും അനുശ്രീയും റിമയും,കാണൂ!

  പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം നേടിയ ചിത്രമാണ് ഒടിയന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രചാരത്തിലുണ്ടായിരുന്ന ഒടിവിദ്യയും അത് ചെയ്യുന്ന ഒടിയന്‍മാരെക്കുറിച്ചുമാണ് ചിത്രം പറയുന്നത്. പ്രകാശ് രാജ്, മനോജ് ജോഷി, മഞ്ജു വാര്യര്‍, നരേന്‍, സിദ്ദിഖ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ്.

  കാവ്യ മാധവനും ദിലീപും സന്തോഷത്തിലാണ്, നിറപുഞ്ചിരിയുമായി താരദമ്പതികള്‍ പൊതുവേദിയില്‍, കാണൂ!

  ഒടിയന്‍ ടീസറെത്തി

  ഒടിയന്‍ ടീസറെത്തി

  ഒടിയന്റെ ടീസര്‍ വെള്ളിയാഴ്ച വൈകിട്ട് പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ അറിയിച്ചത് പോലെ കൃത്യസമയത്ത് തന്നെ സിനിമയുടെ ടീസര്‍ മോഹന്‍ലാല്‍ പുറത്തുവിടുകയായിരുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. സമൂഹ മാധ്യമങ്ങളുടെ പരമാവധി സാധ്യത മുതലെടുത്താണ് ഓരോ ചിത്രവും മുന്നേറുന്നത്. താരങ്ങളുടേ പേജിലായാലും സിനിമയുടെ ഔദ്യോഗിക പേജിലായാലും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കുമൊക്കെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

  റിലീസ് തീയതി?

  റിലീസ് തീയതി?

  എന്നാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്ന തരത്തിലുള്ള ചര്‍ച്ചകളും നേരത്തെ അരങ്ങേറിയിരുന്നു. ഓണത്തിന് കേരളക്കര കീഴടക്കാന്‍ ഒടിയനെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചത്. പുതിയ ടീസറിനൊടുവിലായാണ് കൃത്യമായ റിലീസ് തീയതി നല്‍കിയിട്ടുള്ളത്. ഒക്ടോബര്‍ 11 രാവിലെ 7 മണി 9 മിനിറ്റ് മുതല്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെയാണ് റിലീസുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ അവസാനിച്ചത്.

  ആവേശം വര്‍ധിപ്പിക്കുന്നു

  ആവേശം വര്‍ധിപ്പിക്കുന്നു

  ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളിലൊരാളായ മോഹന്‍ലാല്‍ ഏത് തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കുകയാണെങ്കിലും അങ്ങേയറ്റം ആത്മാര്‍ത്ഥമായി ചെയ്യുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒടിയനിലേക്കുള്ള അദ്ദേഹത്തിന്റെ പരകായ പ്രവേശം തന്നെ അത്ഭുതപ്പെടുത്തിയിരുന്നുവെന്നായിരുന്നു നേരത്തെ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കിയത്.

  മോഹന്‍ലാല്‍ യുഗത്തിന് തുടക്കം

  മോഹന്‍ലാല്‍ യുഗത്തിന് തുടക്കം

  പുതുവര്‍ഷം പിന്നിട്ട് നാളിത്രയായിട്ടും മോഹന്‍ലാലിന്റെ ഒരൊറ്റ സിനിമ പോലും റിലീസ് ചെയ്തിരുന്നില്ല. ആരാധകര്‍ ഇക്കാര്യത്തില്‍ അങ്ങേയറ്റം നിരാശരാണ്. ഒടിയന്‍, നീരാളി, കായംകുളം കൊച്ചുണ്ണി, ഈ മൂന്ന് സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നുവെങ്കിലും കൃത്യമായ റിലീസ് തീയതി പുറത്തുവിട്ടിരുന്നില്ല. ഒടിയനിടയിലെ ഇടവേളയില്‍ ചിത്രീകരിച്ച നീരാളിയാണ് ആദ്യം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. എന്തായാലും വരാനിരിക്കുന്നത് മോഹന്‍ലാല്‍ യുഗമാണെന്നുറപ്പിച്ചിരിക്കുകയാണ് ആരാധകര്‍.

  നായികയായി മഞ്ജു വാര്യര്‍

  നായികയായി മഞ്ജു വാര്യര്‍

  മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തിയപ്പോഴൊക്കെ തിയേറ്റര്‍ അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്. ചുരുക്കം ചില സിനിമകളെ മാറ്റി നിര്‍ത്തിയാല്‍ ബാക്കി സിനിമകളെല്ലാം ഗംഭീര വിജയമായിരുന്നു. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അതേതാരജോഡി തന്നെയാണ് ഈ ചിത്രത്തിലും അണിനിരക്കുന്നത്. ഒടിയന്‍ മാണിക്കന്‍രെ പ്രഭയായാണ് മഞ്ജു വാര്യര്‍ എത്തുന്നത്. മോഹന്‍ലാലിന് മാത്രമല്ല മഞ്ജുവിനും വ്യത്യസ്ത മേക്കോവര്‍ ആവശ്യമായി വന്നിരുന്നു.

  ടീസര്‍ കാണാം

  മോഹന്‍ലാല്‍ പുറത്തുവിട്ട ഒടിയന്‍ ടീസര്‍ കാണാം.

  English summary
  Odiyan's latest teaser getting trending in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X