For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  123 ദിവസത്തെ യാത്ര അവസാനിച്ചു,മാണിക്യനെ വിട്ടുകൊടുത്ത് മോഹന്‍ലാല്‍, ഒടിയന്‍ ചിത്രീകരണം പൂര്‍ത്തിയായി

  |

  മലയാളത്തിന്റെ സ്വന്തം നടനവിസ്മയമായ മോഹന്‍ലാലിന്റെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുന്നതിനിടയിലാണ് കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി മാറിയേക്കാവുന്ന ഒടിയന്‍ പ്രഖ്യാപിച്ചത്. പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. സിനിമാപ്രേമികളെ ത്രസിപ്പിക്കുന്ന ചിത്രമായി ഇത് മാറഉമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ തന്നെ നടന്നിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ തന്നെയാണ് ഒടിയനെക്കുറിച്ചുള്ള സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്.

  താരരാജാക്കന്‍മാരുടെ പോരാട്ടം വീണ്ടും, നീരാളിയും അബ്രഹാമും റംസാന്‍ ചിത്രങ്ങളുടെ ലിസ്റ്റില്‍?

  നാളുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് ഒടിയന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. വാരാണസിയില്‍ വെച്ചായിരുന്നു ചിത്രത്തിന് തുടക്കമിട്ടത്. പിന്നീട് പാലക്കാടും അതിരപ്പിള്ളിയിലും വാഗമണ്ണിലുമായാണ് ചിത്രീകരണം നടന്നത്. ഒടിയന്‍ മാണിക്യന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതാദ്യമായാണ് അദ്ദേഹം ഒരു സിനിമയ്ക്കായി ഇത്രയധികം തയ്യാറെടുപ്പുകള്‍ നടത്തിയത്. സംവിധായകനിലുള്ള വിശ്വാസമാണ് അതിന് പിന്നിലെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇതിനോടകം തന്നെ വന്‍ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നു.

  'നീരാളി'മോഹന്‍ലാലിന് വേണ്ടി മാത്രം തയ്യാറാക്കിയത്,അദ്ദേഹത്തിന്റെ പിന്തുണയാണ് സിനിമയെ നയിച്ചത്!

  ഒടിയന്റെ ചിത്രീകരണം പൂര്‍ത്തിയായി

  ഒടിയന്റെ ചിത്രീകരണം പൂര്‍ത്തിയായി

  മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ ടീം വീണ്ടും ഒരുമിച്ചെത്തുന്ന ഒടിയന്റെ ചിത്രീകരണം പൂര്‍ത്തിയായി. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പ്രകാശ് രാജും എത്തിയിരുന്നു. മോഹന്‍ലാല്‍ ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷമായ വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഫേസ്ബുക്ക് പേജിലൂടെ താരം തന്നെയാണ് ചിത്രീകരണം പൂര്‍ത്തിയായതിനെക്കുറിച്ച് അറിയിച്ചത്. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്്. വാഗമണ്ണില്‍ വെച്ചായിരുന്നു അവസാനഘട്ട ചിത്രീകരണം.

  പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടക്കുന്നു

  പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടക്കുന്നു

  ചിത്രീകരണം പൂര്‍ത്തിയാക്കിയ ഒടിയന്‍ ഇനി പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടക്കുകയാണ്. മോഹന്‍ലാലിനെ സംബന്ധിച്ച് വളരെയധികം വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു ഒടിയന്‍ മാണിക്യന്‍. മാണിക്യന്റെ വ്യത്യസ്ത കാലഘട്ടത്തിലെ രൂപം അവതരിപ്പിക്കുന്നതിനായി ചില്ലറ തയ്യാറെടുപ്പുകളൊന്നുമല്ല താരം നടത്തിയത്. അതുകൊണ്ട് തന്നെ അതിന്റെ അന്തിമഫലം എങ്ങനെയാണെന്നറിയും വരെ അത് വലിയ വെല്ലുവിളിയായി തുടരുകയും ചെയ്തു.

  ഒടിയന്‍ മാണിക്യനായുള്ള കാത്തിരിപ്പ്

  ഒടിയന്‍ മാണിക്യനായുള്ള കാത്തിരിപ്പ്

  ഒടിയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതലുള്ള എല്ല കാര്യവും വാര്‍ത്തകളിലിടം നേടിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രചാരത്തിലുണ്ടായിരുന്ന ഒടിവിദ്യെ ചിത്രത്തിലൂടെ പുനരാവിഷ്‌ക്കരിക്കുകയാണ് സംവിധായകന്‍. മഞ്ജു വാര്യരാണ് നായികയായി എത്തുന്നത്. മോഹന്‍ലാലിന് മാത്രമല്ല മഞ്ജു വാര്യറിനും വിവിധ ഗെറ്റപ്പുകള്‍ ആവശ്യമായി വന്നിരുന്നു. ബോളിവുഡ് താരമായ മനോജ് ജോഷി, പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

  എക്കാലത്തെയും മികച്ച സിനിമയായി മാറുമോ?

  എക്കാലത്തെയും മികച്ച സിനിമയായി മാറുമോ?

  ഏത് തരം കഥാപാത്രത്തേയും അനായാസേന അവതരിപ്പിക്കുന്ന മോഹന്‍ലാലിനെ സംബന്ധിച്ച് അത്ര സുഖകരമായിരുന്നില്ല മാണിക്യനെ ആവാഹിക്കുന്നത്. പ്രയാസമേറിയ കാര്യമായിട്ടും അദ്ദേഹം അത് മനോഹരമാക്കി അവതരിപ്പിച്ചുവെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഈ ചിത്രത്തിലൂടെ താരത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചേക്കാമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി ഒടിയന്‍ മാറുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  അമ്മമഴവില്ലിലൂടെ വിസ്മയിപ്പിക്കാനൊരുങ്ങുന്നു

  അമ്മമഴവില്ലിലൂടെ വിസ്മയിപ്പിക്കാനൊരുങ്ങുന്നു

  സ്‌ക്രീനിലെ അഭിനയം മാത്രമല്ല സ്റ്റേജ് പരിപാടികളിലും അത്യുഗ്രന്‍ പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ച വെക്കാറുള്ളത്. അമ്മയുടെ രജത ജൂബിലിയുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രത്യേക പരിപാടിയായ അമ്മമഴവില്ലില്‍ ഏഴ് തരം കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ മോഹന്‍ലാല്‍ എത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഒടിയന് ശേഷം താരം അമ്മയുടെ റിഹേഴ്‌സല്‍ ക്യാംപില്‍ ജോയിന്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

  ബിലാത്തിക്കഥയ്ക്കായി ലണ്ടനിലേക്ക്

  ബിലാത്തിക്കഥയ്ക്കായി ലണ്ടനിലേക്ക്

  മണിയന്‍പിള്ള രാജുവിന്റെ മകനായ നിരഞ്ജനും അനു സിത്താരയും അഭിനയിക്കുന്ന ബിലാത്തിക്കഥയില്‍ സുപ്രധാന വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നുണ്ട്. ലണ്ടനില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ഇതിനായി മെയ് രണ്ടാം വാരത്തോടെ മോഹന്‍ലാല്‍ ലണ്ടനിലേക്ക് പോവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒടിയനില്‍ നിന്നും മോചിതനായ അവസരത്തില്‍ അടുത്ത സിനിമയേതെന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്.

  മോഹന്‍ലാലിന്റെ പോസ്റ്റ് കാണൂ

  മോഹന്‍ലാലിന്റെ പോസ്റ്റ്.

  English summary
  Odiyan finished its shooting.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X