ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി ഒടിയന്‍! പ്രദര്‍ശനങ്ങള്‍ നിര്‍ത്തി!
Recommended Video

റിലീസിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ബിജെപി ഹര്‍ത്താലിനെതിരെ വ്യാപക പ്രതിഷേധവുമായി മോഹന്‍ലാല്‍ ഫാന്‍സ് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു കൊലവിളി. സിനിമയുടെ ക്രെഡിബിലിറ്റിയെ ബാധിക്കുമെന്നും മലയാള പതിപ്പ് മാത്രം പുറത്തുവിടാതിരുന്നാല്‍ അത് വ്യാജ പതിപ്പുകള്‍ പുറത്തുവിടുന്നതിനുള്ള വഴിയൊരുക്കുമെന്നുമായിരുന്നു സംവിധായകന്‍ വ്യക്തമാക്കിയത്. മണിക്കൂറുകള്‍ നീണ്ട ആശങ്കയ്‌ക്കൊടുവിലായാണ് റിലീസില്‍ മാറ്റമില്ലെന്നും നിശ്ചയിച്ചപ്രകാരം തന്നെ ഒടിയനെത്തുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഹര്‍ത്താലില്‍ നിന്നും സിനിമയെ ഒഴിവാക്കിയിട്ടുണ്ടെന്നും പ്രദര്‍ശനങ്ങളെ ബാധിക്കില്ലെന്നുമായിരുന്നു പലരും പറഞ്ഞത്. ഹര്‍ത്താല്‍ അനുകൂലികളോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. സിനിമ പുലര്‍ച്ചെ തന്നെ റിലീസ് ചെയ്തിരുന്നുവെങ്കിലും പലയിടങ്ങളിലെയും പ്രദര്‍ശനം മാറ്റി വെച്ചിരിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. അനിഷ്ട സംഭവങ്ങളില്‍ നിന്നുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് പ്രദര്‍ശനം മാറ്റി വെച്ചത്.

കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും പ്രദര്‍ശന സെന്ററുകളിലെ ഷോയാണ് മാറ്റിവെച്ചത്. രാവിലെ 9.55, ഉച്ചയ്ക്ക് 1 മണി, വൈകിട്ട് 4.10 നുള്ള പ്രദര്‍ശനമാണ് നിര്‍ത്തിവെച്ചിട്ടുള്ളത്. മുന്‍കൂട്ടി ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവരും ആരാധകരുമൊക്കെ ആകെ നിരാശയിലാണ്. നേരത്തെ അറിയിപ്പ് നല്‍കാതെയാണ് സിനിമാപ്രദര്‍ശനം മാറ്റിയതെന്ന് വ്യക്തമാക്കി ആരാധകരും രംഗത്തെത്തിയിരുന്നു. ഹര്‍ത്താല്‍ സിനിമയുടെ കലക്ഷനെ ബാധിക്കുമെന്നാണ് സംവിധായകനും പറഞ്ഞത്.


Click it and Unblock the Notifications