For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാസ്സല്ല കൊലമാസ്, രാത്രിയുടെ മാന്ത്രികനായി ഒടിയന്‍ മാണിക്യന്‍, പൊളിച്ചടുക്കുമെന്ന് ഉറപ്പിച്ചോ, കാണൂ!

  |
  ഒടിയന്‍റെ ടീസറെത്തി | filmibeat Malayalam

  ആഖ്യാനത്തിലും പ്രമേയത്തിലും വ്യത്യസ്തമായിരിക്കണം തന്റെ ഓരോ സിനിമകളുമെന്ന കാര്യത്തില്‍ നിര്‍ബന്ധമുള്ളയാളാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായി മാറുമെന്നുറപ്പുള്ള സിനിമയാണ് ഒടിയന്‍. പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണിത്. പ്രഖ്യാപനം മുതല്‍ക്കേ ഈ സിനിമ വാര്‍ത്തകളിലിടം പിടിച്ചിരുന്നു. സിനിമയെക്കുറിച്ചുള്ള ഓരോ വാര്‍ത്ത പുറത്തുവരുമ്പോഴും പ്രേക്ഷകരുടെ ആകാംക്ഷയും വാനോളം വര്‍ധിക്കുകയാണ്. നീണ്ട കാത്തിരിപ്പിനൊടുവില്‍ സിനിമയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

  എല്ലാം 'നീറ്റാ'യി എഴുതിയിട്ടുണ്ടെന്നാണ് അവള്‍ പറഞ്ഞത്, മീനാക്ഷിയുടെ പരീക്ഷയെക്കുറിച്ച് ദിലീപ്, കാണൂ!

  ഒടിയനുമായി ബന്ധപ്പെട്ട് കിടിലന്‍ സര്‍പ്രൈസ് പുറത്തുവരുന്നുണ്ടെന്ന തരത്തില്‍ നേരത്തെ തന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായി പ്രചരിച്ച വാര്‍ത്ത സത്യമായി ഭവിച്ചത് വൈകുന്നേരത്തോടെയാണ്. പതിവ് പോലെ മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേദിലൂടെ തന്നെയാണ് ടീസര്‍ പുറത്തുവിട്ടത്. ഒടിയന്‍ മാണിക്യനെ പരിചയപ്പെടുത്തുന്ന ടീസറാണ് പുറത്തുവന്നിട്ടുള്ളത്.

  അഭിനയമാണ് പാഷന്‍, മിനിസ്‌ക്രീനിലെ അവിവാഹിതരായ താരസുന്ദരികള്‍ ആരൊക്കെയാണെന്നറിയുമോ? കാണൂ!

  കരിമ്പടവുമായി നീങ്ങുന്ന മാണിക്യന്‍

  കരിമ്പടവുമായി നീങ്ങുന്ന മാണിക്യന്‍

  കറുത്ത കരിമ്പടവും പുതച്ച് നടന്നുനീങ്ങുന്ന ഒടിയന്‍ മാണിക്യന്റെ പുറകു വശമാണ് ടീസറില്‍ കാണുന്നത്. കരിയിലകളും മറ്റും കൊഴിഞ്ഞു വീഴുന്നതും ടീസറില്‍ കാണിക്കുന്നുണ്ട്. ഒടി ഒടിയന്‍ എന്ന തരത്തില്‍ ഗംഭീര പശ്ചാത്തല സംഗീതവും ടീസറിനൊപ്പമുണ്ട്. രാത്രിയുടെ യാമങ്ങളില്‍ സഞ്ചരിച്ചുന്ന മാണിക്യന്റെ വിചിത്രമായ സ്വഭാവ സവിശേഷതകളെക്കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

  ആകാംക്ഷ വര്‍ധിക്കുന്നു

  ആകാംക്ഷ വര്‍ധിക്കുന്നു

  പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള ടീസര്‍ തന്നെയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മിനിറ്റുകള്‍ തികയുന്നതിന് മുന്‍പെ സോഷ്യല്‍ മീഡിയയിലെ തംരഗമായി ഒടിയന്‍ മാറിയിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ടീസര്‍ ആരാധകര്‍ക്ക് മുന്നിലേക്കെത്തിയത്. മോഹന്‍ലാല്‍ ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷകരമായ കാര്യമാണ് ഇപ്പോള്‍ സംഭവിച്ചത്.

  ത്രസിപ്പിക്കുമെന്ന കാര്യം ഊട്ടിയുറപ്പിക്കുന്നു

  ത്രസിപ്പിക്കുമെന്ന കാര്യം ഊട്ടിയുറപ്പിക്കുന്നു

  മോഹന്‍ലാലും മഞ്ജു വാര്യരും നായികാനായകന്‍മാരായെത്തുന്ന ഒടിയന്‍ പ്രേക്ഷകരെ ത്രസിപ്പിക്കുമെന്ന കാര്യത്തില്‍ ഇനി ആശങ്കയ്ക്ക് വകുപ്പില്ല. ഇത് ഊട്ടിയുറപ്പിക്കുന്ന ടീസറാണ് പുറത്തുവന്നിട്ടുള്ളത്. മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി ഇത് മാറുമെന്ന് ആരാധകര്‍ നേരത്തെ തന്നെ വിധിയെഴുതിയാണ്. ഈ സിനിമയ്ക്കായി താരം നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്നു

  വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്നു

  ഒടിയനില്‍ വ്യത്യസ്ത ഗെറ്റപ്പുകളുമായാണ് താരം എത്തുന്നത്. ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. യൗവ്വനം,വാര്‍ധക്യം തുടങ്ങി വ്യത്യസ്ത കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നതിനായി അദ്ദേഹം നടത്തിയ തയ്യാറെടുപ്പിനെക്കുറിച്ച് സംവിധായകനും വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന് മാത്രമല്ല മഞ്ജു വാര്യരും ചിത്രത്തില്‍ വ്യത്യസ്ത മേക്കോവറുമായി എത്തുന്നുണ്ട്. പ്രഭ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്.

  123 ദിവസം ചിത്രീകരിച്ചു

  123 ദിവസം ചിത്രീകരിച്ചു

  പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ആദിക്കൊപ്പാണ് ഒടിയന്റെയും പൂജ നടത്തിയത്. ആദി 100ാം ദിനം ആഘോഷിച്ചപ്പോള്‍ ഒടിയന്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്. 123 ദിവസമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലായിരുന്നു ഈ വാര്‍ത്ത ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. വാരാണസിയില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

  ശാരീരിക തയ്യാറെടുപ്പുകള്‍

  ശാരീരിക തയ്യാറെടുപ്പുകള്‍

  ചെറിയ മേക്കോവറുകള്‍ക്ക് മോഹന്‍ലാല്‍ തയ്യാറാവാറുണ്ട്. എന്നാല്‍ ഇതാദ്യമായാണ് അദ്ദേഹം ശാരീരികമായി തയ്യാറെടുപ്പുകള്‍ നടത്തിയത്. 18 കിലോയോളം ശരീരഭാരമാണ് അദ്ദേഹം കുറച്ചത്. സംവിധായകനിലുള്ള വിശ്വാസമാണ് തന്നെ ഇതിലേക്ക് നയിച്ചതെന്നതായിരുന്നു മോഹന്‍ലാല്‍ വ്യക്തമാക്കിയത്. ഫ്രാന്‍സില്‍ നിന്നെത്തിയ വിദഗ്ദ്ധ സംഘമായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്.

  ടീസര്‍ കാണൂ

  ഇരുട്ടിന്റെ മറ നീക്കി പുറത്തെത്തിയ മാണിക്യനെ കാണേണ്ടേ, വീഡിയോ കാണൂ.

  English summary
  Odiyan teaser getting trending in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X