For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാൽ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ കാരണമിത്!! താരം തന്നെ അത് വെളിപ്പെടുത്തുന്നു...

  |

  മലയാള സിനിമ താരസഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ അധികാരമേറ്റിരിക്കുകയാണ്. കൊച്ചിൽ ചേർന്ന വാർഷിക പൊതുയോഗത്തിലായിരുന്നു മോഹൻലാലിന്റെ നേതൃത്വത്തിലുളള പുതിയ അംഗങ്ങൾ സ്ഥാനമേറ്റത്. വിനത പ്രാതിനിധ്യയത്തോടെയാണ് പുതിയ കമ്മിറ്റി അധികാരത്തിലേറിയിരിക്കുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി നടൻ ഇന്നസെന്റായിരുന്നു അമ്മയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്. എന്നാൽ ഈ സ്ഥാനത്തേയ്ക്കാണ് മോഹൻലാൽ ഇപ്പോൾ എത്തിയിരിക്കുന്നത്.

  മലയാളി നടിമാരും ലിസ്റ്റിലുണ്ടെന്ന് ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍, പബ്ലിസിറ്റി സ്റ്റണ്ട് തുടരുന്നു

  ഏറെ ഉത്തരവാദിത്വമുളള ഒരു പദവിയാണ് അമ്മയുടെ പ്രസിഡന്റ് സ്ഥാനം. ഏറെ സിനിമ തിരക്കുകൾക്കിടയിലും അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനുളള കാരണമെന്താണെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ഇതിനുളള മറുപടി അദ്ദേഹം തന്നെ വ്യക്തമാക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

  ബിഗ് ബോസ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം!! ഷോയെ കുറിച്ച് മത്സരാർഥികൾ പറയുന്നത് ഇങ്ങനെ... കാണൂ

  തന്നോട് ആവശ്യപ്പെട്ടു

  തന്നോട് ആവശ്യപ്പെട്ടു

  കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്നസെന്റായിരുന്നു അമ്മയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടതെന്ന് മോഹൻലാൽ പറ‍ഞ്ഞു. അദ്ദേഹത്തെ പല ആരോഗ്യം പ്രശ്നങ്ങൾ അലട്ടുന്നുണ്ട്. ഇത് തന്റെ തീരുമാനത്തെ സ്വാധീനിച്ചെന്നും ലാലേട്ടൻ കൂട്ടിച്ചേർത്തു. ഇന്നസെന്റും മധുസാറുമൊക്കെ ഈ സ്ഥാനത്തിരുന്ന് തങ്ങളുടെ കടമകളും കാര്യങ്ങളും കൃത്യമായി നിർവഹിച്ചിരുന്നു. ഇതൊരു തരത്തിൽ സ്ഥാനം മാത്രമാണെന്നു മോഹൻലാൽ പറഞ്ഞു.

   എല്ലാവരുടേയും സഹായം

  എല്ലാവരുടേയും സഹായം

  താൻ അമ്മയുടെ പ്രസിഡന്റ് മാത്രമാണ്. കൂടാതെ സംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ തങ്ങളെ സഹായിക്കാൻ ബാക്കി എല്ലാവരും ഉണ്ടാകും. അമ്മയുടെ മുൻകാലങ്ങളിൽ പ്രസിഡന്റുമാരായ നെടുമുടി വേണുവും ബാലചന്ദ്രമേനോനുമൊക്കെ ഇപ്പോഴും ആക്കൂട്ടത്തിലുണ്ട്. തീരുമാനങ്ങൾ എടുക്കുമ്പോൾ അവരുടെ അഭിപ്രായങ്ങളും സഹായകമാകുമെന്ന് ലാലേട്ടൻ പറഞ്ഞു. കഴിഞ്ഞ കുറെ കൊല്ലങ്ങളായി ഒരുമിച്ച് പ്രവർത്തിക്കുന്ന ആളുകളാണ് ‍ഞങ്ങൾ. എങ്കിലും ചെറിയ പ്രശ്നങ്ങൾ ഉണ്ടാകും. അതൊക്കെ ചർച്ച് ചെയ്ത് പരിഹരിക്കുമെന്നു പരിഹരിച്ചാൽ തീരാത്ത കാര്യങ്ങൾ ഒന്നും തന്നെയില്ലെന്നും താരം ലാലേട്ടൻ അഭിമുഖത്തിൽ പറഞ്ഞു.

  സിനിമ തിരക്കും പ്രസിഡന്റ് സ്ഥാനവും

  സിനിമ തിരക്കും പ്രസിഡന്റ് സ്ഥാനവും

  സിനിമ തിരക്കുകൾക്കിടയിൽ പ്രസിഡന്റ് സ്ഥാനം കൂടി ഏറ്റെടുക്കുമ്പോൾ സമയം ലഭിക്കാതെ വരുമെന്നുള്ള ചിന്തയെന്നും തനിയ്ക്കില്ല. എല്ലാവരും പരസ്പരം ഫോണിലും മറ്റുമായി ബന്ധപ്പെടുന്നവരാണ്. മലയാളം സിനിമ മേഖല വളരെ ചെറുതാണ്. അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കാനായി ആരും തന്നെ കടന്നു വരുന്നില്ല. കൂടാതെ സ്വാഭാവികമായി സംഭവിക്കുന്ന പ്രശ്നങ്ങൾ എല്ലാവരും കൂടി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും താരം പറഞ്ഞു.

   പുതിയ സാരഥികൾ

  പുതിയ സാരഥികൾ

  മോഹൻലാൽ പ്രസിഡന്റായിട്ടുള്ള അമ്മയുടെ പുതിയ ഭരണ സമിതിയിലെ ബാക്കി അംഗങ്ങൾ ഇവരൊക്കെയാണ്. മമ്മൂട്ടിയ്ക്ക് പകരക്കാരനായി എത്തുന്നത് ഇടവെള ബാബുവാണ്. വൈസ് പ്രസിഡന്റുമാർ , മുകേഷ്, ഗണേഷ് കുമാർ, സെക്രട്ടറിയായി സിദ്ദിഖ് , ട്രഷറർ ജഗദീഷ്. ഇന്ദ്രന്‍സ്, ബാബുരാജ്, ആസിഫ് അലി, ഹണി റോസ്, അജു വര്‍ഗീസ്, ജയസൂര്യ, രചന നാരയണന്‍കുട്ടി, ശ്വേത മേനോന്‍, മുത്തുമണി, സുധീര്‍ കരമന, ടിനി ടോം, ഉണ്ണി ശിവപാല്‍ എന്നിവരാണ് എക്‌സീക്യൂട്ടിവ് മെമ്പേഴ്‌സ്.

  English summary
  Mohanlal officially takes charge as AMMA president
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X