twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്വാമി അയ്യപ്പന്‍ പുലിപ്പാലുമായി വന്നത് കടുവപ്പുറത്തല്ലേ; പുലിമുരുകനിലെ കടുവയെ ന്യായീകരിച്ച് ലാല്‍

    By Aswini
    |

    മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍. ചിത്രത്തില്‍ പുലിയുമായുള്ള ലാലിന്റെ നേരിട്ടുള്ള സഘട്ടന രംഗമൊക്കെ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ പ്രതീക്ഷ ഇരട്ടിച്ചു.

    എന്നാല്‍ ട്രെയിലറില്‍ പുലിയ്ക്ക് പകരം കടുവയുമായാണ് ലാല്‍ സഘട്ടനം നടത്തുന്നത്. പുലി കടുവയായതിനെ പരിഹസിച്ച് പലരും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. വിഷയത്തില്‍ മോഹന്‍ലാല്‍ പ്രതികരിയ്ക്കുന്നു.

    പുലി കടുവയായതിന് കാരണം

    സ്വാമി അയ്യപ്പന്‍ പുലിപ്പാലുമായി വന്നത് കടുവപ്പുറത്തല്ലേ; പുലിമുരുകനിലെ കടുവയെ ന്യായീകരിച്ച് ലാല്‍

    ചിത്രത്തിലെ സഘട്ടന രംഗങ്ങള്‍ യഥാര്‍ത്ഥ പുലിയെ വച്ച് തന്നെ ചിത്രീകരിയ്ക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പുലിയുടെ വേഗതയ്‌ക്കൊപ്പം നീങ്ങാന്‍ കഴിയാത്തതിനാലാണ് പുലിയ മാറ്റി കടുവയെ ആക്കിയത്- മോഹന്‍ലാല്‍ പറഞ്ഞു. (സംവിധായകന്‍ വൈശാഖ് ലാലിനെ ഉമ്മം വെയ്ക്കുന്ന ചിത്രം)

    സ്വാമി അയ്യപ്പന്‍ വന്നത് കടുവപ്പുറത്ത്

    സ്വാമി അയ്യപ്പന്‍ പുലിപ്പാലുമായി വന്നത് കടുവപ്പുറത്തല്ലേ; പുലിമുരുകനിലെ കടുവയെ ന്യായീകരിച്ച് ലാല്‍

    കടുവയെ വരയന്‍ പുലി എന്നും വിളിക്കാറുണ്ട്. സ്വാമി അയ്യപ്പന്‍ പണ്ട് പുലിപ്പാലുമായി എത്തിയത് വരയന്‍ പുലിയുടെ (കടിവ) പുറത്തിരുന്നാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

    നിഷ്‌കളങ്കനാണ്

    സ്വാമി അയ്യപ്പന്‍ പുലിപ്പാലുമായി വന്നത് കടുവപ്പുറത്തല്ലേ; പുലിമുരുകനിലെ കടുവയെ ന്യായീകരിച്ച് ലാല്‍

    കാട്ടില്‍ ജീവിയ്ക്കുന്ന പുലിമുരുകന്‍ നിഷ്‌കളങ്കനാണെന്നും ചിത്രത്തിലെ വില്ലന്‍ കടുവയാണെന്നും ലാല്‍ വ്യക്തമാക്കി

    കാട്ടിലെ ഷൂട്ടിങ്

    സ്വാമി അയ്യപ്പന്‍ പുലിപ്പാലുമായി വന്നത് കടുവപ്പുറത്തല്ലേ; പുലിമുരുകനിലെ കടുവയെ ന്യായീകരിച്ച് ലാല്‍

    ഒരുപാട് സമയമെടുത്ത് ചിത്രീകരിച്ച സിനിമയാണ് പുലിമുരുകന്‍. ലൊക്കേഷന്‍ അധികവും ഉള്‍ക്കാടുകളിലാണ്. അഞ്ച് മണി കഴിഞ്ഞാല്‍ ആനകളിറങ്ങും എന്നതിനാല്‍ അഞ്ച് മണിക്ക് മുമ്പേ പാക്കപ്പ് പറയും. ഒരുപാട് തവണ ടീമിനെ ആന ഓടിച്ചിട്ടുണ്ടെന്നും ലാല്‍ പറഞ്ഞു.

    English summary
    Mohanlal on Pulimurugan teaser controversy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X