»   » കുടുംബത്തിലെ ഒരംഗം പോയതുപോലെ: ലാല്‍

കുടുംബത്തിലെ ഒരംഗം പോയതുപോലെ: ലാല്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
ചെന്നൈ: മനസുകൊണ്ട് താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടനാണ് തിലകനെന്ന് മോഹന്‍ലാല്‍. തിലകന്റെ വിയോഗം കുടുംബത്തിലെ ഒരാള്‍ പോയതു പോലെയാണ്. തിലകനുമൊത്ത് ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു.

തിലകനും തന്നെ ഇഷ്ടമായിരുന്നു. ഒരു ചടങ്ങില്‍ വച്ചാണ് തിലകനെ അവസാനമായി കണ്ടത്. തിലകനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരു കുടുംബത്തിലെ ചില വഴക്കുകള്‍ പോലെയെ കണ്ടിട്ടുള്ളൂ. ഇടയ്ക്ക് അമ്മയുടെ വിശേഷം തിരക്കി തിലകന്‍ ഫോണ്‍ ചെയ്യുമായിരുന്നുവെന്നും ലാല്‍ ഓര്‍മ്മിച്ചു.

ഇപ്പോള്‍ ചെന്നൈയിലെ ഒരു വിദൂരസ്ഥലത്താണ് താന്‍. തിരുവനന്തപുരത്ത് എത്താന്‍ കഴിയാത്തതില്‍ ദുഖമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

English summary

 Thilakan is my favourite actor says Mohanlal with whom he had acted in numerous films.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam