For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദൃശ്യം 2വില്‍ ഇഷ്ടപ്പെട്ട ട്വിസ്റ്റ് ഏതാണെന്ന് പറഞ്ഞ് മോഹന്‍ലാല്‍, ക്ലൈമാക്‌സിനെ കുറിച്ചും സൂപ്പര്‍താരം

    |

    മോഹന്‍ലാലിന്‌റെ ദൃശ്യം 2 ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടി മുന്നേറുകയാണ്. ഫെബ്രുവരി 19ന് റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ദൃശ്യത്തിന് രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയത്. ലോകമെമ്പാടുമുളള ലക്ഷക്കണക്കിന് പ്രേക്ഷകരാണ് റിലീസ് ദിനം ദൃശ്യം 2 കണ്ടത്. മോഹന്‍ലാലിനൊപ്പം മീന, മുരളി ഗോപി ഉള്‍പ്പെടെയുളള താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്.

    ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

    ആദ്യ ഭാഗത്തിനോട് നീതി പുലര്‍ത്തികൊണ്ടുളള ഒരു രണ്ടാം ഭാഗമായിരുന്നു സംവിധായകന്‍ ജീത്തു ജോസഫ് എടുത്തത്. താരങ്ങളുടെ പ്രകടനത്തിനൊപ്പം തന്നെ സംവിധായകന്‌റെ തിരക്കഥയ്ക്കും മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്. അതേസമയം ദൃശ്യം 2വിനെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ എത്തിയിരുന്നു.

    ആമസോണ്‍ പ്രൈമിന്‌റെ ലൈവിലാണ് സംവിധായകന്‍ ജീത്തു ജോസഫിനൊപ്പം ലാലേട്ടനും എത്തിയത്. ആര്യയാണ് സിനിമയെ കുറിച്ചുളള ചോദ്യങ്ങള്‍ ഏകോപിപ്പിച്ച് എത്തിയത്. ദൃശ്യം 2വിലെ ഇഷ്ടപ്പെട്ട ട്വിസ്റ്റ് ഏതാണെന്ന ചോദ്യത്തിന് മോഹന്‍ലാലിന്‌റെ മറുപടി ഇതായിരുന്നു; ജോര്‍ജ്ജുകുട്ടി എല്ലാം പറയാമെന്ന് മുരളി ഗോപിയുടെ കഥാപാത്രത്തോട് സമ്മതിക്കുന്നുണ്ട്.

    അത് കണ്ട് ആള്‍ക്കാര്‍ വിചാരിക്കുന്നു എല്ലാം പറയാന്‍ പോവുകയാണെന്ന്. എന്നാല്‍ വേറെ കഥയാണ് ജോര്‍ജ്ജുകുട്ടി പറയുന്നത്. അത് ആണ് എനിക്ക് വലിയ ട്വിസ്റ്റ് ആയി തോന്നിയതെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതില്‍ നിന്നാണ് മറ്റ് ട്വിസ്റ്റുകള്‍ ഉണ്ടാകുന്നത്. ദൃശ്യം 2വിന്റെ ക്ലൈമാക്‌സ് കേട്ടപ്പോള്‍ ആദ്യം തോന്നിയത് എന്തായിരുന്നു എന്ന ചോദ്യത്തിന് ക്ലൈമാക്‌സ് കേട്ടപ്പോള്‍ സര്‍പ്രൈസ് തോന്നിയെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

    ജോര്‍ജ്ജുകുട്ടി എത്ര ബുദ്ധിമാനാണ്. നായകനായതുകൊണ്ട് മാത്രമാണ് ജീത്തു ജോസഫ് എന്നോട് ക്ലൈമാക്‌സ് പറഞ്ഞത്. ക്ലൈമാക്‌സ് നല്ലതായാല്‍ മാത്രം പോര. അത് എങ്ങനെ എക്‌സിക്യൂട്ടീവ് ചെയ്യുന്നുവെന്നതുകൂടിയാണ്. ജീത്തു ജോസഫ് അത് നല്ലതായി എക്‌സിക്യൂട്ടീവ് ചെയ്തുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. എന്തുക്കൊണ്ട് കോമഡി ചെയ്യുന്ന അഭിനേതാക്കളെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചത് എന്നായിരുന്നു ജീത്തു ജോസഫിനോടുളള ഒരു ചോദ്യം.

    ജീത്തു ജോസഫും മമ്മൂക്കയും ഒന്നിക്കുന്നു ?

    ഇതിന് മറുപടിയായി തന്‌റെ ആദ്യ സിനിമ തൊട്ട് അങ്ങനെയായിരുന്നുവെന്ന് ജീത്തു ജോസഫ് പറയുന്നു. ആദ്യ സിനിമയിലെ വില്ലന്‍ കലാഭവന്‍ പ്രജോദ് ആയിരുന്നു. കോമഡി ചെയ്യാന്‍ കഴിയുന്നവര്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്നും ജീത്തു ജോസഫ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അതേസമയം തിയ്യേറ്റര്‍ റിലീസ് തീരുമാനിച്ച് ചിത്രീകരിച്ച ദൃശ്യം 2 കോവിഡ് സാഹചര്യത്തില്‍ ഒടിടിയിലാക്കുകയായിരുന്നു. ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയായിരുന്നു ഇത്തവണയും ചിത്രം നിര്‍മ്മിച്ചത്.

    Read more about: mohanlal jeethu joseph
    English summary
    Mohanlal Opens Up About End And Favourite Part Of Drishyam 2
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X