»   » ആരാധകരെ സന്തോഷിപ്പിക്കാനോ, മോഹന്‍ലാല്‍ തുറന്ന് പറഞ്ഞു!

ആരാധകരെ സന്തോഷിപ്പിക്കാനോ, മോഹന്‍ലാല്‍ തുറന്ന് പറഞ്ഞു!

Posted By: Sanviya
Subscribe to Filmibeat Malayalam

കേരളത്തിന് അകത്തും പുറത്തും ഒത്തിരി ആരാധകരുള്ള നടനാണല്ലോ മോഹന്‍ലാല്‍. 2016 അവസാനം പുറത്തിറങ്ങിയ പുലിമുരുകന്റെ ചരിത്ര വിജയത്തിലാണിപ്പോള്‍ ആരാധകര്‍. മലയാള സിനിമയില്‍ ആദ്യമായി നൂറ് കോടി നേട്ടം കൈവരിച്ച ചിത്രം. എന്തായാലും റിലീസിനായി പ്രതീക്ഷയോടെ കാത്തിരുന്ന പ്രേക്ഷകരെ അമ്പരപ്പിക്കുന്നതായിരുന്നു പുലിമുരുകന്‍.

ചിത്രത്തിലെ മോഹന്‍ലാലിന്റെ പഞ്ച് ഡയലോഗുകളും മീശ പിരിക്കലും എല്ലാം തിയേറ്ററുകളില്‍ കൈയടി നേടി. എന്നാല്‍ പ്രേക്ഷകരെ സന്തോഷിപ്പിക്കാന്‍ മാത്രമായി ചേര്‍ക്കുന്ന രംഗങ്ങളാണോ ഇതൊക്കെ. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞത് ഇങ്ങനെ.

ആരാധകര്‍ക്ക് വേണ്ടി

ആരാധകരെ സന്തോഷിപ്പിക്കാന്‍ പ്രത്യേകമായി ഒരു ഘടകവും ചേര്‍ക്കാന്‍ സംവിധായകനോടോ തിരക്കഥകൃത്തിനോട് ആവശ്യപ്പെടാറില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു.

തമിഴില്‍

തമിഴ്‌നാട്ടില്‍ ആരാധകരെ സന്തോഷിപ്പിക്കാനായി സംഘട്ടന രംഗങ്ങളിലും ഗാനരംഗങ്ങളിലും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ അത്തരത്തില്‍ ഒരു ട്രെന്റ് മലയാള സിനിമയില്‍ കാണാറില്ല.

പുലിമുരുകന്റെ വിജയം

പുലിമുരുകന്‍ ഇതുവരെ 150 കോടിയ്ക്ക് അടുത്ത് വരെ നേടി. മന്യം പുലി എന്ന പേരില്‍ തെലുങ്കില്‍ മൊഴിമാറ്റി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രമാണ് പണി പൂര്‍ത്തിയായി റിലീസിന് കാത്തിരിക്കുന്ന ചിത്രം. റിലീസ് ഡേറ്റ് തീരുമാനിച്ചിട്ടില്ല.

English summary
Mohanlal Opens Up About Fan-based Movies!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam