»   » മോഹന്‍ലാല്‍ ആണോ പ്രണവ് ആണോ അഭിനയിക്കാന്‍ മിടുക്കന്‍; ജീത്തു ജോസഫിന്റെ മറുപടി

മോഹന്‍ലാല്‍ ആണോ പ്രണവ് ആണോ അഭിനയിക്കാന്‍ മിടുക്കന്‍; ജീത്തു ജോസഫിന്റെ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

കാത്തിരിപ്പുകള്‍ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദിയുടെ ചിത്രീകരണം ആരംഭിച്ചു. ജീത്തു ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം. രണ്ട് ചിത്രങ്ങളില്‍ ജീത്തു ജോസഫിന്റെ സഹസംവിധാനായിരുന്നു പ്രണവ്. അതിനാല്‍ അദ്ദേത്തിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ താന്‍ കംഫര്‍ട്ടബിളാണെന്ന് പറഞ്ഞാണ് ആദി എന്ന ചിത്രമേറ്റെടുത്തത്.

ഉപ്പും മുളകും സീരിയലില്‍ നിന്ന് 'മുടിയനായ' പുത്രന്‍ പുറത്തായി; എന്താണ് കാരണം?, പകരം ആര് വരും ?

പ്രണവിന്റെ ആദ്യ ചിത്രം തന്നെ സംബന്ധിച്ച് വലിയ ഉത്തരവാദിത്വമാണെന്ന് ജീത്തു ജോസഫും പറഞ്ഞു. മോഹന്‍ലാലിന് ശേഷം പ്രണവിനെയും നായകനാക്കി സിനിമ എടുക്കുന്ന ജീത്തുവിനോട്, ലാല്‍ ആണോ, മകനാണോ ഏറ്റവും നല്ല അഭിനേതാവ് എന്ന് ഒരു അഭിമുഖത്തില്‍ ചോദിച്ചു. അതിന് സംവിധായകന്‍ നല്‍കിയ മറുപടി എന്താണെന്ന് അറിയാമോ?

അത് പാടില്ല

പ്രണവ് മോഹന്‍ലാലിനും മോഹന്‍ലാലിനും ഇടയില്‍ ഒരു താരതമ്യം പാടില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഓരോ അഭിനേതാവിനും ഓരോ പ്രത്യേകതകളില്ലേ. അതുകൊണ്ട അത്തരം ഒരു താരതമ്യം ഒരിക്കലും പാടില്ല.

ബുദ്ധിയില്ലാത്തവര്‍

മോഹന്‍ലാലിനെയും മകന്‍ പ്രണവിനെയും താരതമ്യം ചെയ്യുന്നവര്‍ ബുദ്ധിയില്ലാത്തവരാണ്. അല്ലെങ്കില്‍ ബോധപൂര്‍വ്വം പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിയ്ക്കുന്നവര്‍- ജീത്തു ജോസഫ് പറഞ്ഞു.

ഓരോരുത്തരും വ്യത്യസ്തരാണ്

അല്ലെങ്കിലും എന്തിനാണ് ഒരു അഭിനേതാവിനെ മറ്റൊരു അഭിനേതാവുമായി താരതമ്യം ചെയ്യുന്നത്. ഓരോ അഭിനേതാക്കള്‍ക്കും ഓരോ പ്രത്യേകതകളുണ്ട്. അവര്‍ കഥാപാത്രങ്ങളെ കണ്‍സീവ് ചെയ്യുന്നത് വേറെ രീതികളാണ്- ജീത്തു ജോസഫ് പറഞ്ഞു.

പ്രണവും ജീത്തുവും

അഭിനയത്തെക്കാള്‍ പ്രണവിന് താത്പര്യം സിനിമയുടെ സാങ്കേതികതയിലായിരുന്നു. ആ ആഗ്രഹത്തിന്റെ പുറത്ത് രണ്ട് സിനിമകളില്‍ ജീത്തുവിന്റെ സഹസംവിധായകനായി താരപുത്രന്‍ പ്രവൃത്തിച്ചു. പാപനാശം എന്ന തമിഴ് ചിത്രവും ലൈഫ് ഓഫ് ജോസൂട്ടി എന്ന മലയാള ചിത്രവും

ലാലിനൊപ്പം ജീത്തു

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രം ഗംഭീര വിജയമായിരുന്നു. പുലിമുരുകന്‍ വരുന്നത് വരെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രമായിരുന്നു ദൃശ്യം. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടു.

English summary
Mohanlal or Pranav Mohanlal who is best actor; Jeethu Joseph telling

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam