അത്ഭുതങ്ങളൊരുക്കാന്‍ മോഹന്‍ലാല്‍
ഒന്നിനൊന്നിന് വ്യത്യസ്ത വേഷങ്ങളാണ് മോഹന്ലാലിനു വേണ്ടി അണിയറയിലൊരുങ്ങുന്നത്. പകല് നക്ഷത്രങ്ങളില് ജീവിതം ഉത്സവമായി കൊണ്ടാടുന്ന സംവിധായകനാണെങ്കില്, പത്മകുമാറും മോഹന്ലാലും ഒന്നിക്കുന്പോള് ജന്മമെടുക്കുന്നത് വികെഎന്നിന്റെ സവിശേഷതകളുളള കഥാപാത്രം.
വാണ്ടഡ് സിനിമയുടെ സംവിധായകന് മുരളിയുടെ അടുത്ത ചിത്രത്തില് അലക്സാണ്ടര് ദി ഗ്രേറ്റ് എന്നാണ് ലാല് കഥാപാത്രത്തിന്റെ പേര്. ചുരുക്കത്തില് മോഹന്ലാലിന്റെ വ്യത്യസ്തമായ അഭിനയശേഷി പ്രതിഫലിപ്പിക്കുന്നതാകും വരാനിരിക്കുന്ന ചിത്രങ്ങള്.
പരുന്തിനു ശേഷം പത്മകുമാര് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ജയന് ശിവപുരമാണ് തയ്യാറാക്കുന്നത്. ടെട്കോ സിനിമയുടെ ബാനറില് ഈ ചിത്രം നിര്മ്മിക്കുന്നത് ബാലഗോപാലാണ്.
മുരളിയുടെ ചിത്രത്തിന് അലക്സാണ്ടര് ദി ഗ്രേറ്റ് എന്നാണ് പേര്. വ്യത്യസ്തമായ സവിശേഷതകളുളള അലക്സാണ്ടര് എന്ന കഥാപാത്രത്തെയാണ് മോഹന്ലാല് അവതരിപ്പിക്കുന്നത്. വിബികെ മേനോന് ഈ ചിത്രം നിര്മ്മിക്കുന്നു.
സി ബാബുവിന്റേതാണ് ഈ ചിത്രത്തിന്റെ തിരക്കഥ. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്ക്ക് ഈണം നല്കുന്നത് ഇളയരാജ. ഏറെക്കാലത്തിനു ശേഷം സ്വന്തമായി നായികയില്ലാതെ മോഹന്ലാല് അവതരിപ്പിക്കുന്ന വേഷമാണ് അലക്സാണ്ടര്.
തിരക്കഥാരംഗത്ത് പുതുമുഖങ്ങളുടെ തേരോട്ടമാണ് വരാനിരിക്കുന്നത്. ഒരിക്കല് മുയലിനെക്കൊന്ന ചക്കയിടലുമായി സൂപ്പര്താര തീയതികള്ക്കു വേണ്ടി പായുന്ന പഴഞ്ചന് തിരക്കഥാകൃത്തുക്കളെയൊക്കെ പ്രേക്ഷകര് നിര്ദ്ദയം നിരസിക്കുന്പോള്, യുവരക്തത്തിന്റെ കഥപറച്ചില് രീതിയെ പ്രോത്സാഹിപ്പിക്കുകയാണ് മോഹന്ലാല്.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
കുരുക്ഷേത്ര ചിത്രങ്ങള്![]()
![]()
![]()
![]()
![]()


Click it and Unblock the Notifications