twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ മോഹൻലാൽ ചിത്രത്തിനായി ആദ്യം സമീപിച്ചത് മമ്മൂട്ടിയെ! അന്ന് ചിത്രം നീട്ടി വയ്ക്കാൻ ആവശ്യപ്പെട്ടു

    |

    2007 ൽ പുറത്തു വന്ന മോഹൻലാൽ ചിത്രമാണ് പരദേശി. ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ചിത്രത്തെ തേടിയെത്തിയിരുന്നു. മോഹൻലാലിന്റെ പ്രകടനും രൂപമാറ്റവുമായിരുന്നു ചിത്രത്തിലെ പ്രധാന ഹൈലൈറ്റ്. പരദേശിയിലെ താരത്തിന്റെ മേക്കപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുളള ദേശീയ പുരസ്കാരം ഈ ചിത്രത്തിലൂടെ പട്ടണം റഷ‌ീദിന് ലഭിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യക്കും പാകിസ്ഥാനും അതിർത്തി നിശ്ചയിച്ചപ്പോൾ പിറന്നമണ്ണിൽ അന്യരായി പോയ ഹതഭാഗ്യരുടെ കഥയായിരുന്നു പരദേശി പറഞ്ഞിരുന്നത്.

    ചിത്രത്തിലെ പ്രധാനകഥാപാത്രമായ വലിയകായത്ത് മൂസയായുള്ള ലാലേട്ടന്റെ പ്രക‍ടനം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. എന്നാൽ ലാലിനു മുൻപ് ഈ വേഷം ചെയ്യാൻ സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നു. ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് സംവിധായാകൻ പിടി കുഞ്ഞ് മുഹമ്മദ് ഇക്കാര്യം പറഞ്ഞത്. തിരക്കഥ പോലും കോൾക്കാതെ അദ്ദേഹം സമ്മതം മൂളുകയായിരുന്നു.

     ആദ്യം  സമ്മതിച്ചു

    പരദേശിയിലെ വലിയകായത്ത് മൂസയാകാൻ ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെയായിരുന്നു. പലക്കാട് ചെന്ന് അദ്ദേഹത്തിനോട് ചിത്രത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. തിരക്കഥ ഒന്നും നോക്കാതെ അദ്ദേഹം ചിത്രം ചെയ്യാമെന്ന് വളരെ സന്തോഷത്തോടെ സമ്മതിക്കുകയായിരുന്നു. വൈകാതെ തന്നെ ചിത്രത്തിന് ഒരു നിർമ്മാതാവിനെ കിട്ടി. അദ്ദേഹവുമായി വീണ്ടും ഒന്നു രണ്ട് തവണ മമ്മൂട്ടിയെ കാണുകയും ചെയ്തിരുന്നു. അയാളോടും സാധാരണ രീതിയിൽ തന്നെയായിരുന്നു മ്മൂക്ക സംസാരിച്ചത്.

    നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ

     അഡ്വാവൻസ് നൽകാൻ തീരുമാനിച്ചു

    വളരെ സമ്പന്നനൊന്നും ആയിരുന്നില്ല ചിത്രത്തിന്റെ പ്രൊഡ്യൂസർ ചിത്രത്തിന് അഭിനയിക്കുന്നതിന് വേണ്ടി കുറച്ച് പൈസ മമ്മൂട്ടിയ്ക്ക് അഡ്വാൻസായി നൽകാമെന്ന് താൻ നിർമ്മാതാവിനെ അറിയിച്ചിരുന്നു. അദ്ദേഹം ഇതു സമ്മതിക്കുകയും ചെയ്തു. കാശ് കൊടുക്കാനായി ഗുരുവായൂർ ഗസ്റ്റ്ഹൗസിൽ നിന്ന് താൻ ഇറങ്ങാൻ തുടങ്ങിയപ്പോൾ അവിടേയ്ക്ക് മമ്മൂട്ടിയുടെ ഫോൺ .

    ക്ഷമയുടെ പ്രതീകമാണ് മോഹൻലാൽ! ആ സംഭവം ഞെട്ടിച്ചു, അനുഭവം വെളിപ്പെടുത്തി പരദേശിയുടെ സംവിധായകൻക്ഷമയുടെ പ്രതീകമാണ് മോഹൻലാൽ! ആ സംഭവം ഞെട്ടിച്ചു, അനുഭവം വെളിപ്പെടുത്തി പരദേശിയുടെ സംവിധായകൻ

     ചിത്രം നീട്ടി വെയ്ക്കണം

    ചിത്രം കുറച്ച് നീട്ടി വയ്ക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അല്ലാതെ ഇപ്പോൾ ഇതിനെ കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്നും മമ്മൂക്ക പറഞ്ഞു. ഒ അദ്ദേഹത്തിന്റെ തിരക്ക് കൊണ്ടാകും ഇത് പറഞ്ഞത്. എത്രകാലത്തേയ്ക്കാണ് നീട്ടി വയ്ക്കേണ്ടത് എന്ന് ഞാൻ ചോദിച്ചു. അല്ലാ അത് ഞാൻ പറയാം എന്നായിരുന്നു മറുപടി. അതെനിക്ക് തൃപ്തിയായില്ലായിരുന്നു. എന്നാൽ അത് ഒഴിവാക്കാമെന്ന് പറഞ്ഞ് ഫോൺ വെച്ചു. അദ്ദേഹം അദ്ദേഹത്തിന്റെ കാര്യം സത്യസന്ധമായി പറയുകയായിരുന്നു. സംവിധായകൻ പറഞ്ഞു.

    കണ്ണനെപ്പോലെ ഒരു മോനുണ്ടാകണമെന്ന് കൊതിച്ചിരുന്നു, വലുതായപ്പോൾ അത് മാറി, കാളിദാസിനെ ട്രോളി ജോജുകണ്ണനെപ്പോലെ ഒരു മോനുണ്ടാകണമെന്ന് കൊതിച്ചിരുന്നു, വലുതായപ്പോൾ അത് മാറി, കാളിദാസിനെ ട്രോളി ജോജു

     മേഹാൻലാൽ പറഞ്ഞത്

    മോഹൻലാലുമായി അടുത്ത സൗൃദമില്ലായിരുന്നു. . സുഹൃത്ത് അഷ്റഫ് വഴിയാണ് ലാലിനോട് കഥ പറഞ്ഞത്. അന്ന് അദ്ദേഹം എന്നോട് ഒറ്റ ചോദ്യം മാത്രമേ ചേദിച്ചിരുന്നുള്ളൂ. സാർ എന്തിനാണ് ഈ സിനിമ എടുക്കുന്നതെന്ന്. എന്തെങ്കിലും പറയാനുള്ളതു കൊണ്ടാണല്ലോ എന്ന് മറുപടിയും അന്ന് നൽകിയിരുന്നു. കൂടാതെ ചിത്രത്തിന് ആവശ്യമായ മേക്കപ്പ് രീതിയും മറ്റും കാണിച്ചു കൊടുത്തിരുന്നു. ഒരു മനുഷ്യന്റെ ജീവിതത്തിലെ നാല് ഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ചെറുപ്പകാലം മുതൽ 80 വയസ്സുവരെയുള്ള കാലഘട്ടമായിരുന്നു ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചത്.

    English summary
    Mohanlal Paradesi movie first considered Mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X