ഡല്‍ഹിയുടെ വിക്കറ്റ് വീണപ്പോഴാണ് ശരിക്കും ഞെട്ടിയത്, ഐപിഎല്‍ ഫൈനല്‍ കണ്ട അനുഭവം പറഞ്ഞ് മോഹന്‍ലാല്‍

By Midhun Raj

കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ ഫൈനലില്‍ അപ്രതീക്ഷിതമായി മോഹന്‍ലാല്‍ എത്തിയത് ആരാധകരില്‍ ആവേശമുണ്ടാക്കിയിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ്‌ ടീം ബാറ്റിംഗ് ചെയ്യുന്ന സമയത്തായിരുന്നു എഷ്യാനെറ്റ് എംഡി കെ മാധവനൊപ്പം ലാലേട്ടനും സ്‌റ്റേഡിയത്തില്‍ എത്തിയത്. സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള എന്ന് പറഞ്ഞുകൊണ്ടാണ് കമന്റേറ്റേര്‍സ് അദ്ദേഹത്തെ വേദിയിലേക്ക് സ്വീകരിച്ചത്. ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മല്‍സരത്തിലാണ് മോഹന്‍ലാല്‍ അതിഥിയായി എത്തിയത്.

ഇതിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. മോഹന്‍ലാലിന്റെ ആരാധക ഗ്രൂപ്പുകളിലും മറ്റുമാണ് ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. അതേസമയം ഐപിഎല്‍ ഫൈനല്‍ മല്‍സരത്തിന് സാക്ഷിയായ അനുഭവം മലയാള മനോരമ ദിനപത്രത്തില്‍ നടന്‍ പങ്കുവെച്ചിരുന്നു.

ഇതിന് മുന്‍പ് പലയിടത്തും കളി

ഇതിന് മുന്‍പ് പലയിടത്തും കളി കണ്ടിട്ടുണ്ടെങ്കിലും ഈ ഐപിഎല്‍ ഫൈനല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു എന്ന് മോഹന്‍ലാല്‍ പറയുന്നു. ഞാന്‍ പല സ്‌റ്റേഡിയങ്ങളിലും കളി കണ്ടിട്ടുണ്ട്. പക്ഷേ ഈ ഐപിഎല്‍ ഫൈനല്‍. അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. സ്റ്റേഡിയത്തിന്റെ അലറിമറിയുന്ന ലഹരിയായിരുന്നു എല്ലാക്കാലവും കളിയുടെ ലഹരിക്ക് മുന്‍പ് തലയ്ക്ക് പിടിക്കുന്നത്.

ഫുട്‌ബോളിലായാലും

ഫുട്‌ബോളിലായാലും ക്രിക്കറ്റിലായാലും റഗ്ബിയായാലും ഇതിന് മാറ്റമില്ല. സ്‌റ്റേഡിയത്തില്‍ ഇരിക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരു മനസാണ്. എന്നാല്‍ ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ ഫൈനലിന് ആരവവും ആളുമില്ലാതെ ഇരിക്കുന്നത് വേറെയൊരു അനുഭവമാണ്. കളിക്ക് കളിയുടെ ലഹരിയുണ്ട്. അത് നേരില്‍ കാണുന്നത് വല്ലാത്ത അനുഭവവുമാണ്.

അതിലൂടെ തന്നെയാണ്

അതിലൂടെ തന്നെയാണ് ഞാന്‍ കടന്നുപോയത്. എന്നാല്‍ ആദ്യ പന്തില്‍ തന്നെ ഡല്‍ഹിയുടെ ആദ്യ വിക്കറ്റ് വീണപ്പോഴാണ് ശരിക്കും ഞെട്ടിയത്. മുന്‍പായിരുന്നെങ്കില്‍ വിക്കറ്റ് വീണ ആ നിമിഷം ഒരു വെടിക്കെട്ടുപോലെ ഇവിടം കുലുക്കിയേനെ. കാലിയായ ഗാലറികള്‍ക്ക് നടുവിലാണല്ലോ ഞാനിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ ഞെട്ടല്‍ ഇപ്പോഴും ഉളളിലുണ്ട്.

പക്ഷേ നിശബ്ദതയ്ക്കും മേലെയായിരുന്നു

പക്ഷേ നിശബ്ദതയ്ക്കും മേലെയായിരുന്നു ഈ ഐപിഎല്‍ ഫൈനല്‍ നല്‍കിയ അനുഭവം. ഓരോപന്തിലും ആവേശം നിറച്ച ഫൈനല്‍,. മോഹന്‍ലാല്‍ കുറിച്ചു. മോഹന്‍ലാല്‍ ഐപിഎല്‍ ഫൈനലില്‍ അതിഥിയായി എത്തിയത് അഭിമാന നിമിഷമാണെന്ന് ആരാധകരെല്ലാം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ബിസിസി ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്ജിനൊപ്പമുളള നടന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായിരുന്നു.

Recommended Video

നരസിംഹം ക്ലൈമാക്‌സ് ശരിക്കും ഇതായിരുന്നു | FilmiBeat Malayalam
ദുബായ് സ്റ്റേഡിയത്തില്‍

ദുബായ് സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ ഡല്‍ഹിയെ തോല്‍പ്പിച്ച് മുംബൈ വീണ്ടും ചാമ്പ്യന്‍മാരാവുകയായിരുന്നു. രോഹിത് ശര്‍മ്മ ക്യാപ്റ്റന്‍നായ ടീം അഞ്ചാം തവണയാണ് ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎലിലും മുംബൈ തന്നെയായിരുന്നു ചാമ്പ്യന്‍മാര്‍.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X