പെണ്‍കുട്ടിയെ വായുവിലുയര്‍ത്തി മോഹന്‍ലാലിന്റെ മാജിക്
സിനിമ എന്ന മാന്ത്രിക ലോകത്തെ പ്രതിഭ തെളിയിച്ച മജീഷ്യനാണ് മോഹന്‍ലാല്‍. അതല്ലാതെ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു മാന്ത്രികനാകുക എന്നതും മോഹന്‍ലാലിന്റെ കലാവാസനയടെ ഭാഗമാണ്. അഭിനയവും മോഹന്‍ലാലിന്റെ ആഗ്രഹവുമല്ല, കഴിഞ്ഞ ദിവസം തിരുവനന്തപുരം കഴക്കൂട്ടത്തില്‍ നടന്നത്. മോഹന്‍ലാല്‍ ഒരു പെണ്‍കുട്ടിയെ വായുവില്‍ ഉയര്‍ത്തി.
ഇന്ദ്രജാലത്തിന്റെ അത്ഭുതങ്ങളൊരുക്കുന്ന മാജിക് പ്ലാനറ്റിന്റെ ഉദ്ഘാടനവേദിയിലാണ് മോഹന്‍ലാലിന്റെ പ്രകടനം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും അടക്കമുള്ള നിരവധി രാഷ്ട്രീയ സമൂഹ്യ പ്രമുഖരും വേദിയിലുണ്ടായിരുന്നു.

പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകടിന്റെ നേതൃത്വത്തിലാണ് മാജിക് പ്ലാന്റ് പ്രവര്‍ത്തിക്കുക. ഏറെ വര്‍ഷങ്ങളുടെ സ്വപ്‌നമാണ് യാഥാര്‍ത്ഥമാകുന്നതെന്ന് മുതുകാട് പറഞ്ഞു. മാജിക് പ്ലാനിന്റെ ഒരു രൂപപോലും സ്വന്തമായി ഉപയോഗിക്കില്ലെന്നും ഇത് തെരുവിലെ മാന്ത്രികരുടെ പുനരധിവാസത്തിന് വേണ്ടിയായിരിക്കുമെന്നും മുതുകാട് അറിയിച്ചു.
മജീഷ്യന്റെ കറുത്ത കോട്ടും തൊപ്പിയും അണിഞ്ഞാണ് മോഹന്‍ലാല്‍ വേദിയിലെത്തിയത്. ഇന്ദ്രജാലം കൊണ്ട് പെണ്‍കുട്ടിയെ ലാല്‍ വായിവില്‍ ഉയര്‍കത്തിയപ്പോള്‍ സദസ്സില്‍ കൈയ്യടി ഉയര്‍ന്നു. ഉദ്ഘാടനത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി തെരുവുമാന്ത്രികരുള്‍പ്പടെ ആയിരത്തോളം മാന്ത്രികര്‍ പങ്കെടുത്തു.


Click it and Unblock the Notifications











