»   » പുലിമുരുകന്‍ സ്റ്റണ്ട് കണ്ട് ശ്വാസമടക്കി ആരാധകര്‍, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു!

പുലിമുരുകന്‍ സ്റ്റണ്ട് കണ്ട് ശ്വാസമടക്കി ആരാധകര്‍, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു!

Posted By: Sanviya
Subscribe to Filmibeat Malayalam

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ആ ദിവസമെത്തി. പുലിമുരുകന്റെ മ്യൂസിക് പശ്ചാത്തലത്തില്‍ താരരാജാവ് മോഹന്‍ലാലിന്റെ സ്‌റ്റേജ് എന്‍ട്രി കാണാനായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ആ ദിവസമെത്തി. വേദിയില്‍ ആരാധകര്‍ ശ്വാസമടക്കിയിരുന്ന ആ നിമിഷം. ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് നിശയിലാണ് മോഹന്‍ലാല്‍ വീണ്ടും പുലിമുരുകനായത്.

ഡ്യൂപ്പില്ലാതെ മോഹന്‍ലാല്‍ പുലിമുരുകനില്‍ അഭിനയിച്ചത് ആരാധകര്‍ക്ക് അത്ഭുതമായിരുന്നു. പുലിമുരുകന്‍ പുറത്തിറങ്ങി ഒരു മാസം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായതും ലാലിന്റെ ഡ്യൂപ്പില്ലാതെ അഭിനയിച്ച സാഹസിക രംഗങ്ങളായിരുന്നു. പലര്‍ക്കും വിശ്വസിക്കാന്‍ പോലും പ്രയാസം തോന്നിയ ആക്ഷന്‍ രംഗങ്ങളാണ് മോഹന്‍ലാല്‍ ഡ്യൂപ്പില്ലാതെ സ്റ്റേജില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ വീഡിയോയയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന മോഹന്‍ലാലിന്റെ ലൈവ് ആക്ഷന്‍ രംഗങ്ങള്‍, ആരാധകരെ അത്ഭുതപ്പെടുത്തിയ വീഡിയോ കാണാം.

ആവേശകരമായ സ്വീകരണം

പുലിമുരുകന്‍ വേഷത്തില്‍ മോഹന്‍ലാല്‍ ലൈവായി പ്രത്യക്ഷപ്പെട്ടപ്പോള്‍ അത് ആരാധകര്‍ക്കും ആവേശമായിരുന്നു. ചടങ്ങില്‍ വമ്പന്‍ സ്വീകരണമായിരുന്നു മോഹന്‍ലാലിന്.

പുലിമുരുകന്‍- ചരിത്ര വിജയം

2016 ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ പുലിമുരുകന്‍ മലയാളത്തിന്റെ ചരിത്ര വിജയമാണ് സ്വന്തമാക്കിയത്. വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം 130 കോടിയാണ് ബോക്‌സോഫീസില്‍ നേടിയത്. ഇത് ആദ്യമായാണ് മലയാളത്തില്‍ ഒരു ചിത്രം 100 കോടി കടക്കുന്നത്.

അന്യഭാഷകളിലേക്ക്

മലയാളത്തില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത പുലിമുരുകന്‍ അന്യഭാഷയിലേക്കും മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്നുണ്ട്. മന്യംപുലി എന്ന പേരിലാണ് ചിത്രം തെലുങ്ക് തിയേറ്ററുകളില്‍ എത്തിയത്. ജനതാ ഗാരേജ് എന്ന ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ മോഹന്‍ലാലിന്റെ പുലിമുരുകനും അവിടുത്തെ തിയേറ്ററുകളില്‍ നിന്ന് മികച്ച സ്വീകരണമായിരുന്നു.

മുന്തിരിവള്ളികള്‍ക്കും മികച്ച സ്വീകരണം

പുലിമുരുകന് ശേഷം തിയേറ്ററുകളില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. 2017 ജനുവരി 20ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരമാണ് ലഭിക്കുന്നത്. മീനയാണ് ചിത്രത്തിലെ നായിക.

English summary
Mohanlal Performs Pulimurugan Stunt LIVE On The Stage Of Asianet Awards.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam