മോഹന്‍ലാലിന്റെ കൂതറ ഫോട്ടോഷൂട്ട്
മോഹന്‍ലാല്‍ തീര്‍ത്തും വ്യത്യസ്തമായ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കൂതറ. ഏറെക്കാലങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വില്ലന്‍ വേഷം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയുമായിട്ടാണ് ചിത്രമെത്തുന്നത്.
ലാലിനൊപ്പം യുവതാരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്. സണ്ണി വെയ്ന്‍, ടൊവീനോ തോമസ്, ഭരത്, ഗൗതമി നായര്‍, ജനനി അയ്യര്‍, ശ്രിത ശിവദാസ് എന്നിവരാണ് ചിത്രത്തില്‍ വേഷമിടുന്ന യുവതാരങ്ങള്‍. രഞ്ജിനി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ക്കും ചിത്രത്തില്‍ വേഷമുണ്ട്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറക്കാര്‍ കൂതറയ്ക്ക് വേണ്ടി നടത്തിയ മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന ഫോട്ടോഷൂട്ടിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. മോഹന്‍ലാല്‍ താടിയും മുടിയുമെല്ലാം വളര്‍ത്തി മുഷിഞ്ഞ വേഷമിട്ട് പ്രാകൃത രൂപത്തിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അമ്പത്തിയേഴ് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചിത്രത്തിന് വേണ്ടി പ്രത്യേക കോസ്റ്റിയൂമില്‍ ഒരു തൂക്കുവിളക്കും പിടിച്ച് നില്‍ക്കുന്ന മോഹന്‍ലാലിന്റെ വ്യത്യസ്ത പോസുകള്‍ കാണാന്‍ കഴിയും.
ഈ ഫോട്ടോഷൂട്ട് വീഡിയോയ്ക്ക് യുട്യൂബില്‍ വമ്പന്‍ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ലാലിനൊപ്പം വീഡിയോയില്‍ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ധരെയും കാണാന്‍ കഴിയും.
<center><iframe width="100%" height="315" src="//www.youtube.com/embed/7z866i7Fnao?rel=0" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications











