»   » ഇതൊരു ബ്രഹ്മാണ്ഡ ചിത്രമോ? ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്ര രഹസ്യം!

ഇതൊരു ബ്രഹ്മാണ്ഡ ചിത്രമോ? ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്ര രഹസ്യം!

Posted By: Sanviya
Subscribe to Filmibeat Malayalam

മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കാന്‍ പോകുകയാണല്ലോ. ആരാധകരുടെ അമിതാവേശംകൊണ്ട് പല തരത്തിലുള്ള വാര്‍ത്തകളാണ് ചിത്രത്തിന്റെ പേരില്‍ പ്രചരിക്കുന്നത്. മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകനെ വെല്ലുന്നതാണ് പുതിയ പ്രോജക്ടിന്റെ ബജറ്റ് എന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്.

എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തില്‍ മോഹന്‍ലാല്‍ എക്‌സ്-പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നതെന്ന് പറയുന്നു. 2013ല്‍ പുറത്തിറങ്ങിയ റെഡ് വൈന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഒടുവിലായി പോലീസ് വേഷത്തില്‍ എത്തിയത്. തുടര്‍ന്ന് വായിക്കൂ...

ഈ വര്‍ഷത്തെ പോലീസുകാര്‍

ഈ വര്‍ഷം മലയാള സിനിമയില്‍ ഒത്തിരി ശ്രദ്ധേയമായ പോലീസ് വേഷങ്ങളുണ്ടായിരുന്നു. യുവനടന്മാരായ നിവിന്‍ പോളി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍ എന്നിവരൊക്കെ കാക്കി അണിഞ്ഞിരു

മോഹന്‍ലാല്‍ പോലീസ് വേഷത്തില്‍

വന്ദനം, ബാബ കല്യാണി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ പോലീസ് വേഷം അവതരിപ്പിച്ച മോഹന്‍ലാല്‍ ഒരിടവേളയ്ക്ക് ശേഷമാണ് റെഡ് വൈനിലൂടെയാണ് വീണ്ടും കാക്കി അണിഞ്ഞത്. 2013ലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

ബിഗ് ബജറ്റ് ചിത്രം

ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. പുലിമുരുകനെ വെല്ലുന്നതാണ് പുതിയ പ്രോജക്ട് എന്ന് അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ബജറ്റ് വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല.

ചിത്രീകരണവും റിലീസും

ജനുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. മെയില്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ സമയമെടുത്താണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതെന്ന് അടുത്തിടെ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു.

ത്രില്ലര്‍ ചിത്രം

സങ്കീര്‍ണമായ ബന്ധങ്ങളെ കുറിച്ച് പറയുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് ഇതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അന്യ ഭാഷയിലേക്ക് ഒരുക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

മോഹന്‍ലാല്‍-ഉണ്ണികൃഷ്ണന്‍

മാടമ്പി, ഗ്രാന്റ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

English summary
Mohanlal to play an ex-cop in B Unnikrishnan’s thriller.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam