മോഹന്‍ലാല്‍ ഇരട്ട വേഷത്തിലെത്തുന്നു

By Aswathi

രാവണ പ്രഭു, ഉടയോന്‍ എന്നീ ചിത്രങ്ങളില്‍ അച്ഛനും മകനുമായി എത്തി മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ ഒരു ദൃശ്യാനുഭൂതി നല്‍കി. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാ വീണ്ടും ലാല്‍ ഇരട്ട വേഷത്തിലെത്തുന്നു. സംസ്‌കൃതത്തിലും മലയാളത്തിലുമായി ഒരുക്കുന്ന കാമമോഹിതം എന്ന ചിത്രത്തിലാണ് ലാല്‍ ഇരട്ടവേഷത്തിലെത്തുന്നത്.

സിവി ബാലകൃഷ്ണന്റെ കാമമോഹിതം എന്ന നോവലിനെ ആസ്പദമാക്കി ഹരിഹര്‍ദാസാണ് അതേ പേരില്‍ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ നായിക പുതുമുഖമായിരിക്കും. മറ്റ് കഥാപാത്രങ്ങളെ തീരുമാനിച്ചിട്ടില്ല.

mohanlal

ജജാലി എന്ന ജ്ഞാനിയുടെയും സാഗരദൂതന്‍ എന്ന ഭൂവുടമയുടെയും വേഷത്തിലാണ് ലാല്‍ എത്തുന്നത്. സ്‌നേഹത്തിന്റെ ശാസ്ത്രം പഠിക്കാന്‍ ജജാലി ശ്രമിയ്ക്കുമ്പോള്‍ പരകായ പ്രവേശത്തിന് ശ്രമിയ്ക്കുകയാണ് സാഗദൂതന്‍. രണ്ട് കഥാപാത്രങ്ങളും തമ്മില്‍ വലിയ വ്യത്യാസം ഉള്ളതിനാല്‍ മോഹന്‍ലാലിന്റെ മികച്ച അഭിനയം പ്രകടനം പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുമെന്ന് സംവിധായകന്‍ പറയുന്നു.

ദേവനാഗരി ഭാഷ സംസാരിക്കുമായിരുന്ന കാലത്തെ കഥ ആയതിനാല്‍ സംസ്‌കൃതത്തില്‍ മാത്രം ഒരുക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീടാണ് മലയാളത്തിലും ഒരുക്കാം എന്ന ആശയത്തിലെത്തിയത്. സംസ്‌കൃകത്തില്‍ തിരക്കഥ പൂര്‍ത്തിയാക്കി വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X