മോഹന്‍ലാല്‍ മേജര്‍ മഹാദേവന്റെ അച്ഛന്‍!!
കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മയോദ്ധ എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയുമായി മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും കൈ കോര്‍ക്കുന്നതായ വാര്‍ത്തകള്‍ നേരത്തെ വന്നതാണ്. ചിത്രത്തിലെ മോഹന്‍ലാലിന്റെ വേഷത്തെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച.
1971 ല്‍ നടന്ന ഇന്തോ - പാക്കിസ്ഥാന്‍ യുദ്ധത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മേജര്‍ മഹാദേവന്റെ അച്ഛനായിട്ടാണത്രെ ലാല്‍ എത്തുന്നത്. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മോഹന്‍ലാല്‍ മേജര്‍ മഹാദേവന്റെ അച്ഛന്‍!!
ചിത്രത്തില്‍ മോഹന്‍ലാല്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്നുണ്ടത്രെ

മോഹന്‍ലാല്‍ മേജര്‍ മഹാദേവന്റെ അച്ഛന്‍!!
മേജര്‍ മഹാദേവനായും മകനായും മോഹന്‍ലാല്‍ തന്നെയാണ് അഭിനയിക്കുന്നത്. എന്നാല്‍ അച്ഛനും മകനും തമ്മില്‍ ഒരു കോമ്പിനേഷന്‍ സീനുകള്‍ പോലുമില്ല.

മോഹന്‍ലാല്‍ മേജര്‍ മഹാദേവന്റെ അച്ഛന്‍!!
1971 ല്‍ ഇന്തോ - പാക്കിസ്ഥാന്‍ യുദ്ധത്തില്‍ പങ്കെടുത്ത ആളായിട്ടാണ് മേജര്‍ മഹാദേവന്റെ അച്ഛന്‍ എത്തുന്നത്. ഇദ്ദേഹത്തിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നതും

മോഹന്‍ലാല്‍ മേജര്‍ മഹാദേവന്റെ അച്ഛന്‍!!
രാജസ്ഥാന്‍ സെക്ടറിലും, പഞ്ചാബ് ബോര്‍ഡറിലും സിനിമ ചിത്രീകരിക്കാനുള്ള ആര്‍മിയുടെ അനുവാദത്തിനായി കാത്തിരിയ്ക്കുകയാണിപ്പോള്‍. ചിത്രത്തില്‍ പാകിസ്ഥാന്‍ ഓഫീസറെ അവതരിപ്പിക്കാന്‍ പറ്റിയ കഥാപാത്രത്തെ അന്വേഷിക്കുകയാണെന്നും സംവിധായകന്‍ പറഞ്ഞു


Click it and Unblock the Notifications