മിസ്റ്റര്‍ ഫ്രോഡ് എന്നാല്‍ ലാലിന്റെ വില്ലന്‍ വേഷം
മിസ്റ്റര്‍ ഫ്രോഡ്.ലാലിന്റെ പുതിയ ചിത്രം. ഏറെക്കാലത്തിനു ശേഷം ലാല്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മിസ്റ്റര്‍ ഫ്രോഡ്. എല്ലാ സിനിമയിലും നായന്‍മാര്‍ നന്‍മയുടെ പക്ഷത്ത് നില്‍ക്കുന്നവരാണെങ്കില്‍ ഇക്കുറി ബി. ഉണ്ണികൃഷ്ണന്‍ ലാലിനെ നെഗറ്റീവ് സ്വഭാവത്തോടെയാണ് അവതരിപ്പിക്കുന്നത്. അതേ സ മയം ഇമോഷന്‍സിനും സംഘട്ടനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നുമുണ്ടെന്ന് സംവിധായകന്‍ പറയുന്നു.
മാടമ്പി എന്ന ആദ്യ ലാല്‍ ചിത്രത്തില്‍ ലാല്‍ നന്മയുടെ പ്രതീകമായിരുന്നു. അതുവരെ ലാല്‍ ചെയ്ത നിരവധി കഥാപാത്രങ്ങളുടെ തുടര്‍ച്ചയായിരുന്നു മാടമ്പിയിലെ കഥാപാത്രം. രണ്ടാമതു ചെയ്ത ഗ്രാന്‍ഡ് മാസ്റ്ററിലും നന്മയുടെ പക്ഷത്തു നില്‍ക്കുന്ന കുറ്റാന്വേഷകനായിരുന്നു. രണ്ടുചിത്രങ്ങളും വന്‍ ഹിറ്റായിരുന്നു. എന്നാല്‍ നായകന്‍മാര്‍ നന്മ മാത്രമേ ചെയ്യാന്‍ പറ്റൂ എന്ന പതിവു ചിന്തയെ മാറ്റിക്കുറിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

സ്വത്തുതര്‍ക്കമുള്ള ഒരു തറവാട്ടില്‍ പ്രശ്‌ന പരിഹാരത്തിനു വരുന്ന ആളായിട്ടാണ് ലാല്‍ അഭിനയിക്കുന്നത്. കഥാപാത്രത്തിന് വ്യക്തമായ പേരുപോലുമില്ല. പ്രശ്‌നം പരിഹരിക്കാന്‍ വന്ന് പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുകയാണ്.
മുന്‍പ് ഹിസ് ഹൈനസ് അബ്ദുല്ല എന്ന ചിത്രത്തില്‍ ഇതുപോലെ നെഗറ്റീവ് ടെച്ചോടുകൂടിയ നായകനായിട്ടാണ് ലാല്‍ വരുന്നത്. എന്നാല്‍ പിന്നീട് സംഗീതവും നന്മയുമെല്ലാമായി അബ്ദുല്ല കൊഴുപ്പിക്കുന്നു. ഇതേപോലെ തന്നെയാണ് മിസ്റ്റര്‍ ഫ്രോഡും പുരോഗമിക്കുന്നത്.
ഉണ്ണികൃഷ്ണന്‍ തന്നെയാണ് കഥയും തിരക്കഥയും. നിര്‍മാണം മെഡിമിക്‌സ് അനൂപ്. മഞ്ജരി, മിയ, പല്ലവി എന്നിവരാണ് നായികമാര്‍. ബോളിവുഡ് നടിയാണ് മഞ്ജരി. സിദ്ദീഖ്, വിജയ് ബാബു, ശ്രീരാമന്‍ എന്നിവരാണ് മറ്റു താരങ്ങള്‍


Click it and Unblock the Notifications