മോഹന്‍ലാല്‍ ഇത്രയും വലിയ ട്രോളനായിരുന്നോ? ബോധവത്കരണമെന്ന് പറഞ്ഞാല്‍ ഇങ്ങനെയാവണം! ഏട്ടൻ കിടുവാണ്..
കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത അത്രയും വലിയ ദുരന്തമായിരുന്നു കഴിഞ്ഞ മാസമുണ്ടായത്. സംസ്ഥാനത്തെ പതിനാല് ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കേണ്ടി വന്നിരുന്നു. ദുരന്തത്തെ അതിജീവിച്ച് പുതിയൊരു ജീവിതത്തിലേക്ക് നടന്നടുക്കുകയാണ് മലയാളികള്‍. അതിനിടെ മറ്റൊരു വിപത്ത് കൂടി പടര്‍ന്ന് പിടിക്കുകയാണ്.
പ്രളയാനന്തരം കേരളത്തില്‍ എലിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയും മാധ്യമങ്ങളുമടക്കം എലിപ്പനിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. അവര്‍ക്കൊപ്പം നടനവിസ്മയം മോഹന്‍ലാലും എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് ലാലേട്ടന്റെ ബോധവത്കരണ സന്ദേശമെത്തിയത്.

പതിവിലും വിപരീതമായ രീതിയല്‍ ഇത്തവണ ട്രോളന്മാരെ കൂട്ടുപിടിച്ചാണ് ലാലേട്ടനെത്തിയത്. എങ്കിലേ എന്നോട് പറ ഐ ലവ് യു എന്ന വന്ദനത്തിലെ ഡയലോഗ് ഒന്ന് മാറ്റി ' എങ്കിലേ എന്നോട് പറ എലിപ്പനിക്കുള്ള ഡോക്‌സിസൈക്ലിന്‍ കഴിച്ചൂന്ന്' എന്ന ഡയലോഗുമായിട്ടാണ് മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്. ആളുകളിലേക്ക് അതിവേഗമെത്തിക്കാന്‍ ഇതിലും എളുപ്പവഴി വേറെയില്ല.
മോഹന്‍ലാലിന്റെ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് ഹിറ്റായത്. ഏട്ടന്‍ നമ്മളെക്കാള്‍ വലിയ ട്രോളന്‍ ആയിരുന്നൈന്ന് അറിഞ്ഞിരുന്നില്ലെന്നും ഇങ്ങനെയാകണം സമൂഹത്തിനോടും ജനങ്ങളോടും കടപ്പാടുള്ള ഒരു നടനെന്നും പറഞ്ഞ് പോസ്റ്റിന് താഴെ ആരാധകരുടെ ബഹളമാണ്. എന്തായാലും ട്രോളന്മാരെ സപ്പോര്‍ട്ട് ചെയ്യാന്‍ ലാലേട്ടനും മടിയില്ലെന്നുള്ള കാര്യത്തില്‍ സംശമയില്ല.


Click it and Unblock the Notifications