»   » രാജമൗലിയെ പുകഴ്ത്തി മോഹന്‍ലാല്‍, എന്താണ് കാര്യം

രാജമൗലിയെ പുകഴ്ത്തി മോഹന്‍ലാല്‍, എന്താണ് കാര്യം

Posted By:
Subscribe to Filmibeat Malayalam


മോഹന്‍ലാല്‍ ഇപ്പോള്‍ വലിയ സന്തോഷത്തിലാണ്. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ സംവിധായകന്‍ രാജമൗലിയുടെ 1000 കോടിയുടെ ചിത്രത്തിലാണ് മോഹന്‍ലാല്‍ നായകനായി എത്തുന്നത്.

അടുത്തിടെ നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാല്‍, ബാഹുബലിയെയും ചിത്രത്തിന്റെ സംവിധായകന്‍ രാജമൗലിയെയും പുകഴ്ത്തി സംസാരിക്കുകയുണ്ടായി. ബാഹുബലി എന്നത് തെലുങ്കിലെ മാത്രം വിജയമല്ല, അത് ഇന്ത്യന്‍ സിനിമയുടെ വിജയമാണ്. ഇത്തരത്തില്‍ ഒരു സൂപ്പര്‍ഹിറ്റ് ചിത്രം ഒരുക്കി അത് അന്തര്‍ദേശീയ സിനിമകളോട് മത്സരിക്കാനും കഴിഞ്ഞതിന് സംവിധായകനെയും അണിയറ പ്രവര്‍ത്തകനെയും അഭിനന്ദിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

mohanlal-rajamouli

ഇപ്പോഴിതാ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംവിധായകന്‍ രാജമൗലിയുടെ 1000 കോടിയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിരിക്കുന്നു. മോഹന്‍ലാല്‍ കൂടാതെ ഇന്ത്യന്‍ സിനിമയിലെ മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് അറിയുന്നത്.

ഗരുഡ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് രാജമൗലിയുടെ അച്ഛനും സംവിധായകനുമായ വിജയേന്ദ്ര പ്രസാദാണ്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുന്നു. അതിന് ശേഷമാണ് 1000 കോടിയുടെ ബിഗ് ബജറ്റ് ചിത്രത്തിലേക്ക് കടക്കുക.

English summary
The Beginning is a 2015 Indian bilingual epic historical fiction film directed by S. S. Rajamouli.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam