തുടക്കത്തിലെ നെഗറ്റീവ് അനുഗ്രഹമായി, മോഹന്‍ലാലും ഏറ്റെടുത്തു, ടൊവിനോയ്ക്ക് ആശ്വസിക്കാം!
കേരളക്കര ഒന്നടങ്കം ഏറ്റെടുത്ത ചിത്രമായിരുന്നു ടോവിനോ തോമസ് ആഷിഖ് അബു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മായാനദി. ക്രിസ്മസ് റിലീസായി തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് തുടക്കത്തില്‍ അത്ര നല്ല പ്രതികരണമായിരുന്നില്ല ലഭിച്ചത്. എന്നാല്‍ സിനിമാലോകവും ആരാധകരും പിന്നീട് ഈ ചിത്രത്തെ ഏറ്റെടുക്കുകയായിരുന്നു.
സിനിമ പുറത്തിറങ്ങ 75 നാള്‍ പിന്നിടുന്നതിനിടയിലാണ് സിനിമയ്ക്കും അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനവുമായി മോഹന്‍ലാല്‍ എത്തിയിട്ടുള്ളത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണത്തെക്കുറിച്ച് അറിയിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്‍രെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

മായാനദിയെ പ്രശംസിച്ച് മോഹന്‍ലാല്‍
സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമായ മായാനദിക്ക് പുതിയൊരു അഭിനന്ദനം. ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാലാണ് ചിത്രത്തിന് അഭിനന്ദനം അറിയിച്ചിട്ടുള്ളത്.

വളരെ മനോഹരമായ പ്രണയകഥ
റിയലിസ്റ്റിക് ആയ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളും ഉള്‍ക്കൊള്ളിച്ച് നെയ്‌തെടുത്ത വളരെ മനോഹരമായൊരു സിനിമയാണ് മായാനദിയെന്നാണ് മോഹന്‍ലാല്‍ കുറിച്ചിട്ടുള്ളത്.

ഏറെ ഇഷ്ടമായി
കഴിഞ്ഞ ദിവസമാണ് താന്‍ ഈ ചിത്രം കണ്ടതെന്നും സിനിമ തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും മോഹന്‍ലാല്‍ പറയുന്നു.സിനിമയുടെ അവതരണമാണ് തന്നെ ആകര്‍ഷിച്ചത്.

75 ദിനം പിന്നിടുന്നതിനിടയില്‍
മായാനദി 75 ദിനം പിന്നിടുന്ന ആഘോഷവേളയില്‍ മികച്ച ഒരു സിനിമയ്ക്കായി പ്രവര്‍ത്തിച്ച എല്ലാ അണിയറപ്രവര്‍ത്തകരയെും താന്‍ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

ക്ഷണനേരം കൊണ്ട്
മോഹന്‍ലാലിന്‍രെ പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയത്. ടൊവിനോ തോമസ് ഉള്‍പ്പടെ നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

ആരാധകര്‍ക്കും സന്തോഷമായി
വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളുമായി യുവതാരനിരയില്‍ ശക്തനായി തുടരുന്ന ടൊവിനോ തോമസിന്റെ ആരാധകരെ മോഹന്‍ലാലിന്റെ അഭിനന്ദനം ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്.

ലൂസിഫറില്‍ ഏട്ടനൊപ്പം
മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ലൂസിഫറില്‍ ടോവിനോ തോമസ് അഭിനയിക്കുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
മോഹന്‍ലാലിന്റെ പോസ്റ്റ് കാണൂ
മോഹന്‍ലാലിന്റെ പോസ്റ്റ്


Click it and Unblock the Notifications











