ലാലേട്ടന്‍ പ്രശംസിച്ചു, ഇന്ദ്രജിത്ത് ഹാപ്പി !
നടന്‍ ഇന്ദ്രജിത്തിന് ഒരു യുവ സൂപ്പര്‍താരം എന്ന വിശേഷണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും വ്യത്യസ്തമായ ഒട്ടേറെ വേഷങ്ങളിലൂടെ തന്റെ പ്രതിഭ തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അടുത്ത കാലത്തെല്ലാം ഇന്ദ്രജിത്ത് ചെയ്ത പല വേഷങ്ങളും ഒന്നിനൊന്ന് മികച്ചവയും ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടവയുമായിരുന്നു.
സാമ്പത്തികമായി വന്‍വിജയം നേടിയ ചിത്രങ്ങളല്ല ഇന്ദ്രജിത്ത് പ്രധാന വേഷം ചെയ്തവയില്‍ പലതും. പക്ഷേ ഈ ചിത്രങ്ങളെല്ലാം മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ടെന്നുള്ളത് സത്യമാണ്.

2013ല്‍ റിലീസായ ആമേന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ചിത്രങ്ങളില്‍ തീര്‍ത്തും വ്യത്യസ്തമായ വേഷങ്ങളാണ് ഇന്ദ്രജിത്ത് ചെയ്തത്. ആമേനിലെ ഫാദര്‍ വിന്‍സെന്റ് വട്ടോളിയെ ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. ഒരു സൂപ്പര്‍ ഫാദറായ വിന്‍സെന്റ് വട്ടോളിയായി ഇന്ദ്രജിത്ത് എത്തിയപ്പോള്‍ ആ കഥാപാത്രം മിഴിവുറ്റതായി. അതുപോലെതന്നെയാണ് അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ടു ജയന്‍ എന്ന കഥാപാത്രവും. ഇതും ഇന്ദ്രജിത്തിന് ഏറെ പ്രശംസകള്‍ നേടിക്കൊടുത്ത കഥാപാത്രമാണ്.
സിനിമയിലുള്ള പല സഹപ്രവര്‍ത്തകരും വട്ടോളിയെയും വട്ടുജയനെയും പ്രശംസിച്ചിരുന്നു. ഇക്കൂട്ടത്തിലേയ്ക്ക് ഏറ്റവും ഒടുവില്‍ എത്തിയിരിക്കുന്നത് സൂപ്പര്‍താരം മോഹന്‍ലാലാണ്. അടുത്തിടെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് കാണാനിടയായ മോഹന്‍ലാല്‍ ഇന്ദ്രജിത്തിന്റെ വട്ടു ജയന്‍ എന്ന കഥാപാത്രത്തെ പ്രശംസിച്ചിരിക്കുകയാണ്.
വട്ടുജയനെന്ന കഥാപാത്ര നിര്‍മ്മിതിയും അത് ഇന്ദ്രജിത്ത് അവതരിപ്പിച്ച രീതിയിലും മികച്ചതാണെന്നാണ് ലാലേട്ടന്‍ പറയുന്നത്. ലാലേട്ടന്‍ പ്രശംസിച്ച കാര്യം ട്വിറ്ററിലൂടെയാണ് ഇന്ദ്രജിത്ത് ഏവരെയും അറിയിച്ചിരിക്കുന്നത്. അഭിനയഇതിഹാസമായ മോഹന്‍ലാല്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് കണ്ടശേഷം വട്ടു ജയനെ അഭിനന്ദിച്ചും, ഞാന്‍ ആനന്ദപരവശനായി എന്നാണ് ഇന്ദ്രജിത്ത് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.


Click it and Unblock the Notifications











