»   » ഒടിയനൊപ്പം രാവുണ്ണി, 20 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും പ്രകാശ് രാജും, ചിത്രം വൈറല്‍!

ഒടിയനൊപ്പം രാവുണ്ണി, 20 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും പ്രകാശ് രാജും, ചിത്രം വൈറല്‍!

Written By:
Subscribe to Filmibeat Malayalam

വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഒടിയന്റെ അവസാനഘട്ട ചിത്രീകരണം പുരോഗമിച്ച് വരികയാണ്. പാലക്കാട് തേന്‍കുറിശ്ശിയില്‍ വെച്ചാണ് സിനിമയുടെ അവസാന ഘട്ട ചിത്രീകരണം നടക്കുന്നത്. മോഹന്‍ലാലും പ്രകാശ് രാജും ഉള്‍പ്പടെയുള്ളവരുടെ രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിച്ചിട്ടുള്ളത്. 70 ദിവസത്തോളമുള്ള ചിത്രീകരണം ഇനിയും ശേഷിക്കുന്നുണ്ടെന്നാണ് നേരത്തെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. കേരള സന്ദര്‍ശനത്തിനെത്തിയ ലോകപ്രശ്‌സ്ത ഫോട്ടോഗ്രാഫറായ നിക് ഉട്ട് ഒടിയന്റെ സെറ്റിലെത്തി മോഹന്‍ലാലിനെ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

മീശ പിരിച്ച് ദിലീപ് ഒപ്പം സിദ്ധാര്‍ത്ഥും, കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്ററുമായി ദിലീപ്, കാണൂ!

മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന്‍റെ രണ്ടാം ഭാഗം ഉപേക്ഷിച്ചു? ഞെട്ടലോടെ ആരാധകര്‍!

20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും പ്രകാശ് രാജും ഒരുമിച്ച് അഭിനയിക്കുന്നത്. രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രമായാണ് അദ്ദേഹം വേഷമിടുന്നത്. ഇരുവരും ഒരുമിച്ചുള്ള രംഗത്തിനിടയിലെ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളായ മോഹന്‍ലാലും പ്രകാശ് രാജും ഒരുമിച്ച് അഭിനയിക്കുന്നുവെന്നതാണ് ഒടിയനെ ഏറെ ശ്രദ്ധേയനാക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

Prakash Raj

മണിരത്‌നം സംവിധാനം ചെയ്ത ഇരുവറിന് വേണ്ടിയാണ് ഇരുവരും അവസാനമായി ഒരുമിച്ചത്. മലയാള സിനിമയിലെ മികച്ച വില്ലന്‍ കഥാപാത്രങ്ങളിലൊന്നായി രാവുണ്ണി മാറുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. പ്രകാശ് രാജിന്റെ ലുക്ക് കണ്ടപ്പോള്‍ ആരാധകരും ഇതുറപ്പിച്ചിരുന്നു. വ്യത്യസ്ത ലുക്കുകളിയാണ് ഇരുവരും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന് ആക്ഷനൊരുക്കുന്നത്. പുലമുരുകന് ശേഷം മോഹന്‍ലാലും പീറ്റര്‍ ഹെയ്‌നും ഈ സിനിമയിലൂടെ ഒരുമിക്കുകയാണ്. ആശീര്‍വാദ് സിനിമാസിന്‍രെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Watch out for sparks as Mohanlal and Prakash Raj share screen space after two decades!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X