പ്രണവിന്റെ സര്‍പ്രൈസ് കിടുക്കി! മകന്‍ തുടങ്ങിവെച്ചത് അവസാനിപ്പിക്കാനായി മോഹന്‍ലാല്‍ എത്തുമോ?! കാണൂ!

Recommended Video

പ്രണവിന്റെ സര്‍പ്രൈസ് കിടുക്കി | filmibeat Malayalam

ഈ വര്‍ഷത്തെ ബിഗ് റിലീസിന് തുടക്കമിട്ടത് പ്രണവ് മോഹന്‍ലാലായിരുന്നു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന കാത്തിരിപ്പിനൊടുവിലാണ് താരപുത്രന്‍ നായകനായി തുടക്കം കുറിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി ജനുവരി 26നായിരുന്നു റിലീസ് ചെയ്തത്. മമ്മൂട്ടി ചിത്രമായ സ്ട്രീറ്റ്‌ലൈറ്റ്‌സും ഇതേ ദിവസമായിരുന്നു റിലീസ് ചെയ്തത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു പ്രണവ് നായകനായി അരങ്ങേറിയ ആദ്യ സിനിമയെത്തിയത്. പാര്‍ക്കൗര്‍ അഭ്യാസിയായ ആദി എന്ന കഥാപാത്രത്തെയാണ് താരപുത്രന്‍ അവതരിപ്പിച്ചത്. ആക്ഷന്‍ രംഗങ്ങളിലെ അസാമാന്യ അഭിനയമികവിന് പ്രണവിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്.

ആദ്യ സിനിമ റിലീസ് ചെയ്തതിന് പിന്നാലെയായാണ് പ്രണവിന്റെ അടുത്ത സിനിമയെത്തുന്നത്. ക്രിസ്മസ് റിലീസിന് മുന്നോടിയായി ചിത്രമെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പ്രളയക്കെടുതി കാരണം ഒടിയന്റെ റിലീസ് നീട്ടിയതോടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ റിലീസ് ജനുവരിയിലേക്ക് മാറ്റിയത്. ആദി ഇറങ്ങിയ അതേ ജനുവരി 26നാണ് ഈ ചിത്രവും എത്തുന്നത്. അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രത്തില്‍ സര്‍ഫര്‍ അഭ്യാസിയായാണ് താരമെത്തുന്നത്. ബാലിയില്‍ വെച്ചായിരുന്നു താരപുത്രന്‍ പരിശീലനം നേടിയത്. ആദി ആക്ഷന്‍ ചിത്രമായിരുന്നു എന്നാല്‍ റൊമാന്‍സുമുള്ള ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Mohanlal

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ഫേസ്ബുക്കിലൂടെ നിരവധി പേരാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുള്ളത്. ഇതുവരെ കാണാത്ത രൂപഭാവത്തില്‍ സ്റ്റൈലിഷായ പ്രണവിനെയാണ് പോസ്റ്ററില്‍ കാണുന്നത്. മോഹന്‍ലാലിന്റെ ഒടിയന്‍ ഓഡിയോ ലോഞ്ചിന് പിന്നാലെയായാണ് പ്രണവിന്റെ പോസ്റ്ററുമെത്തിയത്. ഈ വര്‍ഷത്തെ ബിഗ് റിലീസിന് തുടക്കമിട്ടത് പ്രണവായിരുന്നുവെങ്കില്‍ അതവസാനിപ്പിക്കുന്നത് മോഹന്‍ലാലാണോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X