»   » 'കംപ്ലീറ്റ് ആക്ടറി'ന്‍രെ പിറന്നാളും ഗ്രാന്‍റ്, പ്രീബര്‍ത്ത് ഡേ സെലിബ്രേഷന്‍ വിഡിയോ വൈറല്‍, കാണൂ !!

'കംപ്ലീറ്റ് ആക്ടറി'ന്‍രെ പിറന്നാളും ഗ്രാന്‍റ്, പ്രീബര്‍ത്ത് ഡേ സെലിബ്രേഷന്‍ വിഡിയോ വൈറല്‍, കാണൂ !!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍, മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയായ അതുല്യ പ്രതിഭയാണ് മോഹന്‍ലാല്‍. അടുത്ത വാരമാണഅ മോഹന്‍ലാലിന്റെ പിറന്നാള്‍. വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫാന്‍സുകാര്‍. ഇതിന് മുന്നോടിയായി പ്രീ ബര്‍ത്ത് ഡേ സെലിബ്രേഷനും ഒരുക്കി. പ്രീ ബര്‍ത്ത് ഡേ സെലിബ്രേഷന്റെ വിഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മെയ് 21 നാണ് മോഹന്‍ലാലിന്റെ പിറന്നാള്‍. ലാലേട്ടന്റെ പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകരും ഫാന്‍സ് പ്രവര്‍ത്തകരും. മോഹന്‍ലാലിനെയും ഭാര്യയെയുമാണ് വിഡിയോയില്‍ കാണുന്നത്. പ്രീ ബര്‍ത്ത് ഡേ സെലിബ്രേഷന്‍ ആണെന്ന് വിഡിയോയില്‍ തന്നെ പറയുന്നുണ്ട്.

തിയേറ്ററുകളില്‍ തരംഗമായ ആടുതോമ വീണ്ടുമെത്തുന്നു, മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ !!

മള്‍ട്ടിപ്ലക്സില്‍ 'കുഞ്ഞിക്ക'യാണ് താരം ! പിന്നില്‍ പൃഥ്വിരാജും നിവിനും, സൂപ്പര്‍ താരങ്ങളെവിടെ ??

സിനിമ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ വന്‍ അതിക്രമം; സംഘടന പൂര്‍ണ്ണതയിലെത്തിട്ടില്ല; മുഖ്യനെ കണ്ടത്..!!

18ാമത്തെ വയസ്സില്‍ സിനിമയിലെത്തി

1978 ലാണ് മോഹന്‍ലാല്‍ ആദ്യമായി സിനിമയിലേക്കെത്തിയത്. തിരനോട്ടമായിരുന്നു ആദ്യ ചിത്രമെങ്കിലും പുറത്തിറങ്ങിയത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളായിരുന്നു. വില്ലനായാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിട്ടത്.

എണ്‍പതുകളില്‍ താരം

മോഹന്‍ലാലിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു രാജാവിന്റെ മകന്‍. തുടക്കത്തിലെ വില്ലനില്‍ നിന്നും നായകനിലേക്ക് മോഹന്‌ലാല്‍ ഉയര്‍ന്നത് ഈ ചിത്രത്തിലൂടെയായിരുന്നു. പിന്നീടങ്ങോട്ട് മോഹന്‍ലാലിന്റെ ഊഴമായിരുന്നു.

പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറി

വില്ലനില്‍ നിന്നും നായകനിലേക്കുയര്‍ന്ന മോഹന്‍ലാല്‍ വളരെ പെട്ടെന്നു തന്നെ പ്രേക്ഷക മനസ്സിലിടം നേടി. അക്കാലത്ത് പുറത്തിറങ്ങുന്ന മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി താരം മാറി.

സിനിമയില്‍ സജീവമായി

എഴുപതുകളില്‍ സിനിമയിലെത്തിയ മോഹന്‍ലാല്‍ വളരെ പെട്ടെന്നു തന്നെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. സംവിധായകരുമൊത്ത് മികച്ച കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യുന്നതിനാല്‍ അക്കാലത്ത് താരത്തിന് വലിയ തിരക്കായിരുന്നു. ഒരേ സമയം രണ്ടു മൂന്നും ചിത്രങ്ങളില്‍ വേഷമിടുന്ന താരമായി മോഹന്‍ലാല്‍ മാറി.

പുരസ്‌കാരങ്ങളും തേടിയെത്തി

അഭിനയത്തില്‍ ്അഗ്രഗണ്യനായ താരത്തെ തേടി നിരവധി പുരസ്‌കാരങ്ങളും എത്തിയിരുന്നു. മൂന്ന് തവണ ദേശീയ അവാര്‍ഡ് ലഭിച്ച താരത്തിന് ന തവണ സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. ഇതു കൂടാതെ ലഫ്‌ററനനന്റ് പദവിയും ലഭിച്ചിട്ടുണ്ട്.

നൂറു കോടി ക്ലബിലിടം നേടി

മലയാള സിനിമയ്ക്ക് നൂറു കോടി കേട്ടുകേള്‍വി മാത്രമായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ആ അവസ്ഥയില്‍ നിന്നും മാറിയത് പുലിമുരുകനിലൂടെയാണ്. മോഹന്‍ലാലിന്റെ മാസ്മരിക പ്രകടനം തന്നെയാണ് ഈ ചിത്രത്തെ ഇത്രമേല്‍ പ്രിയങ്കരമാക്കിയത്.

പിറന്നാള്‍ പ്രമാണിച്ച് ആടുതോമ വീണ്ടും എത്തുന്നു

മോഹന്‍ലാലിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു സ്ഫടികം. 1995 ലാണ് ചിത്രം പുറത്തിറങ്ങിയത്. ഭദ്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ തിലകന്‍, രാജന്‍ പി ദേവ്, ഇന്ദ്രന്‍സ്, ഉര്‍വശി, ചിപ്പി, കെപി എസി ലളിത, സില്‍ക്ക് സ്മിത തുടങ്ങിയവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമായ ചിത്രം തിയേറ്റരില്‍ പോയി കാണാന്‍ പറ്റാത്തവര്‍ വിഷമിക്കേണ്ടതില്ല. അതിനുള്ള സുവര്‍ണ്ണാവസരമാണ് ഇപ്പോള്‍ പ്രേക്ഷകരെ തേടി വന്നിട്ടുള്ളത്.

മോഹന്‍ലാലിന്‍റെ പ്രീ ബര്‍ത്ത് ഡേ സെലിബ്രേഷന്‍ വിഡിയോ കാണൂ

പ്രീ ബര്‍ത്ത് ഡേ സെലിബ്രേഷന്റെ വിഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

English summary
Mohanlal's pre birthday celebration video getting viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X