മോഹന്‍ലാലിന്റെ വാക്ക് പൊന്നായി, ലാല്‍ജോസ് സംവിധായകനായി!

By Aswathi

ചിലര്‍ പറഞ്ഞാല്‍ അത് അച്ചട്ടാണെന്ന് പറയുന്നത് ഉള്ളതാ. മോഹന്‍ലാല്‍ പറഞ്ഞാല്‍ അങ്ങനെയൊക്കെ തന്നെ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലാല്‍ പ്രവചിച്ചു, ഇന്ന് ലാലു സംവിധായകനായി. കഥ കുറച്ച് പഴക്കമുള്ളതാണ്. കഥ നടക്കുന്നത് 1991, കൃത്യമായി പറഞ്ഞാല്‍ 24 വര്‍ഷങ്ങള്‍ക്ക് മുമ്പ്.

മോഹന്‍ലാലിനെ നായകനാക്കി കമല്‍ വിഷ്ണുലോകം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഒറ്റപ്പാലത്താണ് ഷൂട്ടിങ്. അന്നൊരു ദിവസം സെറ്റില്‍ അതിഥിയായെത്തിയതാണ് സംവിധായകന്‍ സിബി മലയില്‍.

lal-lalu

വന്നതുമുതല്‍ സിബി മലയില്‍ കേള്‍ക്കാന്‍ തുടങ്ങിയ പേരാണ് ലാലു. മലയാള സിനിമയില്‍ ലാല്‍ അല്ലാതെ ഇതേദ് ലാലു? മോഹന്‍ലാലിനെ കൂടാതെ ആരാണീ ലാലു എന്നന്വേഷിച്ച് ചെന്നപ്പോഴാണ് കാര്യം വ്യക്തമായത്.

മോഹന്‍ലാല്‍ സിബി മലയിലിനോട് പറഞ്ഞു, 'കമലിന്റെ സഹായിയാണയാള്‍. ലാല്‍ജോസ് എന്നാണ് പേര്. സിബി കുറിച്ചിട്ടോ, അയാള്‍ മലയാള സിനിമയില്‍ അറിയപ്പെടുന്ന സംവിധായകനാകും' സിബി കുറിച്ചോ എന്തോ, ലാലിന്റെ വാക്ക് പൊന്നായി. വര്‍ഷങ്ങള്‍ക്കിപ്പുറം ലാല്‍ജോസ് എന്ന ലാലു മലയാള സിനിമയിലെ മുന്‍നിര സംവിധായകരില്‍ ഒരാള്‍!

കലാമൂല്യവും ജനപ്രിയവുമായ ഒത്തിരി ചിത്രങ്ങള്‍ ലാല്‍ ജോസ് മലയാളത്തിന് സമ്മാനിച്ചു. ഒത്തിരി പുതുമുഖങ്ങളെ ലാലു പരിചയപ്പെടുത്തി. എന്നിട്ടും താനൊരു സംവിധായകനായിത്തീരുമെന്ന് പ്രവചിച്ച മോഹന്‍ലാലിനെ വച്ച് ഒരു സിനിമ പോലും സംവിധാനം ചെയ്യാന്‍ ലാല്‍ജോസിന് ഇതുവരെ സാധിച്ചില്ലെന്നോ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X