തിരക്കഥ ഏകദേശം പൂർത്തിയായി! എമ്പുരാൻ ചിത്രീകരണം അടുത്ത വർഷം, വെളിപ്പെടുത്തി മോഹൻലാൽ
തിയേറ്ററുകളിൽ ആഘോഷമാക്കിയ ചിത്രമായിരുന്നു നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ലൂസിഫർ .മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ വൻ താരനിരയായിരുന്നു അണിനിരന്നിരുന്നത്. മികച്ച നടൻ എന്നതിലുപരി മികച്ച സംവിധായകനാണെന്നും ആദ്യ ചിത്രമായ ലൂസിഫറിലൂടെ പൃഥ്വി തെളിയിച്ചിരുന്നു. 200 കോടി ക്ലബിലേയ്ക്ക് വളരെ വേഗം ലൂസിഫർ നടന്നു കയറുന്ന കാഴ്ചയാണ് സിനിമ ലോകം കണ്ടത്.
ലാലേട്ടന്റെ മാസ് ക്ലാസ് ചിത്രമായിരുന്നു ലൂസിഫർ. ഇതിന്റെ രണ്ടാം ഭാഗം എത്തുന്നു എന്നുള്ള സൂചന നൽകി കൊണ്ടാണ് ആദ്യ ഭാഗം അവസാനിപ്പിച്ചത്. പിന്നീട് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു .മോഹൻലാലിന്റെ കൊച്ചിയിലെ വസതിയിൽ ചേർന്ന പത്രസമ്മേളനത്തിനാണ് പുതിയ ചിത്രത്തിനെ കുറിച്ച് വെളിപ്പെടുത്തിയത്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ചുളള പുതിയ വിവരം പുറത്തു വിട്ടിരിക്കുകയാണ് ലാലേട്ടൻ. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ലാലേട്ടൻ എമ്പുരാന്റെ പുതിയ വിശേഷം പുറത്തു വിട്ടത്.

2020 അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്ന് ലാലേട്ടൻ വെളിപ്പെടുത്തി. സംവിധായകൻ പൃഥ്വിരാജ് ചിത്രത്തിന്റെ കഥ- തിരക്കഥയുമായി ബന്ധപ്പെട്ട പണിപ്പുരയിലാണെന്നും ചിത്രത്തിന്റെ കഥ ഏതാണ്ട് പൂർത്തിയായിട്ടുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ലൂസിഫർ ടീം തന്നെയാണ് എമ്പൂരാനിൽ ഒന്നിക്കുന്നത്. മോഹൻലാൽ, പൃഥ്വി, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ എന്നീ നാലംഗ സംഘം തന്നെയാണ് എമ്പൂരാനെ ൻയിക്കുന്നത്.

ചിത്രത്തിന്റെ പേരിനെ കുറിച്ച് നിരവധി ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നടന്നിരുന്നു. എല്ലാവരും തിരഞ്ഞത് എമ്പൂരൻ എന്ന പേരിന്റെ അർഥമായിരുന്നു .തമ്പുരാനും ദൈവത്തിനും ഇടയിൽ നിൽക്കുന്ന ഒരു എൻറ്റിറ്റി' എന്നാണ് ‘എമ്പുരാൻ' എന്ന പേരിന് പൃഥ്വിരാജും മുരളി ഗോപിയും പറഞ്ഞിരുന്നു. ‘താരേ തീയേ നെഞ്ചിൽ കത്തും കാവൽ നാളമേ... ഈ ആളും കാറ്റിൻ കണ്ണിൽ വാഴും മായാമന്ത്രമേ... മാരിപ്പേയേ, കാണാക്കരയെ, ആഴിത്തിര നീയേ... എന്ന് തുടങ്ങുന്ന ലൂസിഫറിലെ ടൈറ്റിൽ ഗാനത്തിവും എമ്പൂരാൻ വിശേഷിപ്പിക്കപ്പെട്ടിരുന്നു. ലൂസിഫറിന്റെ തുടര്‍ച്ചയായിരിക്കില്ല എമ്പൂരാൻ ചർച്ച ചെയ്യുന്നത്. ഇപ്പോള്‍ കണ്ട കഥും ഇതിന് മുന്‍പ് നടന്ന കഥയും പല കഥാപാത്രങ്ങളുടെയും മുന്‍കാലമായിരിക്കും ഈ ചിത്രത്തിലൂടെ പറയുന്നത്. ഒരുപിടി സസ്പെൻസുകൾ നിറച്ചു കൊണ്ടാണ് ചിത്രം പുറത്തു വരുന്നത്.

വലിയൊരു കാന്‍വാസില്‍ ഒരുക്കുന്ന ചിത്രമായിരിക്കും എമ്പൂരാനെന്ന് നേരത്തെ തന്നെ വാർത്തകൾ പ്രചരിച്ചിരുന്നു. ഖുറേഷി അബ്രാമിലൂടെയാണ് എമ്പുരാൻ സ‍്ചരിക്കുന്നത്. വിദേശരാജ്യങ്ങളിലായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക. കഥയെ കൂടാതെ ലൊക്കേഷനുകള്‍ സംബന്ധിച്ചും ഏകദേശം തീരുമാനം ആയിട്ടുണ്ടെന്നുള്ള റിപ്പോർട്ട് പ്രചരിക്കുന്നുണ്ട്.. ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി അവതരിച്ച മോഹന്‍ലാല്‍ ക്ലൈമാക്‌സിലാണ് ഖുറേഷി അബ്രാം പ്രത്യക്ഷപ്പെടുന്നത്.
Recommended Video

ഒരു മൾട്ടിസ്റ്റാർ ചിത്രമായിരുന്നു ലൂസിഫർ. ചിത്രത്തിന്ഡറെ കാസ്റ്റിങ് തുടക്കത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ചിത്രത്തിൽ അണിനിറക്കുന്നത്. അതുപോലെ എമ്പുരാനിലും വൻ താരയായിരിക്കും അണിനിരക്കുക . ലൂസിഫറിലെ ചില താരങ്ങൾ എമ്പൂരാനിലും ഉണ്ടാകുമെന്നുള്ള സൂചനകൾ പുറത്തു വരുന്നണ്ട്. കൂടാതെ കോളിവുഡ്, ബോളിവുഡ് താരങ്ങൾക്ക് പുറമേ ഹോളിവുഡ് താരങ്ങളു ചിത്രത്തിലുണ്ടാകുമത്രേ. താരങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. പ്രേക്ഷകർ ആകാക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കുകയാണ്.


Click it and Unblock the Notifications











