വാദ്യമേളഘോഷങ്ങള്‍ക്കിടയില്‍ പൃഥ്വിരാജും മോഹന്‍ലാലും! തിയേറ്ററിലേക്ക് മാസ്സ് എന്‍ട്രി! വീഡിയോ കാണൂ!

പൃഥ്വിരാജ് ഇനി സംവിധായകനും കൂടിയാണ്. നടനും നിര്‍മ്മാതാവും ഗായകനും മാത്രമല്ല സംവിധായകനെന്ന നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹമിപ്പോള്‍. പ്രഖ്യാപനം മുതല്‍ത്തന്നെ ആരാധകര്‍ ഏറ്റെടുത്ത സിനിമ കൂടിയായിരുന്നു ഇത്. ടിയാന്റെ സെറ്റില്‍ വെച്ചായിരുന്നു തന്റെ സിനിമയെക്കുറിച്ച് പൃഥ്വിരാജ് വ്യക്തമാക്കിയത്. സിനിമയിലെത്തി അധികാനാള്‍ പിന്നിടുന്നതതിനിടയില്‍ത്തന്നെ അദ്ദേഹം മനസ്സിലെ സംവിധാനമോഹത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. തുടക്കത്തില്‍ തന്നെ ഈ വാര്‍ത്തയെ ആരാധകര്‍ ആഘോഷിച്ചിരുന്നു. കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ തിരക്ക് ഇവര്‍ക്ക് ബാധ്യതയായി മാറില്ലേയെന്ന തരത്തിലുള്ള സംശയങ്ങളുമായാണ് പ്രേക്ഷകരെത്തിയത്. ഇപ്പോഴിതാ ലൂസിഫര്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.

ആരാധകര്‍ക്കൊപ്പം സിനിമ കാണാനായി അണിയറപ്രവര്‍ത്തകരും എത്തിയിരിക്കുകയാണ്. എറണാകുളം കവിത തിയേറ്ററില്‍ വെച്ചാണ് മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂര്‍ , സുചിത്ര മോഹന്‍ലാല്‍ തുടങ്ങിയവര്‍ സിനിമ കാണുന്നത്. ഇവരുടെ വരവിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നാളത്തെ പ്രഭാതം നിങ്ങള്‍ക്കുള്ളതാണെന്നായിരുന്നു നേരത്തെ ആരാധകര്‍ കുറിച്ചത്.

Lucifer

അഡ്വാന്‍സ് ബുക്കിങ്ങുകള്‍ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. ചെണ്ടമേളവും ആര്‍പ്പുവിളികളുമൊക്കെയായി ഗംഭീര വരവേല്‍പ്പാണ് ലൂസിഫറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത കാലത്തൊന്നും ഇത്രയധികം ഓളം തിയേറ്ററുകളില്‍ ഉണ്ടായിട്ടില്ലെന്നും ആരാധകര്‍ പറയുന്നു. പൃഥ്വിരാജ്, ടൊവിനോ തോമസ്, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ ഇവരുടെ ആരാധകരാണ് ലൂസിഫറിന്റെ വരവിന് ഗംഭീര വരവേല്‍പ്പ് നല്‍കിയത്.

കവിത തിയേറ്ററിലേക്കെത്തുന്ന ആന്റണി പെരുമ്പാവൂരും സുചിത്രയും വീഡിയോ കാണാം.

മോഹന്‍ലാലും പൃഥ്വിരാജും എത്തിയത് ഇങ്ങനെ, വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X