വിശ്വസിക്കാൻ കഴിയാത്ത കളക്ഷനുമായി ലൂസിഫർ! ബോക്‌സോഫീസില്‍ വീണ്ടും രാജാവായി മോഹന്‍ലാല്‍!
Recommended Video

നടന്‍ പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന സിനിമയെ കുറിച്ചറിയാന്‍ പ്രേക്ഷകര്‍ക്കും വലിയ ആകാംഷയായിരുന്നു. മോഹന്‍ലാല്‍ നായകനായിട്ടെത്തുന്നു എന്നതും ശ്രദ്ധേയമായിരുന്നു. കാത്തിരുന്നത് പോലെ തന്നെ പ്രതീക്ഷകളെല്ലാം ശരിവെക്കുന്ന തരത്തിലായിരുന്നു ലൂസിഫറിന്റെ പ്രകടനം. ആദ്യ ദിവസങ്ങളില്‍ വമ്പന്‍ തിരക്കാണ് സിനിമയ്ക്ക് അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്.
മലയാള സിനിമയില്‍ ആദ്യ നൂറ് കോടി സമ്മാനിച്ചത് മോഹന്‍ലാലായിരുന്നു. അതല്ലാതെ മറ്റ് സിനിമകള്‍ അമ്പത് കോടി ക്ലബ്ബിലെത്തിക്കാനും മോഹന്‍ലാലിന് സാധിച്ചിട്ടുണ്ട്. ബോക്‌സോഫീസ് നിറക്കുന്ന കാര്യത്തില്‍ മോഹന്‍ലാല്‍ റെക്കോര്‍ഡ് തന്നെ സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ ലൂസിഫറിനെ കുറിച്ചും അത്തരം വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. റിലീസിനെത്തിയിട്ട് ആദ്യ ആഴ്ച പിന്നിടുമ്പോള്‍ മികച്ച സാമ്പത്തിക വരുമാനം നേടിയിരിക്കുകയാണ് ചിത്രം. അത് സകല റെക്കോർഡുകളും തിരുത്തിയാണെന്നുള്ളതാണ് ശ്രദ്ധേയം.

ആദ്യ ആഴ്ചയിലെ അവസ്ഥ
മാര്‍ച്ച് ഇരുപത്തിയെട്ടിന് തിയറ്ററുകളിലേക്ക് എത്തിയ ലൂസിഫര്‍ ആദ്യ ആഴ്ച പിന്നിട്ടിരിക്കുകയാണ്. ശനി, ഞായര്‍ ദിവസങ്ങള്‍ കൂടി വന്നതോടെ സിനിമ കാണാന്‍ കുടുംബ പ്രേക്ഷകരടക്കം തിയറ്ററുകളിലേക്ക് ഒഴുകി എത്തുകയായിരുന്നു. ലൂസിഫറിന്റെ ടിക്കറ്റുകളല്ലൊം ചൂടപ്പം പോലെ വിറ്റ് പോയിരിക്കുകയാണ്. ഇതോടെ പലയിടങ്ങളിലും സ്‌പെഷ്യല്‍ ഷോ സംഘടിപ്പിക്കേണ്ടി വന്നിരിക്കുകയാണ്. കേരളത്തിലെ ഒട്ടുമിക്ക സെന്ററുകളിലും ലൂസിഫര്‍ ഹൗസ് ഫുള്‍ പ്രദര്‍ശനമാണ് നടത്തുന്നതെന്നാണ് രസകരമായ കാര്യം. അടുത്ത കാലത്തൊന്നും ഇത്രയും തിരക്ക് മറ്റൊരു സിനിമകള്‍ക്കും ഉണ്ടായിട്ടില്ല.

50 കോടി ക്ലബ്ബിലേക്ക്...
റിലീസിനെത്തിയ സിനിമ ഹിറ്റായി എന്നറിഞ്ഞാല്‍ അതിന്റെ കളക്ഷന്‍ എത്രത്തോളമുണ്ടെന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്. ലൂസിഫറിന്റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരുന്ന മലയാളക്കരയെ ഞെട്ടിക്കുന്നൊരു കളക്ഷന്‍ വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ലൂസിഫര്‍ ആദ്യ മൂന്ന് ദിവസം കൊണ്ട് അമ്പത് കോടി ക്ലബ്ബിലെത്തിയെന്നാണ് വിവരം. ഔദ്യോഗികമായി കണക്ക് വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലാണ് പുറത്ത് വന്നിരിക്കുന്നത്. ഓരോ ദിവസം കഴിയുംതോറും പുതിയൊരു ചരിത്രം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ലൂസിഫര്‍.

നാലം ദിവസത്തെ കളക്ഷന്‍
മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും പേരിലെത്തിയ സിനിമയ്ക്ക് ഏറ്റവുമധികം ആരാധകരുള്ളത് തിരുവനന്തപുരത്തായിരുന്നു. അവിടെ റെക്കോര്‍ഡ് കളക്ഷനാണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഫോറം കേരള പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം തിരുവനന്തപുരം പ്ലെക്‌സില്‍ പ്രതിദിനം 47 ഷോ ആണ് ലൂസിഫറിന് ലഭിക്കുന്നത്. നാലാം ദിവസമായ ഞായറാഴ്ച 20 ലക്ഷത്തോളമായിരുന്നു ഇവിടെ നിന്നും നേടിയത്. ഇതോടെ ആദ്യ നാല് ദിവസം കൊണ്ട് 76 ലക്ഷത്തിലാണ് ലൂസിഫര്‍ എത്തിയിരിക്കുന്നത്. ഇവിടെ പുതിയൊരു ചരിത്രം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

മള്‍ട്ടിപ്ലെക്‌സിലും കോടികള്‍
തിരുവനന്തപുരം സിംഗിള്‍സില്‍ നിന്നുള്ള കണക്ക് വിവരങ്ങളാണ് ഞെട്ടിക്കുന്നത്. റിലീസ് ദിവസം 57 ഷോ യില്‍ നിന്നും 30.28 ലക്ഷമായിരുന്നു ഇവിടെ നിന്നും ലഭിച്ചത്. ഇപ്പോള്‍ പ്രതിദിനം 83 ഓളം പ്രദര്‍ശനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാലാം ദിവസത്തിലെത്തുമ്പോഴും 33.72 ലക്ഷമാണ് ഒരു ദിവസം തന്നെ ലഭിക്കുന്നത്. ഇതോടെ ആദ്യ നാല് ദിവസം കൊണ്ട് തിരുവനന്തപുരം സിംഗിള്‍സില്‍ നിന്നും ഒരു കോടി മറികടന്നിരിക്കുകയാണ്. നിലവില്‍ 1.32 കോടിയാണ് ഇവിടുത്തെ കളക്ഷനെന്നാണ് ഫോറം കേരള പറയുന്നത്. മലയാള സിനിമയിലെ സര്‍വ്വകാല റെക്കോര്‍ഡാണിത്.

മറ്റ് സെന്ററുകളില്‍
കേരളത്തിലെ ഒട്ടുമിക്ക സെന്ററുകളിലെയും അവസ്ഥ ഇതാണ്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ 49.77 ലക്ഷമാണ് ഇതിനകം നേടിയിരിക്കുന്നത്. അതേ സമയം കാര്‍ണിവല്‍ സിനിമാസിലും ഒരു കോടി മറികടന്നിരിക്കുകയാണ്. 133 ഷോ ആണ് കാര്‍ണിവല്‍ സിനിമാസിന്റെ കീഴില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാല് ദിവസം പിന്നിടുമ്പോള്‍ 1.62 കോടിയാണ് ഇവിടെ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. ഇത്രയും വലിയൊരു തുടക്കം ആരാധകരിലും ആവേശം പകര്‍ന്നിരിക്കുകയാണ്. ആദ്യ ദിവസങ്ങളില്‍ തന്നെ കോടികള്‍ വാരിക്കൂട്ടിയതിനാല്‍ നൂറ് കോടിയല്ല അതിനപ്പുറം ലൂസിഫര്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

വിദേശത്തും തരംഗമാണ്
ആഗോള ബോക്‌സോഫീസില്‍ അമ്പത് കോടിയിലേക്ക് ലൂസിഫര്‍ എത്തിയെന്ന് പറയുമ്പോള്‍ വിദേശത്തും മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. യുഎസില്‍ ഒരു മലയാള ചിത്രത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ലൂസിഫറിലൂടെ കണ്ടത്. യുഎഇ-ജിസിസി സെന്ററുകളില്‍ നിന്നും 6.30 കോടിയാണ് കളക്ഷന്‍. മറ്റ് ആഗോളസെന്ററുകളില്‍ നിന്നും 80 ലക്ഷത്തിന് താഴെയാണ് കളക്ഷന്‍. ഇതെല്ലാം കണക്ക് കൂട്ടുമ്പോള്‍ റിലീസ് ദിവസം 13 മുതല്‍ 14 കോടി വരെ ലൂസിഫര്‍ സ്വന്തമാക്കിയെന്നാണ് വിവരം. 2019 ല്‍ റിലീസായ ഇന്ത്യന്‍ സിനിമകളില്‍ ആദ്യ വീക്കന്‍ഡിലെ കളക്ഷനില്‍ ഒന്നാം സ്ഥാനവും ലൂസിഫറിനാണ്.


Click it and Unblock the Notifications