twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    100 സ്‌പെഷ്യല്‍ ഷോ, ആദ്യദിനം റെക്കോര്‍ഡിട്ട് ലൂസിഫര്‍! പൃഥ്വിയുടെ ബ്രില്യന്‍സിൽ തകര്‍ന്നത് ചരിത്രം!

    |

    Recommended Video

    100 സ്‌പെഷ്യല്‍ ഷോ, ആദ്യദിനം റെക്കോര്‍ഡിട്ട് ലൂസിഫര്‍ | filmibeat Malayalam

    വീണ്ടുമൊരു ഹിറ്റ് സിനിമ കൂടി പിറവി എടുത്തിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്താണെങ്കിലും മികവുറ്റതെന്ന് ഒറ്റവാക്കില്‍ പറയാവുന്ന സിനിമയാണ് ലൂസിഫര്‍. മലയാളക്കര അടുത്ത കാലത്ത് കണ്ടതില്‍ വെച്ച് ഏറ്റവും വലിയ റിലീസായിട്ടാണ് ലൂസിഫര്‍ എത്തിയിരിക്കുന്നത്. കേരളത്തിലും വിദേശ രാജ്യങ്ങളിലുമടക്കം റെക്കോര്‍ഡ് കണക്കിന് തിയറ്ററുകളായിരുന്നു ചിത്രത്തിന് ലഭിച്ചത്.

    നടി ഭാവനയുടെ മാസ് എന്‍ട്രി കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കണ്ടോളൂ.. മലയാളത്തിലേക്ക് വീണ്ടുമെത്തി ഭാവന!!നടി ഭാവനയുടെ മാസ് എന്‍ട്രി കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കണ്ടോളൂ.. മലയാളത്തിലേക്ക് വീണ്ടുമെത്തി ഭാവന!!

    രാവിലെ ഫാന്‍സ് ഷോ യോടെ റിലീസിനെത്തിയ ലൂസിഫറിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത് അത്യുഗ്രന്‍ സ്വീകരണമായിരുന്നു. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ മുതല്‍ ചിത്രം ബ്ലോക്ക്ബസ്റ്ററിലേക്കുള്ള യാത്രയാണെന്ന് പ്രേക്ഷകര്‍ വിലയിരുത്തിയിരുന്നു. പുറത്ത് വന്ന കണക്കുകളില്‍ ആദ്യദിനം മോശമില്ലാത്ത കളക്ഷനാണ് ബോക്‌സോഫീസില്‍ നിന്ന് സ്വന്തമാക്കിയത്. തീരുമാനിച്ചിരുന്ന ഷോ യില്‍ നിന്നും പ്രത്യേക പ്രദര്‍ശനങ്ങളും ഉള്‍പ്പെടുത്തി റിലീസ് ദിവസം ലൂസിഫര്‍ മിന്നിച്ചിരിക്കുകയാണ്.

     പൃഥ്വിരാജിന്റെ ബ്രില്യന്‍സ്

    പൃഥ്വിരാജിന്റെ ബ്രില്യന്‍സ്

    മലയാള സിനിമയുടെ നട്ടെല്ലുള്ള യുവനടന്‍ എന്നറിയിപ്പെടുന്ന താരമാണ് പൃഥ്വിരാജ്. ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന സുകുമാന്റെയും നടി മല്ലിക സുകുമാരന്റെയും മകനായിട്ടാണ് സിനിമയിലേക്ക് എത്തിയതെങ്കിലും കഴിവ് കൊണ്ടാണ് പൃഥ്വി ഉയരങ്ങള്‍ കീഴടക്കിയത്. അഭിനയത്തിന് പുറമേ സിനിമയുടെ എല്ലാ മേഖലകളിലും വിശാലമായി അറിവുള്ള മലയാളത്തിലെ യുവനടന്‍ ആര് എന്ന ചോദ്യത്തിന് ഇപ്പോള്‍ പൃഥ്വിരാജ് എന്ന ഒറ്റ ഉത്തരമേയുള്ളു. നടനില്‍ നിന്ന് ഗായകനായും നിര്‍മാതാവായും ഇപ്പോള്‍ സംവിധായകനായിട്ടും മാറിയിരിക്കുന്ന പൃഥ്വിയുടെ ബ്രില്യന്‍സായിരുന്നു ലൂസിഫര്‍ എന്ന ചിത്രം.

     റെക്കോര്‍ഡ് പ്രദര്‍ശനം

    റെക്കോര്‍ഡ് പ്രദര്‍ശനം

    ലോകത്താകമാനം 43 രാജ്യങ്ങളിലായിട്ടാണ് ലൂസിഫര്‍ ഇന്നലെ റിലീസിനെത്തിയത്. 3070 ഓളം ഷോ ആയിരുന്നു ആദ്യദിനം ആഗോളതലത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്. കേരളത്തില്‍ മാത്രം നാനൂറിന് മുകളില്‍ തിയറ്ററുകളില്‍ സിനിമ എത്തി. അതില്‍ 200 ഓളം ഫാന്‍സ് ഷോ ആയിരുന്നു. രാവിലെ ആറ് മണിയ്ക്ക് ശേഷം പലയിടങ്ങളിലും ഫാന്‍സ് ഷോ ആരംഭിച്ചിരുന്നു. നല്ല പ്രതികരണമായിരുന്നു തുടക്കത്തിലെ ലഭിച്ചത്. ഇത് രാത്രി അവസാനം വരെയും തുടര്‍ന്നു എന്നുള്ളതാണ് രസകരമായ കാര്യം. എല്ലായിടങ്ങളും അതിവേഗം ഹൗസ് ഫുള്‍ ആയി മാറുന്ന കാഴ്ചയായിരുന്നു.

     നൂറിലധികം സ്‌പെഷ്യല്‍ ഷോ

    നൂറിലധികം സ്‌പെഷ്യല്‍ ഷോ

    ലൂസിഫറിന്റെ റിലീസ് ദിവസം തീരുമാനിച്ചിരുന്നതിലും കൂടുതല്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. സിനിമ കാണാന്‍ ആരാധകര്‍ ഒഴുകി എത്തിയതോടെ രാത്രി ഒരുപാട് വൈകിയും സ്‌പെഷ്യല്‍ ഷോ ഏര്‍പ്പെടുത്തേണ്ടി വന്നിരുന്നു. ആദ്യം സിനിമ കണ്ടിറിങ്ങി വന്നവരില്‍ നിന്നും ലഭിച്ച മൗത്ത് പബ്ലിസിറ്റിയായിരുന്നു ലൂസിഫറിനെ വിജയത്തിലേക്ക് എത്തിച്ചത്. മുന്‍നിശ്ചയിച്ച പ്രകാരം ഏര്‍പ്പെടുത്തിയ പ്രദര്‍ശനങ്ങളെല്ലാം ഹൗസ് ഫുള്‍ ആയി. ഇതോടെ പ്രേക്ഷകാഭ്യര്‍ഥന മാനിച്ച് ഇന്നലെ രാത്രിയും വെള്ളിയാഴ്ച രാവിലെയുമായി നൂറിലധികം പ്രദര്‍ശനങ്ങളാണ് ലൂസിഫറിന് വേണ്ടി ചാര്‍ട്ട് ചെയ്തത്. അടുത്ത കാലത്തൊന്നും റിലീസ് ദിവസം ഇത്രയും പിന്തുണ മറ്റൊരു സിനിമയ്ക്കും ലഭിച്ചിട്ടില്ല.

     മള്‍ട്ടിപ്ലെക്‌സുകളിലും ഹൗസ് ഫുള്‍

    മള്‍ട്ടിപ്ലെക്‌സുകളിലും ഹൗസ് ഫുള്‍

    റിലീസ് ദിവസം തിരുവനന്തപുരം സെന്ററില്‍ 59 പ്രദര്‍ശനങ്ങളില്‍ 23 ഷോ കളും ഹൗസ് ഫുള്‍ ആയിരുന്നു. ബാക്കി ഉള്ളതെല്ലാം നാമമാത്രമായ ടിക്കറ്റുകളായിരുന്നു ഉണ്ടായിരുന്നത്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ 41 ഷോ ആയിരുന്നു ആദ്യദിനം ലഭിച്ചത്. കേരളത്തിലെ മറ്റ് പ്രധാന സെന്ററുകളിലെ എല്ലാം അവസ്ഥ ഇതൊക്കെ തന്നെയായിരുന്നു. കേരളത്തിലെ മാത്രം അവസ്ഥയല്ല കേരളത്തിന് പറത്തും വമ്പന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ചെന്നൈ, ബാംഗ്ലൂരു, തുടങ്ങിയ പ്രധാന സെന്ററുകളില്‍ ഇന്നാണ് ലൂസിഫര്‍ റിലീസ് ചെയ്യുന്നത്.

     കളക്ഷനെ കുറിച്ച് അറിയണം!!

    കളക്ഷനെ കുറിച്ച് അറിയണം!!

    റെക്കോര്‍ഡ് റിലീസ് ലഭിച്ചതോടെ ലൂസിഫറിന്റെ കളക്ഷന്‍ എത്രത്തോളമുണ്ടായിരിക്കും എന്നതാണ് ഇനി ആരാധകര്‍ അന്വേഷിക്കുന്നത്. പല പ്രവചനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കൃത്യമായ കണക്ക് വിവരങ്ങള്‍ ഇനിയും എത്തിയിട്ടില്ല. അതേ സമയം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ 41 പ്രദര്‍ശനങ്ങളില്‍ നിന്നും 15.12 ലക്ഷം 99.9 ശതമാനം ഓക്യുപന്‍സിയോടെ സ്വന്തമാക്കി. തിരുവനന്തപുരം പ്ലെക്‌സില്‍ 59 ഷോ ആയിരുന്നു. 99.98 ശതമാനം ഓക്യുപന്‍സിയോടെ 22.11 ലക്ഷമായിരുന്നു ലൂസിഫര്‍ ഇവിടെ നിന്നും വാരിക്കൂട്ടിയത്. ആദ്യദിനത്തെ അപേഷിച്ച് രണ്ടാമത്തെ ദിവസം പ്രദര്‍ശനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണെങ്കില്‍ ബോക്‌സോഫീസിനെ ലൂസിഫര്‍ തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

    കുമ്പളങ്ങിക്കാര്‍ മുന്നിലുണ്ട്..

    കുമ്പളങ്ങിക്കാര്‍ മുന്നിലുണ്ട്..

    അടുത്ത കാലത്ത് ബിഗ് റിലീസായി എത്തിയത് മോഹന്‍ലാലിന്റെ തന്നെ ഒടിയനായിരുന്നു. റിലീസ് ദിവസത്തെ ലൂസിഫറിന്റെ കണക്കുകളും ഒടിയന്റെ കണക്കുകളും നോക്കുമ്പോള്‍ മൊത്തം കളക്ഷനില്‍ ഒടിയനെ മറികടക്കാന്‍ ലൂസിഫറിന് ആയിട്ടില്ലെന്നും ചിലര്‍ പറയുന്നു. എന്നാല്‍ ഇതൊന്നും ഔദ്യോഗികമായി നിര്‍മാതാക്കള്‍ പുറത്ത് വിട്ടിട്ടില്ല. കൊച്ചി മള്‍ട്ടിപ്ലെക്‌സിലും തിരുവനന്തപുരം പ്ലെക്‌സിലും ലൂസിഫറിന് മുന്നിലുള്ളത് കുമ്പളങ്ങി നൈറ്റ്‌സാണ്. 2 കോടിയ്ക്ക് മുകളില്‍ കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ലൂസിഫറിന്റെ അതിവേഗ യാത്രയില്‍ ഈ റെക്കോര്‍ഡുകള്‍ തകരുമോ എന്ന് നോക്കിയിരുന്ന് കാണാം..

    English summary
    Mohanlal-Prithviraj Duo’s Lucifer Break Odiyan’s Record?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X