twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    3 ദിവസം, ലൂസിഫര്‍ 50 കോടിയിലേക്ക്? പൃഥ്വിയുടെ ബ്രില്യൻസില്‍ മോഹന്‍ലാല്‍ നേടിയത് അപൂര്‍വ്വ നേട്ടം?

    |

    മലയാള സിനിമയില്‍ ആദ്യ നൂറ് കോടി സമ്മാനിച്ചത് നടന വിസ്മയം മോഹന്‍ലായിരുന്നു. 2016 ല്‍ റിലീസിനെത്തിയ പുലിമുരുകന് ശേഷം കായംകുളം കൊച്ചുണ്ണിയായിരുന്നു മലയാളത്തില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കുന്ന മറ്റൊരു സിനിമ. ബിഗ് ബജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമകളെല്ലാം ബോക്‌സോഫീസില്‍ യമണ്ടന്‍ പ്രകടനം കാഴ്ച വെക്കുന്നതോടെ ലൂസിഫറിനെ കുറിച്ചുള്ള പ്രതീക്ഷകളും വലുതായിരുന്നു. പുലിമുരുകന്‍ നേടിയ റെക്കോര്‍ഡ് തകര്‍ക്കാന്‍ പോവുന്നത് മറ്റൊരു മോഹന്‍ലാല്‍ ചിത്രം തന്നെയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകളില്‍ നിന്നും വ്യക്തമാവുന്നത്.

    പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മാര്‍ച്ച് 28 ന് തിയറ്ററുകളിലേക്ക് എത്തിയ ലൂസിഫര്‍ ആദ്യദിനത്തില്‍ തന്നെ പല റെക്കോര്‍ഡുകളും തിരുത്തിയിരുന്നു. ഇപ്പോഴിതാ ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടിയെന്ന റിപ്പോര്‍ട്ടാണ്. ഔദ്യോഗികമായി കണക്ക് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും ലൂസിഫര്‍ കേരള ബോക്‌സോഫീസില്‍ അത്യുഗ്രന്‍ പ്രകടനം നടത്തിയെന്നാണ് പ്രമുഖ മാധ്യമങ്ങളടക്കം വാര്‍ത്ത കൊടുത്തിരിക്കുന്നത്. അങ്ങനെയെങ്കില്‍ മോഹന്‍ലാലിന്റെ പേരിലുള്ള നാലത്തെ റെക്കോര്‍ഡായിരിക്കുമിത്.

     ലൂസിഫര്‍ അവതരിച്ചു

    ലൂസിഫര്‍ അവതരിച്ചു

    പൃഥ്വിരാജിന്റെ ബ്രില്യന്‍സില്‍ അവതരിച്ച ലൂസിഫര്‍ മോഹന്‍ലാല്‍ ആരാധകരെയും മലയാള സിനിമാപ്രേമികളെയും കൈയിലെടുത്തിരിക്കുകയാണ.് ആദ്യദിനത്തില്‍ ലൂസിഫര്‍ നേടിയത് വന്‍ കളക്ഷനായിരുന്നു. കേരള ബോക്‌സോഫീസില്‍ നിന്ന് മാത്രം 6 കോടി രൂപയ്ക്ക് അടുത്ത് നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ആദ്യദിനത്തില്‍ 40 ലക്ഷത്തിന് താഴെ മാത്രമാണ് ഇന്ത്യയിലെ മറ്റ് സെന്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഒരു ദിവസം വൈകിയാണ് സിനിമ എത്തിയത്. അതാണ് റിലീസ് ദിവസത്തെ ഇന്ത്യന്‍ കളക്ഷനില്‍ ഇടിവ് സംഭവിച്ചതായി റിപ്പോര്‍ട്ട് വന്നതിന് കാരണം.

     വിദേശത്തും മിന്നിച്ചു

    വിദേശത്തും മിന്നിച്ചു

    യുഎസില്‍ ഒരു മലയാള ചിത്രത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ലൂസിഫറിലൂടെ കണ്ടത്. യുഎഇ-ജിസിസി യില്‍ നിന്നും 6.30 കോടിയാണ് കളക്ഷന്‍. മറ്റ് ആഗോളസെന്ററുകളില്‍ നിന്നും 80 ലക്ഷത്തിന് താഴെയാണ് കളക്ഷന്‍. ഇതെല്ലാം കണക്ക് കൂട്ടുമ്പോള്‍ റിലീസ് ദിവസം 13-14 കോടി വരെ ലൂസിഫര്‍ സ്വന്തമാക്കിയെന്നാണ് വിവരം. രണ്ടാം ദിനത്തില്‍ കേരളത്തില്‍ നിന്ന് മാത്രം 5 കോടിയോളം നേടിയെന്നും സൂചനയുണ്ട്. ബാഹുബലി മാത്രമായിരുന്നു കേരളത്തില്‍ നിന്നും റിലീസിനെത്തി രണ്ടാം ദിനത്തില്‍ 5 കോടി നേടുന്ന മറ്റൊരു ചിത്രം. നിര്‍മാതാക്കള്‍ കണക്ക് വിവരം പുറത്ത് വിട്ടിട്ടില്ലെങ്കിലും പ്രദര്‍ശനങ്ങളുടെ കണക്കുകള്‍ വിലയിരുത്തിയാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.

      മൂന്ന് ദിവസം കൊണ്ട് 50 കോടി

    മൂന്ന് ദിവസം കൊണ്ട് 50 കോടി

    ഇപ്പോഴിതാ മലയാളക്കരയെ ഞെട്ടിക്കുന്നൊരു കളക്ഷന്‍ വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ലൂസിഫര്‍ ആദ്യ മൂന്ന് ദിവസം കൊണ്ട് അമ്പത് കോടി ക്ലബ്ബിലെത്തിയെന്നാണ് വിവരം. ട്വിറ്റര്‍ പേജുകളിലൂടെയും പ്രമുഖ എന്റര്‍ടെയിന്റ് പോര്‍ട്ടലുകളിലുമെല്ലാം ലൂസിഫര്‍ ഈ നേട്ടത്തിലേക്ക് എത്തിയതായി വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. കേരള ബോക്‌സോഫീസില്‍ നിന്ന് മാത്രമായി സിനിമ 25 കോടിയോളം രൂപ സ്വന്തമാക്കിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ മലയാളക്കരെയ അത്ഭുതപ്പെടുത്തുന്ന നമ്പറിലായിരിക്കും സിനിമ എത്തിചേരുക.

      മള്‍ട്ടിപ്ലെക്‌സുകളിലെല്ലം തരംഗമാണ്

    മള്‍ട്ടിപ്ലെക്‌സുകളിലെല്ലം തരംഗമാണ്

    കേരളത്തിലെ മള്‍ട്ടിപ്ലെക്‌സുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. മൂന്നാം ദിവസം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ മുപ്പതോളം ഷോ ആയിരുന്നു ലൂസിഫറിന് ലഭിച്ചത്. അതില്‍ നിന്നും 98.66 ശതമാനം ഓക്യുപന്‍സിയോടെ 11.39 ലക്ഷം നേടി. ഇവിടെ 19 ഓളം ഹൗസ്ഫുള്‍ ഷോ ആയിരുന്നു. മൂന്നാം ദിവസത്തിലേക്ക് എത്തുമ്പോല്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്്‌ന മാത്രം 37.81 ലക്ഷം സ്വന്തമാക്കിയെന്നാണ് വിവരം. അതേ സമയം കൊച്ചിന്‍ സിംഗിള്‍സില്‍ 10.69 ലക്ഷമായിരുന്നു മൂന്നാം ദിവസം ലൂസിഫറിന് ലഭിച്ചത്. ഇവിടെ 29 ഓളം ഹൗസ് ഫുള്‍ ഷോ ആയിരുന്നു എന്നതാണ് രസകരം.

      തലസ്ഥാനത്തെ കണക്ക് വേറെ

    തലസ്ഥാനത്തെ കണക്ക് വേറെ

    മോഹന്‍ലാലിനും പൃഥ്വിരാജിനും ഏറ്റവുമധികം ആരാധകരുള്ളത് തിരുവനന്തപുരത്താണ്. തിരുവനന്തപുരം സിംഗിള്‍സില്‍ നിന്നും 30.28 ലക്ഷമാണ് ആദ്യ ദിവസം ലഭിച്ചത്. ഇവിടെ 57 ഷോ ആയിരുന്നു റിലീസ് ദിവസം ഉണ്ടായിരുന്നത്. ഇപ്പോഴിതാ ആദ്യ മൂന്ന് ദിവസം കൊണ്ട് തിരുവനന്തപുരം സിംഗിള്‍സില്‍ 1 കോടിയിലേക്ക് എത്താന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനകം 98 ലക്ഷത്തോളം സിനിമ സ്വന്തമാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ ഞെട്ടിക്കുന്നൊരു കളക്ഷനിലേക്ക് ആയിരിക്കും ലൂസിഫര്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

     റെക്കോര്‍ഡ് പ്രദര്‍ശനമായിരുന്നു

    റെക്കോര്‍ഡ് പ്രദര്‍ശനമായിരുന്നു

    ലോകത്താകമാനം 43 രാജ്യങ്ങളിലായിട്ടാണ് ലൂസിഫര്‍ ഇന്നലെ റിലീസിനെത്തിയത്. 3070 ഓളം ഷോ ആയിരുന്നു ആദ്യദിനം ആഗോളതലത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്. കേരളത്തില്‍ മാത്രം നാനൂറിന് മുകളില്‍ തിയറ്ററുകളില്‍ സിനിമ എത്തി. അതില്‍ 200 ഓളം ഫാന്‍സ് ഷോ ആയിരുന്നു. റിലീസ് ചെയ്ത് ആദ്യ ആഴ്ച കഴിയാന്‍ പോകുമ്പോള്‍ ഇപ്പോഴും പലയിടങ്ങളിലും അര്‍ദ്ധരാത്രിയിലടക്കം സ്‌പെഷ്യല്‍ ഷോ ഏര്‍പ്പെടുത്തേണ്ടി വരികയാണ്. തിയറ്റര്‍ ജീവനക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പോലും ഇടവേള കിട്ടാത്ത അത്രയും തിരക്കാണ് ലൂസിഫറിന് ലഭിക്കുന്നതെന്നാണ് പലയിടങ്ങളില്‍ നിന്നും വരുന്ന വാര്‍ത്തകളില്‍ പറയുന്നത്.

    English summary
    Mohanlal-Prithviraj Duo’s Lucifer enter 50 crore club
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X