»   » ലൂസിഫറിന്റെ കാര്യത്തില്‍ തീരുമാനമായി! ആഭ്യൂഹങ്ങള്‍ക്ക് വിട, ഷൂട്ടിംഗ് ഡേറ്റ് തീരുമാനിച്ചു!

ലൂസിഫറിന്റെ കാര്യത്തില്‍ തീരുമാനമായി! ആഭ്യൂഹങ്ങള്‍ക്ക് വിട, ഷൂട്ടിംഗ് ഡേറ്റ് തീരുമാനിച്ചു!

Posted By:
Subscribe to Filmibeat Malayalam

പുലിമുരുകന്റെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം മോഹന്‍ലാല്‍ പ്രഖ്യാപിച്ച സിനിമകളെല്ലാം ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നവയാണ്. ചിത്രീകരണത്തിലിരിക്കും ഒടിയന്‍ മുതല്‍ രണ്ടാമൂഴം വരെ ആരാധകര്‍ കാത്തിരിക്കുന്ന പ്രൊജക്ടുകളാണ്.

ദൃശ്യത്തിന് ശേഷം മറ്റൊരു സൂപ്പർ സ്റ്റാർ ചിത്രം കൂടെ തെലുങ്കിലേക്ക്! ഇക്കുറി നറുക്ക് മമ്മൂട്ടിക്ക്!!!

ഷാരുഖിന്റേയും സല്‍മാന്‍ ഖാന്റേയും നായികയാകാനുള്ള കഴിവ് തനിക്കുണ്ടെന്ന് പ്രിയദര്‍ശന്റെ നായിക!

ആ കൂട്ടില്‍ പ്രതീക്ഷകളെ വാനോളമുയര്‍ത്തുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ പ്രഥമ സംവിധാന സംരഭമായ ലൂസിഫര്‍. 2018 മെയില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് ചിത്രം പ്രഖ്യാപിക്കുമ്പോള്‍ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് നിരവധി അഭ്യൂഹങ്ങളും ചിത്രത്തേക്കുറിച്ച് പ്രചരിച്ചിരുന്നു. എന്നാല്‍ അവയ്ക്ക് വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ ഷൂട്ടിംഗ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്.

മോഹന്‍ലാലും പൃഥ്വിരാജും

മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പോക്കിരിരാജയ്ക്ക് ശേഷം മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുകയാണ് മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രത്തിനായി. ലൂസിഫറിലൂടെ അത് സാധ്യമാകുമ്പോള്‍ മോഹന്‍ലാലിനൊപ്പം ക്യാമറയ്ക്ക് മുന്നിലല്ല പിന്നിലാണ് പൃഥ്വാരാജ് എത്തുന്നത്.

അഭ്യൂഹങ്ങള്‍ നിരവധി

ലൂസിഫറിന്റെ ചിത്രീകരണം 2018 മെയ് മാസം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് സംഭവിക്കാന്‍ സാധ്യതയില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചിരുന്നത്. മോഹന്‍ലാലിനും പൃഥ്വിരാജിനും കൈ നിറയെ ചിത്രങ്ങള്‍ പ്രഖ്യാപിച്ചതാണ് അത്തരത്തില്‍ കിംവദന്തി പ്രചരിക്കാന്‍ കാരണം.

ഷൂട്ടിംഗ് ഡേറ്റ് പ്രഖ്യാപിച്ചു

ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമമിട്ട് ചിത്രത്തിന്റെ ഷൂട്ടിംഗ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മെയ് ഒന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഒടിയന് ശേഷം അജോയ് വര്‍മ്മ ചിത്രം, ഭദ്രന്‍ ചിത്രം എന്നിവ പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ ലൂസിഫറില്‍ ജോയിന്‍ ചെയ്യും.

മുരളി ഗോപിയുടെ തിരക്കഥ

പൃഥ്വിരാജിന്റെ ഈ മോഹന്‍ലാല്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. ലാല്‍ ജോസ് ചിത്രം രസികന് തിരക്കഥ ഒരുക്കി മലയാള സിനിമയിലേക്ക് കടന്നുവന്ന മുരളി ഗോപിയുടെ ശ്രദ്ധേയ ചിത്രങ്ങളാണ് ഈ അടുത്തകാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാന്‍ എന്നിവ.

ലൂസിഫറിലേക്ക് ആകര്‍ഷിച്ച ഘടകം

മോഹന്‍ലാലിനെ ലൂസിഫര്‍ എന്ന ചിത്രത്തിലേക്ക് ആകര്‍ഷിച്ച പ്രധാന ഘടകം പൃഥ്വിരാജും മുരളി ഗോപിയും ആണെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു. സുകുമാരും ഭരത് ഗോപിയും തമ്മിലുള്ള തന്റെ ബന്ധം തന്നെയായിരുന്നു അദ്ദേഹം കാരണമായി പറഞ്ഞത്.

ആശീര്‍വാദ് സിനിമാസ്

ഒടിയന് ശേഷം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ലൂസിഫര്‍. ലാല്‍ ജോസ് ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ വെളിപാടിന്റെ പുസ്തകമായിരുന്നു ആശീര്‍വാദിന്റേതായി ഒടുവില്‍ തിയറ്ററിലെത്തിയ ചിത്രം.

English summary
Mohanlal-Prithviraj duo’s Lucifer shooting date announced.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam