ലൂസിഫറിന്റെ വിജയം ആഘോഷമാക്കി താരങ്ങൾ!! മോഹൻലാൽ, പൃഥ്വി, ടൊവിനോ, സെൽഫി പുറത്ത്...
ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ് ലൂസിഫർ. ഒരു ചിത്രത്തിൽ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ ഒന്നിച്ചു കണ്ടത് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. ലാലേട്ടന്റെ സോളോ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളാണ്. ലൂസിഫറിൽ ലാലേട്ടനോടൊപ്പം തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ കൂടി അണിനിരന്നപ്പോൾ തിയേറ്ററുകൾ ആഘോഷ സമാനമായിരുന്നു അഭിനയത്തിൽ മാത്രമല്ല സംവിധാനത്തിലും താൻ ഒട്ടും പിന്നിലല്ലെന്ന് ലൂസിഫറ്‍ എന്ന ഒറ്റ ചിത്രത്തിലൂടെ പൃഥ്വി തെളിയിച്ചിരിക്കുകയാണ്.
2018 ന്റെ തുടക്കം മുതൽ അവസാനം വരെ മലയാള സിനിമയിൽ ചർച്ചയായ പേരായിരുന്നു നടൻ ടൊവിനോ തോമസിന്റേത്. പോയ വർഷം താരത്തിന്റെ ഭാഗ്യ വർഷം തന്നെയായിരുന്നു.2017ന്റെ ഒടുവിൽ പുറത്തിറങ്ങിയ മായനദി മുതൽ 2018 ൽ പുറത്തിറങ്ങിയ മാരി 2 വരെ സൂപ്പർ ഹിറ്റായിരുന്നു. ടൊവിനോയുടെ 2019 ലെ ആദ്യം ചിത്രമായ ലൂസിഫർ താരത്തിന്റെ കരിയർ മാറ്റിമറിക്കുന്ന ലക്ഷണമാണ് കാണുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ടൊവിനോയുടെ സെൽഫിയാണ്. ഒരു ഫ്രൈമിൽ മലയാള സിനിമയുടെ തലവരമാറ്റി എഴുതിയവരെ ഒന്നിച്ചു കാണാം...

ടൊവിനോയുടെ സെൽഫി
സമൂഹ മാധ്യമങ്ങളിലും ഫാൻസ് പേജുകളിലും വൈറലാകുന്നത് ടൊവിനോയുടെ സെൽഫിയാണ്. ഒരു ഫ്രെമിൽ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ ഒരുമിച്ച് കാണാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് താരം. ലൂസിഫറിന്റെ ആദ്യ ഷോ കാണാൻ പ്രിയ താരങ്ങൾ ഒരുമിച്ചത്തുകയായിരുന്നു. മോഹൻലാലിനോടൊപ്പമായിരുന്നു പൃഥ്വിയും ടൊവിനോയും ആന്റണി പെരുമ്പാവൂരും ചിത്രം കാണാനെത്തിയത്. കൊച്ചിയിലെ കവിത തിയേറ്ററിലായിരുന്നു താരങ്ങൾ ആദ്യ ഷോ കണ്ടത്.

പതിവ് മുടക്കാതെ സുചിത്ര
ഇക്കുറിയും പതിവ് മുടക്കാതെ ആദ്യ ഷോ കാണാൻ സുചിത്രയും എത്തിയിരുന്നു. ലാലേട്ടനോടൊപ്പമായിരുന്നു സുചിത്ര ലൂസിഫർ കാണാൻ എത്തിയത്. ടൊവിനോയുടെ സെൽഫിൽ സുചിത്രയും ഉണ്ടായിരുന്നു. ടൊവി തന്നെയാണ് ഈ ചിത്രം തന്റെ ഔദ്യാഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്.

ആരാണ് ജതിൽ രാംദാസ്
ജതിൻ രാംദാസ് എന്ന രാഷ്ട്രീയ നേതാവിന്റെ ഗെറ്റപ്പിലാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ താരത്തിന്റെ ഗെറ്റപ്പ് പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമായിരുന്നു. ലുക്കിലും നടപ്പിലുമൊക്കെ ദേശീയ രാഷ്ട്രീയ നേതാവിന്റെ ഗെറ്റപ്പായിരുന്നു. ടൊവിനോയുടെ കരിയറിലെ മികച്ച കഥാപാത്രമായിരിക്കും ലൂസിഫറിലെ ജതിൻ എന്ന് നിസംശയം പറയാം.
Recommended Video


ആഘോഷമാക്കി ആരാധകർ
ലൂസിഫറിന് ഗംഭീരം വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ഫാൻസ് ആഘോഷമാക്കിയിരിക്കുകയാണ് ലൂസിഫർ. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഫാൻസിനെ തൃപ്തിപ്പെടുത്തുന്ന തരത്തിലുളള എനർജറ്റിക് ത്രില്ലർ ചിത്രമാണ് ലൂസിഫർ. തിയേറ്ററുകൾ ഹൗസ്ഫുളളായി ചിത്രം ഓടുകയാണ്. പുലിമുരുകന്റെ റെക്കോഡ് ലൂസിഫർ മറികടക്കുമെന്നാണ് പ പുറത്തു വരുന്ന പ്രവചനങ്ങൾ.


Click it and Unblock the Notifications