ലാലേട്ടന്റെ സ്റ്റീഫന്‍ നെടുമ്പളളി മാസല്ല മരണമാസാണ്! കിടിലന്‍ ഗെറ്റപ്പില്‍ ലൂസിഫറിന്റെ പോസ്റ്റര്‍

By Midhun Raj

മോഹന്‍ലാല്‍ നായകവേഷത്തില്‍ എത്തുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഒടിയന് ശേഷം ഒന്നിലധികം ചിത്രങ്ങളാണ് സൂപ്പര്‍ താരത്തിന്റെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. വ്യത്യസ്ത സിനിമകളുമായിട്ടാണ് ലാലേട്ടന്‍ മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ലൂസിഫര്‍ ലാലേട്ടന്റെതായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്.

ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പളളിയുടെ വരവിനായി എല്ലാവരും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ലൂസിഫറിന്റെ പുതിയ പോസ്റ്ററുകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരു മാസ് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

 സ്റ്റീഫന്‍ നെടുമ്പളളിയും കൂട്ടരും

സ്റ്റീഫന്‍ നെടുമ്പളളിയും കൂട്ടരും

മലയാളത്തില്‍ കരുത്തുറ്റ കഥാപാത്രങ്ങള്‍ നിരവധിയായി ചെയ്ത താരമാണ് മോഹന്‍ലാല്‍. ഷാജി കൈലാസ് പോലുളള സംവിധായകര്‍ ഒരുക്കിയ ലാലേട്ടന്‍ സിനിമകള്‍ തിയ്യേറ്ററുകളില്‍ വലിയ ഹിറ്റായി മാറിയിരുന്നു. അത്തരമൊരു ഗണത്തില്‍പ്പെടുന്ന ഒരു ചിത്രമായിരിക്കും ലൂസിഫറെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഏറെ നാളുകള്‍ക്കു ശേഷമാണ് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന ഒരു ചിത്രമായിരിക്കും ലൂസിഫറെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ലാലേട്ടന്റെ കിടിലന്‍ ഗെറ്റപ്പ്

ലാലേട്ടന്റെ കിടിലന്‍ ഗെറ്റപ്പ്

ലൂസിഫറില്‍ സൂപ്പര്‍താരത്തിന്റെ കിടിലന്‍ ഗെറ്റപ്പ് തന്നെയാണ് ശ്രദ്ധേയമായിരിക്കുന്നത്. ലാലേട്ടന്റെ പ്രകടനത്തിനൊപ്പം പൃഥ്വിരാജിന്റെ മേക്കിങ്ങും ചിത്രത്തില്‍ എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമായിരിക്കും. ആദ്യ ചിത്രത്തിനായി നേരത്തെ വലിയ തയ്യാറെടുപ്പുകള്‍ തന്നെയായിരുന്നു പൃഥ്വി നടത്തിയിരുന്നത്. മുരളി ഗോപിയുടെ തിരക്കഥയിലാണ് പൃഥ്വിരാജ് ലൂസിഫര്‍ അണിയിച്ചൊരുക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു.

റിലീസ്

റിലീസ്

ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമ മാര്‍ച്ച് 28നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ അവസാന ഘട്ട ജോലികളിലാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ ഡബ്ബിംഗ് വര്‍ക്കുകളും മറ്റും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിയുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത് വാസുദേവായിരുന്നു നിര്‍വ്വഹിച്ചിരുന്നത്. ചിത്രത്തിന്റെ ആദ്യ ടീസറിന് മികച്ച വരവേല്‍പ്പായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്.

പുതിയ പോസ്റ്റര്‍

പുതിയ പോസ്റ്റര്‍

ലൂസിഫറിന്റെതായി പുറത്തിറങ്ങിയ പുതിയൊരു പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. പുതിയ പോസ്റ്ററില്‍ കിടിലന്‍ ഗെറ്റപ്പിലാണ് ലാലേട്ടനെ കാണിച്ചിരിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഒന്നൊന്നായി പുറത്തുവിടുകയാണ് അണിയറ പ്രവര്‍ത്തകര്‍. റിലീസിനോടനുബന്ധിച്ച് 26 ദിവസം തുടര്‍ച്ചയായി സിനിമയുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

വമ്പന്‍ താരനിര തന്നെയാണ് പൃഥ്വി സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ അണിനിരക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്റോയി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നു. മഞ്ജു വാര്യര്‍ നായികാ വേഷത്തിലെത്തുന്ന സിനിമയില്‍ ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍,സാനിയ അയ്യപ്പന്‍,ബാല തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിനായും വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X