സ്വപ്‌ന തുടക്കം; മോഹന്‍ലാല്‍ നായകന്‍, സംവിധാനം പൃഥ്വിരാജ്

By Sanviya

മോഹന്‍ലാലിനെ നായകനാക്കി യുവനടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്നു. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അന്തരിച്ച രാജേഷ് പിള്ളയുടെ പൂര്‍ത്തീകരിക്കാത്ത ലൂസിഫര്‍ എന്ന ചിത്രമാണ് പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്നത്.

പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം ആരാധകരോടായി പങ്കു വച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. തുടര്‍ന്ന് വായിക്കൂ..

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ്

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ്

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പേ രാജേഷ് പിള്ള ചിത്രത്തെ കുറിച്ച് തീരുമാനിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാലും ചിത്രം നീണ്ടു പോകുകയായിരുന്നു.

മോഹന്‍ലാല്‍ തന്നെ നായകന്‍

മോഹന്‍ലാല്‍ തന്നെ നായകന്‍

മോഹന്‍ലാലിനെ തന്നെയാണ് ചിത്രത്തിലേക്ക് നായകനായി മുമ്പും പരിഗണിച്ചിരുന്നത്.

 പൃഥ്വിരാജ് സംവിധാനത്തിലേക്ക്

പൃഥ്വിരാജ് സംവിധാനത്തിലേക്ക്

യുവനടന്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമാണ് മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫര്‍. മോഹന്‍ലാലിനെ നായകനാക്കി ഒരു യുവനടന്‍ സംവിധാനം ചെയ്യുന്നുവെന്നതാണ് ശ്രദ്ധേയം.

ഉടന്‍ തന്നെ

ഉടന്‍ തന്നെ

ഉടന്‍ തന്നെ ചിത്രത്തിന്റെ പണികള്‍ ആരംഭിക്കുമെന്നാണ് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

 ഒപ്പം ഹിറ്റിലേക്ക്

ഒപ്പം ഹിറ്റിലേക്ക്

പ്രിയദര്‍ശന്റെ ഒപ്പം എന്ന ചിത്രമാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ച് വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X