ലാലിനെ രക്ഷിച്ചേക്കുമോ ഇത്? മോഹന്‍ലാല്‍, പൃഥ്വിരാജ്, നിവിന്‍ പോളി ചിത്രം ഉടന്‍

By Akhila

ഹിറ്റ് നായകന്മാരായ മോഹന്‍ലാലും പൃഥ്വിരാജും നിവിന്‍ പോളിയും പുതിയ ചിത്രത്തിലൂടെ ഒന്നിക്കുന്നുവെന്ന് പുതിയ വാര്‍ത്തകള്‍. ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ഓണ്‍ലുക്കേഴ്‌സ് എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ സിനിമാ കമ്പിനിയായിരിക്കും ചിത്രം നിര്‍മ്മിക്കുകയെന്നും പറയുന്നുണ്ട്.

ദൃശ്യത്തിന് ശേഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. ഒരു പക്ഷേ പ്രേമത്തിന്റെയും മൊയ്തീന്റെയും പ്രണയനായകന്മാരായ നിവിന്‍ പോളിയ്ക്കും പൃഥ്വിരാജിനും മോഹന്‍ലാലിനെ രക്ഷിക്കാന്‍ കഴിഞ്ഞേക്കും. എന്തായാലും ഈ വാര്‍ത്ത സത്യമാകട്ടെ, ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കാം.

മോഹന്‍ലാല്‍

ലാലിനെ രക്ഷിച്ചേക്കുമോ ഇത്? മോഹന്‍ലാല്‍, പൃഥ്വിരാജ്, നിവിന്‍ പോളി ചിത്രം ഉടന്‍

എം പത്മകുമാറിന്റെ കനലിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകനിലാണ് മോഹന്‍ലാല്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ഒരു ബിഗ് ബജറ്റ് ചിത്രമായ പുലിമുരുകന്‍ ഡിസംബറിലാണ് റിലീസ് ചെയ്യുന്നത്. കൂടാതെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംവിധായകന്‍ എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിലും മോഹന്‍ലാലാണ് നായകനാകുന്നത്. ഗരുഡ എന്നാണ് ചിത്രത്തിന്റെ പേര്.

 പൃഥ്വിരാജ്

ലാലിനെ രക്ഷിച്ചേക്കുമോ ഇത്? മോഹന്‍ലാല്‍, പൃഥ്വിരാജ്, നിവിന്‍ പോളി ചിത്രം ഉടന്‍

എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നിങ്ങനെ അടുത്തിടെ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ മൂന്ന് ചിത്രങ്ങളും വിജയമായിരുന്നു. ഇനി ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പാവാടയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന പൃഥ്വിയുടെ ചിത്രം. ഇപ്പോഴിതാ പാവാടയുടെ ചിത്രീകരണത്തിന് ശേഷം ജിജോ ആന്റണിയുടെ ഡാര്‍വിന്റെ പരിണാമത്തിലാണ് പൃഥ്വി അഭിനയിക്കുന്നത്.

നിവിന്‍ പോളി

ലാലിനെ രക്ഷിച്ചേക്കുമോ ഇത്? മോഹന്‍ലാല്‍, പൃഥ്വിരാജ്, നിവിന്‍ പോളി ചിത്രം ഉടന്‍

പ്രേമത്തിന്റെ ഹിറ്റിന് ശേഷം എബ്രിഡ് ഷൈന്റെ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രമാണ് നിവിന്‍ പോളിയുടെ പുതിയ ചിത്രം. കൂടാതെ വിനീത് ശ്രീനിവാസന്റെ ജാക്കോബിന്റെ സ്വര്‍ഗ രാജ്യം എന്ന ചിത്രത്തിലും നിവിന്‍ പോളി നായകനായി എത്തുന്നുണ്ട്. ദുബൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക.

 ഹിറ്റ് നായകന്മാര്‍ ഒന്നിക്കുമ്പോള്‍

ലാലിനെ രക്ഷിച്ചേക്കുമോ ഇത്? മോഹന്‍ലാല്‍, പൃഥ്വിരാജ്, നിവിന്‍ പോളി ചിത്രം ഉടന്‍


ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഹിറ്റ് നായകന്മാരായ മോഹന്‍ലാല്‍, പൃഥ്വിരാജ്, നിവിന്‍ പോളി എന്നിവര്‍ ഒന്നിക്കുന്നുവത്രേ. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ അറിയിപ്പുകള്‍ ഉണ്ടായിട്ടില്ല. മൂവരും പുതിയ ചിത്രങ്ങളുടെ തിരക്കിനായാതിനാല്‍ അടുത്ത വര്‍ഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയുള്ളുവെന്നാണ് അറിയുന്നത്. എന്തായാലും ചിത്രത്തിന്റെ പുതിയ അറിയിപ്പിനായി കാത്തിരിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X