»   » പൃഥ്വി സംവിധാനം ചെയ്യുന്ന മോഹന്‍ലാലിന്റെ ലൂസിഫര്‍ ഉപേക്ഷിച്ചോ; ആന്റണി പെരുമ്പാവൂര്‍ പ്രതികരിക്കുന്നു

പൃഥ്വി സംവിധാനം ചെയ്യുന്ന മോഹന്‍ലാലിന്റെ ലൂസിഫര്‍ ഉപേക്ഷിച്ചോ; ആന്റണി പെരുമ്പാവൂര്‍ പ്രതികരിക്കുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് ലൂസിഫര്‍. യുവ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ, മോഹന്‍ലാല്‍ നായകനാകുന്നു എന്നത് തന്നെയാണ് ആ പ്രതീക്ഷയ്ക്ക് കാരണം.

പുലിമുരുകന്‍ സംഘം വീണ്ടും, നായകന്‍ മമ്മൂട്ടി അല്ല

എന്നാല്‍ സിനിമ ഉപേക്ഷിച്ചതായ വാര്‍ത്തകള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്നതോടെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ മറുപടിയുമായി രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ആന്റണി പെരുമ്പാവൂര്‍ പ്രതികരിച്ചത്.

എന്റെ സ്വപ്‌നമാണിത്

ആശീര്‍വാദ് സിനിമാസിന്റെ സ്വപ്ന സംരംഭം എന്ന നിലയില്‍ ഞാന്‍ കാണുന്ന ഒരു പ്രൊജക്റ്റാണ് മുരളി ഗോപി എഴുതി, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലാല്‍ സാര്‍ ചിത്രമായ ലൂസിഫര്‍ എന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു

ഉപേക്ഷിച്ചു എന്ന വാര്‍ത്ത വ്യാജം

ലൂസിഫര്‍ ഉപേക്ഷിച്ചെന്നും മറ്റുമുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു ഓണ്‍ലൈന്‍ സൈറ്റ് എന്റെ ശ്രദ്ധയില്‍ പെട്ടതുകൊണ്ടാണ് ഈ പോസ്റ്റ്. വസ്തവ വിരുദ്ധമായ വാര്‍ത്തയും പച്ചക്കളവുമാണ് ഈ സൈറ്റില്‍ താന്‍ കണ്ടത് എന്ന് നിര്‍മാതാവ് പറയുന്നു.

ഇത് പ്രചരിപ്പിക്കരുത്, സിനിമ ഉടന്‍

ദയവു ചെയ്തു നിങ്ങളാരും ഇത്തരം പാഴ്പ്രചരണങ്ങളില്‍ വീഴാതിരിക്കുക. ലൂസിഫറിന്റെ ഷൂട്ടിംഗ് 2017 ല്‍ ഉണ്ടാകും. സിനിമയുടെ ഔദ്യോഗിക പേസ്ബുക്ക് പേജ് തുടങ്ങുന്നതായിരിക്കും- ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു.

പൃഥ്വിയും ലാലും തിരക്കില്‍

കരാര്‍ ഒപ്പിട്ട ചിത്രങ്ങളുമായി തിരക്കിലാണ് ഇപ്പോള്‍ പൃഥ്വിയും മോഹന്‍ലാലും. റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്‌റ്റോറി എന്ന ചിത്രത്തിലാണ് പൃഥ്വി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അത് കഴിഞ്ഞാല്‍ ടിയാന്‍, കര്‍ണന്‍ എന്നീ രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മേജര്‍ രവി ചിത്രത്തിന്റെ തിരക്കിലാണ് മോഹന്‍ലാല്‍.

English summary
Mohanlal-Prithviraj's 'Lucifer' dropped? Antony Perumbavoor clarifies

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X