For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എമ്പുരാൻ ഒരുങ്ങുന്നത് 400 കോടി ബജറ്റിൽ?; പൃഥി ലക്ഷ്യം വെക്കുന്നത് പാൻ വേൾഡ് റിലീസ്

  |

  സിനിമാ പ്രേമികൾ ഒരു പോലെ കാത്തിരിക്കുന്ന മാസ് സിനിമയാണ് ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാൻ. 200 കോടി ക്ലബിൽ ഇടംപിടിച്ച ലൂസിഫർ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. വാണിജ്യ സിനിമകളുടെ എല്ലാ ചേരുവകളും അടങ്ങിയ സിനിമ നടൻ പൃഥിരാജിന്റെ സംവിധാനത്തിലേക്കുള്ള ചുവടുവെപ്പും അവിസ്മരണീയമാക്കി.

  മോഹൻലാലിന്റെ കരിയറിലെ മികച്ച മാസ് മസാല സിനിമകളിലൊന്നുമായി എമ്പുരാൻ മാറി. ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ വില്ലൻ വേഷം, മഞ്ജു വാര്യരുടെയും ടൊവിനോയുടെയും സാന്നിധ്യം എന്നിവയും സിനിമയുടെ മാറ്റ് കൂട്ടി. 2019 ൽ റിലീസായ സിനിമയ്ക്ക് പിന്നാലെ ലൂസിഫറിന്റെ രണ്ടാം ഭാ​ഗത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ.

  L2: എമ്പുരാൻ എന്നാണ് രണ്ടാം ഭാ​ഗത്തിന് നൽകിയിരിക്കുന്ന പേര്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള അണിയറ വിവരങ്ങളാണ് പുറത്തു വരുന്നത്. ബി​ഗ് ബജറ്റിലൊരുങ്ങുന്ന എമ്പുരാന് പാൻ ഇന്ത്യൻ എന്നതിനപ്പുറം പാൻ വേൾഡ് റിലീസാണ് പൃഥിരാജ് ലക്ഷ്യം വെക്കുന്നതെന്നാണ് വിവരം. നടൻ പ്രഭാസിന്റെ പുറത്തിറങ്ങാനിരിക്കുന്ന പ്രൊജക്ട് കെ എന്ന സിനിമയുടെ റേഞ്ചിലുള്ള റിലീസാണ് പൃഥിരാജ് ആ​ഗ്രഹിക്കുന്നത്.

  Also Read: സെയ്ഫിന് കൊടുത്ത വാക്ക് ലംഘിച്ച് കരീന അര്‍ജുന്‍ കപൂറിനെ ചുംബിച്ചു; അജയ്ക്ക് വിലക്കും!

  സിനിമയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങ​ൾ പിങ്ക് വില്ലയോട് പ്രതികരിച്ചത് പ്രകാരം 400 കോടി ബ‍ഡ്ജറ്റിലാണ് എമ്പുരാൻ നിർമ്മിക്കുന്നത്.
  'തിരക്കഥ പൂർത്തിയായിട്ടുണ്ട്. രണ്ടാം ഭാ​ഗത്തിനൊരുങ്ങുന്ന പൃഥിരാജ് സിനിമയുടെ വിജയത്തിന് വേണ്ട എല്ലാ ഘടകങ്ങളും ഉണ്ടെന്ന് ഉറപ്പു വരുത്തുകയാണ്. അതൊരു മുഴുനീള കൊമേഴ്ഷ്യൽ എന്റർടെയ്നറായിരിക്കും'

  'പാൻ ഇന്ത്യ എന്നതിനപ്പുറം പാൻ വേൾഡായിരിക്കും. പ്രഭാസിന്റെ പ്രൊജക്ട് കെ പോലെ പാൻ വേൾഡ് റിലീസാണ് പൃഥിരാജ് ലക്ഷ്യം വെക്കുന്നത്. ഒന്നാം ഭാ​ഗത്തിന്റെ വിജയം ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകിയിട്ടുണ്ട്,' എമ്പുരാനുമായ ബന്ധപ്പെട്ട വൃത്തങ്ങൾ പിങ്ക് വില്ലയോട് പ്രതികരിച്ചതിങ്ങനെ.

  Also Read: അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഋതുമതിയായി; ഒന്നും അറിയാത്ത പ്രായമായിരുന്നു അതെന്ന് നടി അമൃത നായര്‍

  സിനിമയിലെ കാസ്റ്റിം​ഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉടനെ പുറത്തു വിടും. മോഹൻലാലും പൃഥിരാജും ഒന്നിക്കുന്ന മൂന്നാമത്തെ പ്രൊജക്ട് ആയിരിക്കും എമ്പുരാൻ. ലൂസിഫർ, ബ്രോ ഡാഡി എന്നിവയാണ് ഇരുവരും ഇതിനു മുമ്പ് ഒരുമിച്ച സിനിമകൾ. മുരളി ​ഗോപിയാണ് എമ്പുരാന്റെ തിരക്കഥ തയ്യാറാക്കിയത്. ലൂസിഫറിന്റെ തിരക്കഥയും ഇദ്ദേഹത്തിന്റേതായിരുന്നു. ആന്റണി പെരുമ്പാവൂരാണ് നിർമാണം.

  Also Read: വിവാഹമോചനം കഴിഞ്ഞ് വന്നപ്പോ മിണ്ടാതായതാണ്; വല്യച്ഛനുമായി വീണ്ടും മിണ്ടി തുടങ്ങിയെന്ന് ബിഗ് ബോസ് താരം ശാലിനി

  Recommended Video

  കൊച്ചിയിൽ ലുലു മാളിനെ ഇളക്കി മറിച്ച് ലാലേട്ടൻ

  വൻ തോതിൽ ശ്രദ്ധിക്കപ്പെട്ട ​ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചിരഞ്ജീവി, നയൻതാര, സത്യദേവ് എന്നിവരാണ് സിനിമയിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നത്. അതിഥി വേഷത്തിൽ സൽമാൻ ഖാനും എത്തുന്നുണ്ട്.

  ലൂസിഫറിലെ വില്ലൻ വേഷത്തിന് ശേഷം മലയാളികൾക്ക് പ്രിയങ്കരനായിരിക്കുകയാണ് വിവേക് ഒബ്റോയ്. അടുത്തിടെ കടുവ എന്ന സിനിമയിൽ പൃഥിരാജിന്റെ വില്ലനായി വിവേക് ഒബ്റോയി എത്തിയിരുന്നു. നടൻ വിനീതായിരുന്നു ലൂസിഫറിൽ വിവേക് ഒബ്റോയ്ക്ക് ശബ്ദം നൽകിയത്. ഇതും വലിയ തോതിൽ സ്വീകരിക്കപ്പെട്ടു.

  Read more about: prithiraj
  English summary
  Mohanlal-Prithviraj's Magnum-opus Empuraan Making With A Whopping Budget Of Rs 400 Crores?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X