»   » തോള്‍ ചെരിഞ്ഞ് നില്‍ക്കുന്നവരെല്ലാം മോഹന്‍ലാല്‍ ആകുമോ, എസ്രയിലെ തോള്‍ ചെരിഞ്ഞ സര്‍പ്രൈസ് ആരാണ്?

തോള്‍ ചെരിഞ്ഞ് നില്‍ക്കുന്നവരെല്ലാം മോഹന്‍ലാല്‍ ആകുമോ, എസ്രയിലെ തോള്‍ ചെരിഞ്ഞ സര്‍പ്രൈസ് ആരാണ്?

By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ അനുകരിക്കാന്‍ മിമിക്രി കലാകാരന്മാര്‍ ആദ്യം എടുക്കുന്ന ആക്ഷന്‍ വലത് തോള്‍ അല്പം ചെരിച്ചു വയ്ക്കുന്നതാണ്. എന്ന് കരുതി തോള്‍ ചെരിഞ്ഞവരെല്ലാം മോഹന്‍ലാല്‍ ആകുമോ?

ഈ വര്‍ഷം ഇവരുടെ ഭാഗ്യം സിനിമയിലായിരുന്നില്ല, 2016ലെ ഈ ഭാഗ്യം ഇവര്‍ക്ക് മാത്രം, എന്താണത്?


എസ്ര എന്ന ചിത്രത്തിന്റെ ട്രെയിലര്‍ വന്നത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വാര്‍ത്ത പ്രചരിയ്ക്കുന്നുണ്ട്. ട്രെയിലറിന്റെ തുടക്കത്തില്‍ തോള്‍ ചെരിഞ്ഞു നില്‍ക്കുന്ന ആള്‍ മോഹന്‍ലാല്‍ ആണെന്നും ലാലാണ് എസ്ര എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് എന്നുമായിരുന്നു വാര്‍ത്തകള്‍.


എബ്രഹാം എസ്ര ലാലാണോ

എബ്രഹാം എസ്രയെന്ന ടൈറ്റില്‍ റോളിലെത്തുന്നത് മോഹന്‍ലാല്‍ ആയിരിക്കുമെന്നും സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ നിരഞ്ജന്‍ എന്ന കഥാപാത്രം പോലെ ട്വിസ്റ്റ് ഉള്ള സര്‍പ്രൈസ് ഗസ്റ്റ് റോളിലായിരിക്കും മോഹന്‍ലാല്‍ എന്നും സോഷ്യല്‍ മീഡിയയില്‍ വാദങ്ങളെത്തി.


ഈ ലുക്ക് എസ്രയുടേതോ?

നരച്ച താടിയും മുടിയും നീട്ടി വളര്‍ത്തിയ മോഹന്‍ലാലിന്റെ ഈ ലുക്ക് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തിന്റേതാണെന്ന് തുടക്കത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ ലുക്ക് തന്റെ ചിത്രത്തിലേത് അല്ല എന്ന് ലാല്‍ വ്യക്തമാക്കിയതോടെ, എന്നാല്‍ എസ്രയുടെ ലുക്കാണ് എന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചു.


എസ്ര ലാല്‍ അല്ല എന്നതിന് തെളിവുണ്ട്

ട്രെയിലറില്‍ തോള്‍ ചെരിഞ്ഞു നില്‍ക്കുന്നയാളെ മാത്രമല്ല, മറ്റൊന്ന് കൂടെ കാണിക്കുന്നുണ്ട്, എബ്രഹാം എസ്രയുടെ ജനനവും മരണവും. ട്രെയിലറില്‍ കാണിയ്ക്കുന്ന എബ്രഹാം എസ്രയുടെ ശവക്കല്ലറയില്‍ ജനന തിയ്യതിയും മരണ തിയ്യതിയും കൃത്യമായി കാണിച്ചിട്ടുണ്ട്. 1919 ലാണ് ജനനം, മരണം 1941. അതായത് എബ്രഹാം എസ്ര മരിയ്ക്കുന്നത് 22 -ാം വയസ്സിലാണ്. മോഹന്‍ലാലിന് 22 വയസ്സ് കാരനായി അഭിനയിക്കാന്‍ കഴിയുമോ?
ലാല്‍ അല്ല, ഇത് വെറും കിംവദന്തി

ട്രെയിലറിന്റെ തുടക്കത്തില്‍ കാണിക്കുന്നത് മോഹന്‍ലാലിനെയല്ല എന്നും ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിതാരമായി എത്തുന്നില്ല എന്നുമാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. മുമ്പ് ചാര്‍ലി എന്ന ചിത്രത്തില്‍ മമ്മൂട്ടി അതിഥിതാരമാണെന്നും അമര്‍ അക്ബര്‍ അന്തോണിയില്‍ നിവിന്‍ പോളി അതിഥിയായി എത്തുന്നു എന്നും ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ പ്രചരണമുണ്ടായിരുന്നു.


ദാ ട്രെയിലര്‍

ഇനിയും എസ്രയുടെ ട്രെയിലര്‍ കണ്ടിട്ടില്ലാത്തവര്‍ ഒരിക്കല്‍ കൂടെ കാണൂ. തോള്‍ ചെരിഞ്ഞു നില്‍ക്കുന്ന ആളെയും, ശവക്കല്ലറയില്‍ രേഖപ്പെടുത്തിയ ജനന- മരണ തിയ്യതിയും നോക്കൂ


English summary
Mohanlal in Prithviraj's Movie Ezra is Not True
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam