മോഹന്‍ലാലിന്റെ 20 മിനിട്ട് പൃഥ്വിയ്ക്ക് വേണ്ടി
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ജി ഫോര്‍ ഗോള്‍ഡ്' എന്ന ചിത്രത്തില്‍ പൃഥ്വിരാജും മോഹന്‍ലാലും ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ചിത്രത്തില്‍ മഞ്ജു വാര്യര്‍ കൂടെയുണ്ടെന്ന് കേട്ടപ്പോള്‍ ഇരട്ടിമധുരമായി. എന്നാല്‍ ചില കാരണങ്ങള്‍ക്കൊണ്ട് രഞ്ജിത്ത് ചിത്രം ഉപേക്ഷിച്ചതോടെ പ്രതീക്ഷകള്‍ ആസ്ഥാനത്തായി.
രഞ്ജിത്ത് കൈവിട്ട പൃഥ്വിയെയും മോഹന്‍ലാലിനെയും മേജര്‍ രവി ഒന്നിപ്പിക്കുന്നു. പൃഥ്വിരാജ് നായകനാകുന്ന 'പിക്കറ്റ് 43' എന്ന ചിത്രത്തിലൂടെയാണ് ഈ അപൂര്‍വ്വ സംഗമം. മേജര്‍ രവി ഇതുവരെ ചെയ്ത ചിത്രങ്ങളിലെല്ലാം നായകന്‍ മോഹന്‍ലാല്‍ മാത്രമായിരുന്നു. അതില്‍ നിന്ന് വ്യത്യസ്തമായാണ് ഇത്തവണ പൃഥ്വിരാജിനെ നായകനാക്കി ഒരു ചിത്രമെടുക്കുന്നത്. എന്നാല്‍ അതിലും മോഹന്‍ലാലിന്റെ സാമിപ്യമറിയിക്കാതെ മേജര്‍ രവിയ്ക്ക് വയ്യ.

ഒരു അതിഥി വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. 20 മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു രംഗം മാത്രമേ ചിത്രത്തില്‍ മോഹന്‍ലാല്‍ ഉള്ളൂ എന്നും അറിയുന്നു. പൃഥ്വിരാജിനെയും ഒരു നായയെയും മുഖ്യ കഥാപാത്രമാക്കിയാണ് മേജര്‍ രവി ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അതിര്‍ത്തിയില്‍ ഒറ്റപ്പെടുന്ന ഒരു സൈനികന്റെ കഥയാണ് പിക്കറ്റ് 43. ഒരു പാക്കിസ്ഥാന്‍ സൈനികനും ഇതേ അവസ്ഥയില്‍ അതിര്‍ത്തിയില്‍ എത്തപ്പെടുന്നതോടെയാണ് കഥാഗതി മാറുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് കാശ്മീരിലും മറ്റുമായി പുരോഗമിക്കുകയാണ്. ഈ മാസം അവസാനം മോഹന്‍ലാല്‍ പിക്കറ്റ് 43 യുടെ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍


Click it and Unblock the Notifications