»   » കാത്തിരിപ്പ് സഫലമാകും, ലൂസിഫര്‍ അണിയറയില്‍ ഒരുങ്ങുന്നു! മോഹന്‍ലാല്‍ ഇല്ലാതെ പുതിയ ചിത്രം പുറത്ത്!

കാത്തിരിപ്പ് സഫലമാകും, ലൂസിഫര്‍ അണിയറയില്‍ ഒരുങ്ങുന്നു! മോഹന്‍ലാല്‍ ഇല്ലാതെ പുതിയ ചിത്രം പുറത്ത്!

Posted By:
Subscribe to Filmibeat Malayalam
ലൂസിഫർ ഉപേക്ഷിച്ചോ? ഉത്തരം ലാലേട്ടൻ പറയും | filmibeat Malayalam

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ലൂസിഫര്‍. മോഹന്‍ലാലും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ മോഹന്‍ലാലാണ് നായകന്‍.

നിവിന്‍ പോളിക്ക് വേണ്ടി പൃഥ്വിരാജിന്റെ നായിക വേണ്ടെന്ന് വച്ചത് കരാര്‍ ചെയ്ത മൂന്ന് സിനിമകള്‍!

ജൂലി 2 എട്ട് നിലയില്‍ പൊട്ടി, സംവിധായകനും നിര്‍മാതാവും നടിയും തമ്മില്‍ കൂട്ടത്തല്ല്..!

കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ലൂസിഫറിന്റെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഇടയ്ക്ക് ചിത്രം ഉപേക്ഷിച്ചതായുള്ള അഭ്യൂഹങ്ങളും പ്രചരിച്ചു. അപ്പോഴെല്ലാം ചിത്രത്തേക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുകളും പുറത്ത് വന്നു.

പുതിയ ചിത്രം

ഒരു പുതിയ ഫോട്ടോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സംവിധായകന്‍ പൃഥ്വിരാജും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും തിരക്കഥാകൃത്ത് മുരളി ഗോപിയും ഒന്നിച്ചുള്ള ഒരു പുതിയ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.

തിരക്കഥ രചനയില്‍

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിന്റെ തിരക്കഥ രചന പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ ചിത്രം. അടുത്ത വര്‍ഷം മെയ് മാസം ചിത്രീകരണം ആരംഭിക്കും.

മോഹന്‍ലാലില്ല

പുറത്ത് വന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ഇല്ലെന്നതാണ് ഏറ്റവും കൗതുകം. മോഹന്‍ലാല്‍ തന്നെ പുറത്ത് വിട്ട ചിത്രത്തിലെ അസാന്നിദ്ധ്യം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

കാരണം ഒടിയന്‍

ലൂസിഫറിന്റെ ചര്‍ച്ച വേളയില്‍ മോഹന്‍ലാല്‍ പങ്കെടുത്തിട്ടു ചിത്രത്തില്‍ ഇല്ലാത്തതിന് കാരണം ഒടിയന്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ സംസാരം. മൂന്ന് ഗെറ്റപ്പില്‍ എത്തുന്ന താരത്തിന്റെ പുതിയ ഗെറ്റപ്പ് പുറത്ത് പോകാതിരിക്കാനാണെത്രേ ചിത്രത്തില്‍ പ്രത്യക്ഷപ്പെടാത്തത്.

ഫേസ്ബുക്ക് പോസ്റ്റ്

മോഹന്‍ലാല്‍ പങ്കുവച്ച ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രം.

English summary
Mohanlal-Prithviraj team’s Lucifer getting ready.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X