»   » മോഹന്‍ലാല്‍ കോച്ച്, പൃഥ്വിരാജ് അത്‌ലറ്റ്; പ്രിയദര്‍ശന് വേണ്ടി ലാലും പൃഥ്വിയും ഒന്നിയ്ക്കുന്നു!!

മോഹന്‍ലാല്‍ കോച്ച്, പൃഥ്വിരാജ് അത്‌ലറ്റ്; പ്രിയദര്‍ശന് വേണ്ടി ലാലും പൃഥ്വിയും ഒന്നിയ്ക്കുന്നു!!

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ ഒരു സിനിമ ചെയ്യാന്‍ പോകുന്നതായി വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. ഒടുവില്‍ അത് സംഭവിയ്ക്കുന്നു!!

പൃഥ്വിരാജിന്റെയും മോഹന്‍ലാലിന്റെയും ലൂസിഫറിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് ഇറങ്ങുന്നതായ വാര്‍ത്തകള്‍ക്ക് പിന്നാലെ ഇതാ, ഇരുവരും ഒന്നിച്ച് ഒരു ചിത്രത്തിലഭിനയിക്കുന്നു. പ്രിയദര്‍ശന്‍ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സ്‌പോട്‌സ് കാറ്റഗറിയില്‍ പെട്ടതാണ്.

കോച്ചും അത്‌ലറ്റും

സ്‌പോട്‌സ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കോച്ചായും പൃഥ്വിരാജ് അത്‌ലറ്റായും എത്തുന്നു എന്നാണ് വാര്‍ത്തകള്‍.

വെറും ഒരു കായിക ചിത്രമല്ല

സാധാരണ സ്‌പോട്‌സ് സിനിമകളുടെ ഫോര്‍മുല ഈ സിനിമയില്‍ ഉണ്ടാവില്ല. കേരളത്തിലെ കായികതാരങ്ങള്‍ക്കും കായിക മേഖലയ്ക്കുമുള്ള ഒരു ആദരം കൂടിയായിരിക്കും ഈ ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കായിക ചരിത്രം പറയും

സ്‌പോട്‌സ് മേഖലയില്‍ കഥ പറയുന്നതിനൊപ്പം കായിക കേരളത്തിന്റെ ചരിത്രം കൂടി ചിത്രത്തില്‍ പരാമര്‍ശവിധേയമാകും. എഴുപതുകള്‍ മുതല്‍ 2010 വരെയുള്ള കാലഘട്ടത്തിലൂടെയാകും സിനിമ കടന്നുപോകുന്നതെന്നാണ് സൂചനകള്‍.

ഒപ്പത്തിന്റെ വിജയത്തിന് പിന്നാലെ

പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിച്ച ഒപ്പം എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അതിന്റെ അലകള്‍ അടങ്ങുന്നതിന് മുമ്പ് മറ്റൊരു ചിത്രം കൂടെ വരുമ്പോള്‍ പ്രേക്ഷക പ്രതീക്ഷ അമിതമാവുന്നു.

ലാലും പൃഥ്വിയും

മോഹന്‍ലാലും പൃഥ്വിരാജും ഒന്നിച്ചൊരു സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി കാത്തിരിയ്ക്കുന്നതിനിടെയാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫര്‍ എന്ന ചിത്രം പ്രഖ്യാപിച്ചത്. അതിന് മുന്‍പ് ഈ പ്രിയന്‍ ചിത്രം എത്തും എന്നാണ് വിവരം

പൃഥ്വിയുടെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ

English summary
Mohanlal- Prithviraj to Team Up for Priyadarshan's sports film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam