മരക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രം ഉണ്ടായതിങ്ങനെ!! സിനിമ ഒരു പക്കാ എന്റർടൈനർ

പ്രിയദർശൻ- മോഹൻലാൽ ഹീറ്റ് കൂട്ട്ക്കെട്ടിൽ പിറന്ന എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളാണ്. ഒരുപിടി മികച്ച ചിത്രങ്ങളാണ് ഈ ഹിറ്റ് മേക്കേഴ്സ് ജനങ്ങൾക്കായി ഒരുക്കിയത്. പുറത്തു വന്ന എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളുമാണ്.ആദ്യകാലത്തെ മോഹൻലാൽ- പ്രിയദർശൻ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. സൂപ്പർ ഹിറ്റ് കൂട്ട്ക്കെട്ടിൽ പിറക്കാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് മരയ്ക്കാർ : അറബിക്കടലിന്റെ സിംഹം. മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ 45ാം മത്തെ ചിത്രമാണിത്.

വൻ താരനിറ അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിരിക്കുകയാണ്. ഇതിന്റെ പേസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. ബ്രഹ്മണ്ഡ ചിത്രമായ മരക്കാറിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. മലയാള താരങ്ങൾക്ക് പുറമേ തെന്നിന്ത്യൻ, ബോളിവുഡ് താരങ്ങളും വിദേശ താരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ. കുഞ്ഞാലി മരയ്ക്കാർ എന്ന സിനിമ ഉണ്ടാകാനുള്ള കാരണം തുറന്ന് പറഞ്ഞ് സംവിധായകൻ പ്രിയദർശൻ. ദി ക്യൂ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.

മരയ്ക്കാറുണ്ടായത്

മരയ്ക്കാറുണ്ടായത്

ദാമോദരൻ മാസ്റ്ററിലൂടെയാണ് കു‍ഞ്ഞാലി മരയ്ക്കാറെന്ന ഈ പ്രോജക്ടിനെ കുറിച്ചുള്ള ചിന്ത തന്റെ മനസ്സിൽ എത്തിയതെന്ന് പ്രിയദർശൻ പറഞ്ഞു. മൂന്നാം ക്സാസിൽ പഠിച്ച് കുഞ്ഞാലി മരയ്ക്കാറെ തന്റെ മനസ്സിൽ ഹീറോ ആക്കുകയായിരുന്നു. ആ നയാകന്റെ അവതരണമാണ് ഈ സിനിമയെന്ന് പ്രിയദർശൻ പറഞ്ഞു.

 പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രം

പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രം

റിസർച്ചിനു ശേഷവും ചരിത്രപരമായ കുറച്ച് വിവരങ്ങൾ മാത്രമാണ് കുഞ്ഞാലി മരയ്ക്കാറെ കുറിച്ച് ലഭിച്ചത്. അതിനാൽ തന്നെ ചരിത്രത്തെക്കാൾ കൂടുതൽ ഫിക്ഷനാകും ചിത്രത്തിലുണ്ടാവുക. എന്നിരുന്നാലും പ്രേക്ഷകരെ എന്റെർടൈൻ ചെയ്യുന്ന ഒരു ചിത്രമായിരിക്കും കുഞ്ഞാലി മരയ്ക്കാറെന്നുമുള്ള പ്രതീക്ഷയും സംവിധായകൻ പങ്കുവെച്ചു.

 45ാം മത്തെ ചിത്രം

45ാം മത്തെ ചിത്രം

മോഹൻലാൽ -പ്രിയദർശൻ കൂട്ട്കെട്ടിൽ പിറക്കുന്ന 45ാം മത്തെ ചിത്രമാണ് മരയ്ക്കാർ അറബികടലിലെ സിംഹം. ഏറെ പ്രതീക്ഷയോടേയും ആകാംക്ഷയോടേയും കാത്തിരിക്കുന്ന ഒരു ചിത്രമാണ്. വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാൽ- പ്രിയദർശൻ ജോഡി വീണ്ടും ഒന്നിക്കുന്നത്. അതിനാൽ തന്നെ പ്രേക്ഷകർ അതീവ ആകാക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത് .

മോഹൻലാലും പ്രണവും

മോഹൻലാലും പ്രണവും

മോഹൻലാലും പ്രണവ് മോഹൻലാലും ഈ ചിത്രത്തിലുണ്ട്. ലാലേട്ടന്റെ ചെറുപ്പകാലഘട്ടമാണ് പ്രണവ് അവതരിപ്പിക്കുന്നത്. ഇതാദ്യമായിട്ടാണ് അച്ഛനും മകനും ഒരു ചിത്രത്തിൽ എത്തുന്നത്. പ്രിയദർശന്റെ മകൾ കല്യാണി പ്രയദർശനും, നടി മേനകയുടെ മകൾ കീർത്തി സുരേഷും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മഞ്ജുവാര്യർ ചിത്രത്തിൽ പ്രധാനപ്പെട്ട റോളിൽ ചിത്രത്തിലെത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X